കോലഞ്ചേരി, ഡി 28: ദൈവവിശ്വാസത്തിന്റെ മൂല്യങ്ങള്‍ ചോര്‍ന്നു് പോകാതെ പുതുതലമുറ കാത്തുസൂക്ഷിക്കണമെന്നു് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവ ഉദ്ബോധിപ്പിച്ചു. മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് ക്രിസ്‌ത്യന്‍ സ്റ്റുഡന്റ് മൂവ്‌മെന്റ് ഓഫ് ഇന്ത്യ 102-ആം അഖില മലങ്കര വാര്‍ഷിക സമ്മേളനം കടയിരിപ്പ് സെന്റ് പീറ്റേഴ്‌സ് സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു പരിശുദ്ധ ബാവ. ചടങ്ങില്‍ എം ജി ഒ സി എസ് എം പ്രസിഡന്റ് ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.
സൂന്നഹദോസ് സെക്രട്ടറി മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്ത, സക്കറിയ മാര്‍ തെയോഫിലോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി റവ.ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ചെയര്‍മാന്‍ സോമന്‍ ബേബി, സിന്തൈറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.വി. ജേക്കബ്, കോലഞ്ചേരി മെഡിക്കല്‍ കോളജ് സെക്രട്ടറി ജോയി പി. ജേക്കബ്, ഫാ.ജേക്കബ് കുര്യന്‍, ഡോ.സോജന്‍ ഐപ്പ്, ഗോള്‍ഡിന്‍ ആന്‍ ബേബി, ജനറല്‍ സെക്രട്ടറി ഫാ.വര്‍ഗീസ് വര്‍ഗീസ്, ജോമിത് ടി. മാത്യു, കൃപാമേരി ജേക്കബ്, ക്രിസ്, സോണിയ സൂസന്‍ ഉമ്മന്‍ എന്നിവര്‍ പ്രസംഗിച്ചു. റവ.ഡോ. ജേക്കബ് കുര്യന്‍ ക്ലാസെടുത്തു. ഇന്നു രാവിലെ ഏഴിന് ഏബ്രഹാം മാര്‍ സെറാഫിം മെത്രപ്പോലീത്ത വിശുദ്ധ കുര്‍ബാനയര്‍പ്പിക്കും. തുടര്‍ന്നു ക്ലാസുകളും സെമിനാറുകളും നടക്കും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.