.
പുത്തന്‍കുരിശില്‍ ചേര്‍ന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസ് ബസേലിയോസ് തോമസ് പ്രഥമനു് സമ്പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
പുത്തന്‍കുരിശു്, മെയ് 19:
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്കാ ശ്രേഷ്ഠ ബസ്സേലിയോസ് തൊമസ്സ് പ്രഥമന്‍ പ്രായാധിക്യത്തിന്റെ പേരില്‍ സ്ഥാനമൊഴിയുവാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. മെയ് 19 നു് പുത്തന്‍കുരിശില്‍ ചേര്‍ന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ വച്ചാണു് ഈ സ്ഥാനത്യാഗ നാടകം അരങ്ങേറിയതു്. എപ്പിസ്കോപ്പല്‍ സുന്നഹദോസ് ഒന്നടങ്കം ശ്രേഷ്ഠ തൊമസ്സ് പ്രഥമന്‍ ബാവായോട് തുടരണമെന്ന് അപേക്ഷിക്കുകയും തോമാസ് പ്രഥമന്‍ ബാവായുടെ നേതൃത്വത്തിന്‍ കീഴില്‍ സഭ ഒറ്റകെട്ടായി നിന്ന് പ്രതിസന്ധികളെ നേരിടുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
ഓര്‍ത്തഡോക്‌സ് സഭാംഗമായിരുന്ന മലങ്കര വര്‍ഗീസിന്റെ മരണവുമായി ബന്ധപ്പെട്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയെ അപകീര്‍ത്തിപ്പെടുത്താന്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വത്തിലെ ചിലര്‍ ദുഷ്‌പ്രചരണം നടത്തുന്നതില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ എപ്പിസ്കോപ്പല്‍ സുന്നഹദോസ് പ്രതിഷേധിച്ചു.
ധന്യനായ പൌലോസ് മോര്‍ അത്താനാസിയോസ് തിരുമേനിയുടെ മഹാ പൌരോഹിത്യ ശതാബ്‌ദി സമാപന സമ്മേളനം ജൂണ്‍ മാസം 13 നു ധന്യന്റെ മാതൃഇടവകയായ അകപറമ്പ് മാര്‍ ശബോര്‍ അഫ്രോത്ത് പള്ളിയില്‍വച്ച് സഭാടിസ്ഥാനത്തില്‍ ആഘോഷിക്കുവാനും, വിമത സുന്നഹദോസ് തീരുമാനിച്ചു.
ബസ്സേലിയോസ് തൊമസ്സ് പ്രഥമന്റെ അദ്ധ്യക്ഷതയില്‍ പുത്തന്‍കുരിശില്‍ ചേര്‍ന്ന എപ്പിസ്‌ക്കോപ്പല്‍ സുന്നഹദോസില്‍ വിമത സഭയിലെ എല്ലാ മെത്രാന്മാരും പങ്കെടുത്തു.
ഉറവിടം യാക്കോബൈറ്റ് ഓണ്‍ ലൈന്‍
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.