20100501

മാര്‍ ഏലിയാ കത്തീഡ്രലും എം. ഡി. സെമിനാരിയും

മെയ് 12നു് മെത്രാഭിഷേക ശുശ്രൂഷ നടക്കുന്ന മാര്‍ ഏലിയാ കത്തീഡ്രല്‍ ചരിത്ര പ്രസിദ്ധമായ കോട്ടയം എം. ഡി. സെമിനാരിവളപ്പിലാണ് നിലകൊള്ളുന്നത്. വൈദിക വിദ്യാഭ്യാസത്തിനും ഇംഗ്ളീഷ് പഠനത്തിനുമായി 200 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോട്ടയം വൈദിക സെമിനാരി സ്ഥാപിച്ച പുലിക്കോട്ടില്‍ ജോസഫ് മാര്‍ ദിവന്ന്യാസിയോസിന്റെ ഒന്നാമന്റെ പാവനസ്മരണ നിലനിര്‍ത്താന്‍ പൊതു വിദ്യാഭ്യാസത്തിന്റെ സന്ദേശവാഹകനായിരുന്ന ജോസഫ് മാര്‍ ദിവന്ന്യാസിയോസ് രണ്ടാമന്‍ 105 വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണ് എം. ഡി. സെമിനാരി സ്ക്കൂള്‍. എം. ഡി. സെമിനാരി ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍, ബസേലിയോസ് കോളജ്, എം. ഡി. കൊമേര്‍ഷ്യല്‍ കോംപ്ളക്സ് എന്നിവയും ഈ കോമ്പൌണ്ടിലാണ് പ്രവര്‍ത്തിക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.