കോട്ടയം: സഭയില്‍ സുസ്ഥിര സമാധാനം സാധ്യമാക്കുന്ന വിധത്തിലുള്ള സമവായത്തിനു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ സന്നദ്ധമാണെന്നും കോടതി വിധികളും മധ്യസ്ഥ തീരുമാനങ്ങളും നിരന്തരം ലംഘിക്കുന്നതു് യാക്കോബായ നേതാക്കളാണെന്നും ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ടു് കത്തനാര്‍.
1995-ലെ സുപ്രീം കോടതി വിധിയെ തുടര്‍ന്നാണു് സഭാ ഭരണഘടന അംഗീകരിച്ചു് സമാധാനത്തിനു് സന്നദ്ധത അറിയിച്ചവര്‍ തന്നെ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് മളീമഠിന്റെ നിരീക്ഷണത്തില്‍ സഭയില്‍ ശാശ്വത സമാധാനം കൈവരിക്കുന്നതിനായി പരുമലയില്‍ നടത്തിയ മലങ്കര അസോസിയേഷന്‍ ബഹിഷ്കരിച്ചു്, പുത്തന്‍കുരിശില്‍ ബദല്‍ യോഗം ചേര്‍ന്നു് 2002ല്‍ പുതിയ സഭ സ്ഥാപിച്ചു. ഇപ്പോള്‍ പുതിയൊരു കാര്യം എന്നതുപോലെ കോടതിക്കു് പുറത്തുള്ള സമവായത്തെക്കുറിച്ചു് സംസാരിക്കുന്നതില്‍ അത്ഭുതം തോന്നുന്നു.
ആലുവ തൃക്കുന്നത്തു് സെമിനാരി, കോലഞ്ചേരി പള്ളി, പിറവം പള്ളി എന്നിവിടങ്ങളിലെ തര്‍ക്കം സംബന്ധിച്ചു് മുഖ്യമന്ത്രി, മന്ത്രിമാര്‍, ജില്ലാ ഭരണാധികാരികള്‍, പൊലീസ് മേധാവികള്‍ എന്നിവരുടെ മധ്യസ്ഥതയില്‍ ഉണ്ടാക്കിയ ഉടമ്പടികള്‍ ഏകപക്ഷീയമായി ലംഘിയ്ക്കുകയും നീതി-നിയമ നിഷേധങ്ങള്‍ക്കു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ നേതൃത്വം നല്‍കുകയും ചെയ്തതായി ഡോ. ജോണ്‍സ് ഏബ്രഹാം കത്തനാര്‍ കുറ്റപ്പെടുത്തി.സുപ്രീംകോടതി അംഗീകരിച്ച 1934-ലെ സഭാ ഭരണഘടനയുടെയും 1995-ലെ സുപ്രീംകോടതി വിധിയുടെയും അടിസ്ഥാനത്തില്‍ ശാശ്വത സമാധാനത്തിനായി എന്ത് ഒത്തുതീര്‍പ്പിനും സഭ തയാറാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാളമനോരമ 2010 ഡിസംബര്‍ 22
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.