കൊച്ചി, മെയ് 26: മലങ്കര വര്‍ഗീസ് വധക്കേസിലെ ഒന്നാം പ്രതി ഫാ.വര്‍ഗീസ് തെക്കേക്കര ഹൈ കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹരജി നല്‍കി. കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ കസ്റ്റഡി ആവശ്യമില്ലെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
ഏഴുവര്‍ഷമായി സി.ബി.ഐ അന്വേഷിക്കുന്ന കേസില്‍ ഒരു പ്രതിയെ മാത്രമാണ് അറസ്റ്റ് ചെയ്തത്. അതിന് മുമ്പും പിന്നീടും ഹരജിക്കാരനെ പലതവണ ചോദ്യം ചെയ്തു. അറസ്റ്റിലായ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലോ മറ്റേതെങ്കിലും രേഖകളിലോ ഹരജിക്കാരനെക്കുറിച്ച് പരാമര്‍ശമില്ല. അന്തിമ റിപ്പോര്‍ട്ടിലാണ് ആദ്യമായി ഹരജിക്കാരന്റെ പേര് പറയുന്നത്. കുറ്റകൃത്യത്തില്‍ സജീവ പങ്കാളിത്തം ഉണ്ടായിരുന്നെങ്കില്‍ ചോദ്യം ചെയ്യല്‍ വേളയില്‍ അറസ്റ്റ് ചെയ്യാമായിരുന്നു. ഹരജിക്കാരന്‍ ഒളിവിലാണെന്ന ധാരണയിലാണ് കോടതി വാറന്റ് പുറപ്പെടുവിച്ചതെന്നും സമന്‍സ് നടപടി പൂര്‍ത്തിയാക്കിയതായി അറിയില്ലെന്നും ഹരജിയില്‍ പറയുന്നു. ഹരജി മെയ് 27വ്യാഴാഴ്ച പരിഗണിച്ചേക്കും.
മാധ്യമം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.