കോട്ടയം: സഭകള്‍ തമ്മിലുള്ള പരസ്പര കൂട്ടായ്മ ആദ്യത്തെ അഞ്ചു നൂറ്റാണ്ടുകളില്‍ എന്ന പൊതുവിഷയത്തെ അധികരിച്ച് ജനുവരി 16 മുതല്‍ 23 വരെ എത്യോപ്യയിലെ ആഡിസ് ആബാബയില്‍ കത്തോലിക്കാ- ഓറിയന്റല്‍ ഓര്‍ത്തഡോക്സ് ഡയലോഗ് നടന്നു. കത്തോലിക്കാസഭയും ഏഴ് ഓറിയന്റല്‍ ഓര്‍ത്തഡോക്സ് സഭകളും തമ്മില്‍ ദൈവശാസ്ത്രപരമായ ഡയലോഗിനുവേണ്ടിയുള്ള അന്തര്‍ദേശീയ കമ്മീഷന്റെ ആഭിമുഖ്യത്തിലാണു് ഡയലോഗ് നടന്നത്.
എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പാത്രിയര്‍ക്കീസ് ആബൂനാ പൌലോസ് ഒന്നാമന്‍, എത്യോപ്യന്‍ ഓര്‍ത്തഡോക്സ് സഭാ സിനഡ് ഹാളില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. പുതിയ നിയമഗ്രന്ഥങ്ങളുടെ വെളിച്ചത്തിലും രക്തസാക്ഷിത്വം, പ്രാര്‍ഥന എന്നീ തലങ്ങളിലും സഭകള്‍ തമ്മിലുള്ള പരസ്പര കൂട്ടായ്മക്കുറിച്ചുള്ള ആറു പ്രബന്ധങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്തു.
റോമിലെ സഭൈക്യ കാര്യാലയത്തിന്റെ പ്രസിഡന്റ് കര്‍ദിനാള്‍ കോര്‍ട്ട് കുഹ് കത്തോലിക്കാ പ്രതിനിധിസംഘത്തിനും കോപ്റ്റിക് ഓര്‍ത്തഡോക്സ് സഭയുടെ എക്യുമെനിക്കല്‍ സെക്രട്ടറി മാര്‍ ആംബാ ബിഷോയ് മെത്രാപ്പോലീത്ത ഓര്‍ത്തഡോക്സ് പ്രതിനിധിസംഘത്തിനും നേതൃത്വം നല്കി.
ഔദ്യോഗിക റിപ്പോര്‍ട്ട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.