കോട്ടയം,ഒക്ടോ.6: മക്കള്‍ക്ക് ജന്മം നല്‍കി അവര്‍ക്ക് ഭൌതീക സുഖസൌകര്യങ്ങള്‍ ഒരുക്കുന്നതിനായി ബദ്ധപ്പെടുന്ന മാതാപിതാക്കള്‍ ആത്മീയ പരിശീലകര്‍ ആയികൂടി പ്രവര്‍ത്തിക്കണമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ നിര്‍ദേശിച്ചു.
ഓര്‍ത്തഡോക്സ് സഭാ മാനവശാക്തീകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ “മക്കള്‍ മഹാദാനം” എന്ന ആശയത്തില്‍ അധിഷ്ഠിതമായി ആരംഭിച്ച “പതിരാവരുത് ഈ കതിരുകള്‍”എന്ന ക്രിസ്തീയ രക്ഷാകര്‍ത്തൃദൌത്യ പദ്ധതി വിജയിപ്പിക്കുന്നതിന് എല്ലാ ആത്മീയ പ്രസ്ഥാനങ്ങളും, സ്ഥാപനങ്ങളും, ഇടവകകളും സഹകരിക്കണമെന്ന് അദ്ദേഹം പ്രത്യേക കല്പനയിലൂടെ ആഹ്വാനം ചെയ്തു.
പെരുനാളുകളിലും വിശേഷാവസരങ്ങളിലും ധൂര്‍ത്തും, ആര്‍ഭാടവും ഒഴിവാക്കണം, കുട്ടികളെ ലളിത ജീവിതം പരിശീലിപ്പിക്കണം. യുവാക്കള്‍ ലഹരി ആസക്തി, സത്താന്‍ ആരാധന, കുത്തഴിഞ്ഞ ജീവിതം എന്നിവയിലേക്ക് വഴുതി പോകുന്ന ഇന്നത്തെ അവസ്ഥ തുടരുന്നത് ആപല്‍ക്കരമാണ്. ഈ ദുഷിച്ച പ്രവണത തടയുന്നതിന് ശക്തമായ ബോധവത്ക്കരണം അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.