20100511
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനമാനേജര്‍ മലങ്കര വര്‍ഗീസ് വധക്കേസില്‍ ഒന്നാം പ്രതി
സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു
കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസന മാനേജര്‍ ഫാ. വര്‍ഗീസ് തെക്കേക്കര (50) യെ ഒന്നാം പ്രതിയാക്കി മേയ് 7 നു് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തലവന്‍ പ്രാദേശിക കാതോലിക്കാ ശ്രേഷ്‌ഠ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവതന്നെയാണു് അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്തയുമെന്നതു് ശ്രദ്ധേയമാണു്. കൊലക്കേസ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്യാറുണ്ടെങ്കിലും വര്‍ഗീസ് തെക്കേക്കരയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കാരണങ്ങള്‍ സി.ബി.ഐ. വിശദീകരിച്ചിട്ടുമില്ല.
നേരത്തെ അറസ്‌റ്റിലായവരടക്കം 19 പേരെയാണ് എറണാകുളം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേട്ട് എന്‍. ലീലാമണി മുന്‍പാകെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സിബിഐ പ്രതി ചേര്‍ത്തിട്ടുള്ളത്. കൊലക്കുറ്റം, ഗൂഢാലോചന, ആയുധനിരോധന നിയമം തുടങ്ങിയ ഒന്‍പതു വകുപ്പുകളാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ബഥേല്‍ സുലോക്കോ പള്ളിയിലെ വികാരിയും ഓടക്കാലി പള്ളി വികാരിയും അങ്കമാലി ഭദ്രാസന മാനേജരും ആയ ഫാ. വര്‍ഗീസിനെതിരെ ചുമത്തിയിട്ടുള്ളത്.
രണ്ടാം പ്രതി ആലുവ സ്വദേശി ജോയി വര്‍ഗീസിനെ സിബിഐ ഏപ്രിലില്‍ അറസ്റ്റ് ചെയ്തിരുന്നു. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള ക്വട്ടേഷന്‍ സംഘങ്ങളും ഇവരെ ഏര്‍പ്പെടുത്തുകയും ഒളിവില്‍ പാര്‍ക്കാന്‍ സഹായിച്ചവരുമാണ് മറ്റുള്ള 17 പ്രതികള്‍.
പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയുടെ ശിലാസ്‌ഥാപന വാര്‍ഷികാചരണം സംബന്ധിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയ്ക്കും മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭയ്ക്കുമിടയില്‍ നിലനിന്ന സംഘര്‍ഷവും കുടിപ്പകയുമാണ് മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭക്കാരനായ മലങ്കര വര്‍ഗീസിനെ ആസൂത്രിതമായി കൊലപ്പെടുത്താന്‍ പ്രതികളെ പ്രേരിപ്പിച്ചതെന്നു സിബിഐ കണ്ടെത്തി. തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗങ്ങള്‍ക്കു കോടതി വെവ്വേറെ ആരാധനാ സമയം അനുവദിച്ചിട്ടുള്ള പള്ളിയാണ് ബഥേല്‍ സുലോക്കോ.
ഒന്നാം പ്രതിയായ വൈദികന്റെ അറിവോടെയും പൂര്‍ണസമ്മതത്തോടെയും സാമ്പത്തിക സഹായത്തോടെയുമാണ് കേസിലെ പത്താംപ്രതിയായ തൃശൂരിലെ ഗുണ്ടാത്തലവന്‍ പേരപ്പാടന്‍ ടോണി (39)ക്ക് മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയതെന്നു കുറ്റപത്രത്തില്‍ പറയുന്നു.
പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് 2002 ഒക്‌ടോബര്‍ രണ്ടിനു സംഘര്‍ഷമുണ്ടായി. അക്രമാസക്തരായിനിന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരില്‍ നിന്നു് രക്ഷപ്പെടാനായി കാരോത്തുപടി ജംക്‌ഷനില്‍ നിന്നു് മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ തിരിച്ചപ്പോഴുണ്ടായ അപകടത്തില്‍ പരുക്കേറ്റ യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകന്‍ ബിനു പിന്നീടു മരിച്ചിരുന്നു.
തുടര്‍ന്നാണു് മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയതെന്നാണു സിബിഐയുടെ കണ്ടെത്തല്‍. കേസിലെ പ്രതികള്‍ ഇവരാണ്: അങ്കമാലി ഭദ്രാസന മാനേജര്‍ ഫാ. വര്‍ഗീസ് തെക്കേക്കര (50) , ആലുവ സബ് ജയില്‍ റോഡ് മൂഴയില്‍ ജോയ് വര്‍ഗീസ് (സിമന്റ് ജോയി-51), പെരുമ്പാവൂര്‍ കുഞ്ഞിട്ടികുടി ഏലിയാസ് കെ. മാത്യു(37), വെങ്ങോല അല്ലപ്ര തടത്തില്‍ ഏബ്രഹാം പൗലോസ് (എല്‍ദോസ്-38), അല്ലപ്ര അറക്കടവില്‍ എ.വൈ. തമ്പി (40), അല്ലപ്ര മഠത്തുപടി എം.എം. അബ്‌ദുല്‍ വഹാബ് (37), അല്ലപ്ര പാറപ്പുറം സജിന്‍ (സജിമോന്‍-32), അല്ലപ്ര വാഴപ്പിള്ളി വി.എന്‍. പ്രദീഷ് (34), അല്ലപ്ര നക്ലിക്കാട് എന്‍.ജി.പ്രസാദ് (38), വാടകകൊലയാളികളായ തൃശൂര്‍ കാട്ടിക്കടത്ത് സൗഹാര്‍ദ നഗര്‍ നെല്ലിക്കുന്നു കെ.ജെ. ജയ്‌സണ്‍(31) അയ്യന്തോള്‍ വെള്ളഴത്തുവീട് പുത്തൂര്‍ വി.എന്‍. ജയരാജ് (അളിയന്‍ രാജേഷ്-33), പുല്ലഴി പുളിക്കത്തറ പി.ജെ. ശ്രീവല്‍സന്‍ (33), അഞ്ചേരിപള്ളിപറമ്പില്‍ പി.ഡി. റോയ്(എളങ്ക റോയ്-43), കൂര്‍ക്കഞ്ചേരി കുന്നംകട കെ.അനില്‍ ഡേവിഡ് (35), ചിറ്റിലപ്പിള്ളി കോവില്‍പാറ കെ.ആര്‍. ആനന്ദ് (ശിവാനന്ദന്‍-28), പേരപ്പാടന്‍ പുല്ലഴി പി.പി. ആന്റോ (37), കാലടി ആനാട്ടില്‍ ചൊവ്വര എ.ആര്‍. ശിവന്‍ (38), ആലുവ നസ്രത്ത് റോഡ് ചെമ്പകശേരി സി.വി. ജോസ്‌മോന്‍ (ജോഷി-41) , ആദ്യപ്രതിപട്ടികയിലുണ്ടായിരുന്ന ഞെളിയന്‍പറമ്പില്‍ എല്‍ദോസ്, കുപ്പക്കാട് ഏലിയാസ്, കരിപ്പാറ, കെ.എ. വര്‍ഗീസ് ഇരിങ്ങോള്‍ , ഇരിങ്ങോള്‍ പാറക്കല്‍ എസ്. വില്‍സന്‍ എന്നിവരെ തെളിവുകളുടെ അഭാവത്തില്‍ പ്രതി സ്‌ഥാനത്തുനിന്ന് മാറ്റിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
മലങ്കര സുറിയാനി ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന വര്‍ഗീസ് 2002 ഡിസംബര്‍ 5നാണ് പെരുമ്പാവൂര്‍ എം.സി റോഡില്‍ പ്രതികളുടെ വെട്ടും കുത്തുമേറ്റ് പട്ടാപ്പകല്‍ കൊല്ലപ്പെട്ടത്. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക അന്വേഷണ സംഘമായിരുന്നു ആദ്യം കേസ് അന്വേഷിച്ചിരുന്നത്. 17 പ്രതികളെ ക്രൈംബ്രാഞ്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. ക്രൈം ബ്രാഞ്ച് ചില പ്രതികളെ സംരക്ഷിച്ചുവെന്ന് ശക്തമായ ആരോപണം ഉണ്ടായിരുന്നു. അതേ തുടര്‍ന്നാണ് വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഉയര്‍ന്ന തലങ്ങളിലുള്ളവരെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ഉദാസീനത കാട്ടുകയാണെന്നും അതിനാല്‍ സിബിഐക്കു വിടണമെന്നും ആവശ്യപ്പെട്ടു് മലങ്കര വര്‍ഗീസിന്‍റെ വിധവ സാറാമ്മ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് 2007 സെപ്‌റ്റംബര്‍ നാലിനാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ ചെന്നൈ യൂണിറ്റിലെ ഇന്‍സ്‌പെക്‌ടര്‍ എം. സുന്ദരവേലിന്റെ നേതൃത്വത്തില്‍ 2007 നവംബര്‍ അഞ്ചിനാണ് സിബിഐ അന്വേഷണം ഏറ്റെടുത്തത്. സിബിഐ അന്വേഷണം കാര്യക്ഷമമല്ലെന്നു് ചൂണ്ടിക്കാട്ടി കഴിഞ്ഞ ഫെബ്രുവരിയില്‍ സാറാമ്മ വീണ്ടും ഹൈക്കോടതിയെ സമീപിച്ചിരുന്നു.
ബഥേല്‍ സുലോക്കോ പള്ളിയിലെ ഫാ. വര്‍ഗീസ് തെക്കേക്കര വികാരിയായി ചാര്‍ജെടുത്തത് 2002 ഒക്‌ടോബറില്‍
പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ അക്രമാസക്തരായിനിന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരില്‍ നിന്നു് രക്ഷപ്പെടാനായി മലങ്കര വര്‍ഗീസും മറ്റു നാലുപേരും സഞ്ചരിച്ച കാര്‍ തിരിച്ചതിനിടയിലുണ്ടായ അപകടത്തില്‍ യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകനായ ബിനു മരിക്കുമ്പോള്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വികാരിയായിരുന്ന ഫാ. ഔസേഫ് പാത്തിക്കലിനെ 2002 ഒക്‌ടോബറില്‍ തന്നെ സ്‌ഥലം മാറ്റിയാണു് ഫാ. വര്‍ഗീസ് തെക്കേക്കരയെ വികാരിയാക്കിയത്. ഓടക്കാലി പള്ളി വികാരി സ്‌ഥാനവും അങ്കമാലി ഭദ്രാസന മാനേജര്‍ പദവിയും അന്ന് ഫാ. വര്‍ഗീസ് വഹിച്ചിരുന്നു.
മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഫാദര്‍ വര്‍ഗീസ് തെക്കേക്കര പണം നല്‍കിയെന്ന് വ്യക്തമായെങ്കിലും ഒരു മെത്രാന്റെ അക്കൌണ്ടില്‍ നിന്നാണു് അദ്ദേഹത്തിന് ഇതിനുള്ള പണം നല്‍കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സംഭവ സമയത്ത് ഈ മെത്രാന്റെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായി സൂചനയുണ്ട്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ശിലാസ്‌ഥാപന വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തിനിടയില്‍ അക്രമാസക്തരായി നിന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരില്‍ നിന്നു് രക്ഷപ്പെടാനായി മലങ്കര വര്‍ഗീസും മറ്റു നാലുപേരും കയറിയിരുന്ന കാര്‍ തിരിച്ചതിനിടയിലുണ്ടായ അപകടത്തില്‍ മരിച്ച യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകനായ ബിനുവിന്റെ പേരില്‍ രൂപീകരിച്ച സഹായനിധിയിലേക്കു സ്വരൂപിച്ച പണവും മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ചതായാണു് സിബിഐയുടെ കണ്ടെത്തല്‍.
മലങ്കര വര്‍ഗീസിനെ കൊലപ്പെടുത്താന്‍ പത്താം പ്രതി പേരപ്പാടന്‍ ടോണിയുടെ നേതൃത്വത്തിലുള്ള തൃശൂരിലെ കൊലയാളി സംഘത്തെ ഫുട്‌ബോള്‍ ടീമെന്ന പേരിലാണു് പെരുമ്പാവൂരിലെ വാടകവീട്ടില്‍ താമസിപ്പിച്ചതെന്നു് സിബിഐ കണ്ടെത്തി. മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ട് തൃശൂര്‍ പൊലീസിനെ വെട്ടിച്ചുകടന്ന ടോണിയും സംഘവും ഒളിത്താവളം അന്വേഷിച്ച് അലയുന്നതിനിടയിലാണു് പെരുമ്പാവൂരിലെത്തിയത്. ആറാം പ്രതി അബ്‌ദുല്‍ വഹാബാണു ടോണിയെ മലങ്കര വര്‍ഗീസിന്റെ എതിരാളികള്‍ക്കു് പരിചയപ്പെടുത്തിയത്.
വര്‍ഗീസിനെ വകവരുത്താന്‍ 75,000 രൂപയും കാറുമാണ് അവര്‍ ആവശ്യപ്പെട്ടത്. ഇക്കാര്യം രണ്ടാം പ്രതി ജോയ് വര്‍ഗീസാണ് ഒന്നാം പ്രതി ഫാ. വര്‍ഗീസ് തെക്കേക്കരയെ അറിയിച്ച്, കൃത്യത്തിനായി 55,000 രൂപ വാങ്ങിയതെന്നു് സിബിഐ കണ്ടെത്തി. കൊല നടത്താനുള്ള പണം നല്‍കാന്‍ ഒന്നാം പ്രതി സമ്മതിച്ച ശേഷമാണു് ജോയ് വര്‍ഗീസും മറ്റു പ്രതികളും ടോണിയുമായി ചേര്‍ന്നു് കൊലപാതകം ആസൂത്രണം ചെയ്‌തത്. ഇവരുടെ തീരുമാനങ്ങളും നീക്കങ്ങളും അപ്പപ്പോള്‍ ഫാ. വര്‍ഗീസിനെ അറിയിച്ചിരുന്നതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. സിബിഐ നടത്തിയ നുണപരിശോധനയ്‌ക്കിടയില്‍ ഫാ. വര്‍ഗീസില്‍ നിന്നു തന്നെ കൊല ആസൂത്രണം ചെയ്‌തതിന്റെ സൂചനകള്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കു ലഭിച്ചിരുന്നു.
കൊല നടന്ന 2002 ഒക്‌ടോബര്‍ അഞ്ചിനു രാവിലെ മുതല്‍ മലങ്കര വര്‍ഗീസിന്റെ നീക്കങ്ങള്‍ ടോണിയുടെയും സംഘത്തിന്റെയും നിരീക്ഷണത്തിലായിരുന്നു. അന്ന് ഉച്ചകഴിഞ്ഞ് 1.30നു മലങ്കര വര്‍ഗീസ് എംസി റോഡിലെ വേലായുധന്റെ വര്‍ക്‌ഷോപ്പില്‍ കാറില്‍ വന്നിറങ്ങിയപ്പോഴാണു കൊലയാളി സംഘം വാള്‍, ഇരുമ്പുദണ്ഡ് എന്നിവയുമായി എത്തി ആക്രമിച്ചത്. നാടന്‍ബോബുകളും സംഘം കരുതിയിരുന്നു. കൊല നടത്തിയതിനു ശേഷം പണവുമായി കാറില്‍ തമിഴ്‌നാട്ടിലേക്കു കടന്ന ഗുണ്ടാസംഘം നാമക്കലില്‍ കാര്‍ ഉപേക്ഷിച്ചു. ഇതിനുശേഷം ഗൂഡല്ലൂരിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞത്.
ഫാ. വര്‍ഗീസ് തെക്കേക്കരയും ജോയ് വര്‍ഗീസും ഒഴികെയുള്ള പ്രതികള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടങ്ങളില്‍ തന്നെ പലപ്പോഴായി കോടതിയില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു. കഴിഞ്ഞ ഏപ്രില്‍ ഏഴിനാണു ജോയ് വര്‍ഗീസെന്ന സിമന്റ് ജോയിയെ സിബിഐ അറസ്‌റ്റ് ചെയ്‌തത്. ഫാ. വര്‍ഗീസിനെ അറസ്‌റ്റ് ചെയ്യാതെയാണു കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ജോയ് വര്‍ഗീസ് ഇപ്പോഴും റിമാന്‍ഡിലാണ്.
Kerala Christian priest faces murder charge
മലങ്കര വര്‍ഗീസ് വധം: വൈദികന്‍ ഉള്‍പ്പെടെ 19 പ്രതികള്‍
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്ത തന്റെ മാനേജരെത്തന്നെ ബഥേല്‍ സുലോക്കോ പള്ളിയിലെ വികാരിയായി നിയമിച്ചതു് ഈ കൃത്യം നടപ്പാക്കാന്‍ തന്നെയായിരുന്നോ? അദ്ദേഹം മെയ് 7 വരെ ഇതൊന്നും അറിഞ്ഞില്ലേ? മറ്റു മെത്രാന്‍മാര്‍ക്കും അറിയാമായിരുന്നോ? ഒരു മെത്രാന്റെ അക്കൌണ്ടില്‍ നിന്നാണു് അദ്ദേഹത്തിന് കൊല്ലാനുള്ള പണം നല്‍കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നതെങ്കില്‍ സുന്നഹദോസ് തന്നെ അറിഞ്ഞാണോ മലങ്കര വര്‍ഗീസിനെ കൊല്ലാന്‍ ഏര്‍പ്പാടാക്കിയതു്?
മറുപടിഇല്ലാതാക്കൂLot of things remains unanswered. How s it possible that the money collcted by the orders of oen Bishop reached the hands of GUNDAS by only one achan?
മറുപടിഇല്ലാതാക്കൂWhere all did the Gundas stayed before and after the murder?
Will Jacobite leadership will make Varghese Thekkekkara achan a saint?
മറുപടിഇല്ലാതാക്കൂ