20120214
പീച്ചി പള്ളിയുടെ കുരിശുംതൊട്ടിയുടെ ചില്ലുകള്‍ തകര്‍ത്തു
പീച്ചി,ഫെ 13: തൃശൂര്‍ ഭദ്രാസനത്തിലെ പീച്ചി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള തെക്കേകുളം മാര്‍ ഗ്രീഗോറിയോസ് കുരിശുംതൊട്ടിയുടെ ചില്ലുകള്‍ തകര്‍ത്തവരെ ഉടന്‍ പിടികൂടി മാതൃകാപരമായി ശിക്ഷിക്കണമെന്ന് തൃശൂര്‍ ഭദ്രാസനത്തിലെ മലങ്കര അസോസിയേഷന്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പീച്ചി പള്ളി വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ. മാത്യു ജേക്കബ് പുതുശ്ശേരി, ഭദ്രാസന വൈദീക സെക്രട്ടറി ഫാ. സണ്ണി പുളിക്കക്കുടിയില്‍, ഫാ. ജോയ് പുലിക്കോട്ടില്‍, സഭാ മാനേജിംങ് കമ്മിറ്റിയംഗം ജിജി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.