പെരുമ്പാവൂര്‍, 2010 ഡിസംബര്‍ 5: അക്രമത്തിനും ക്വട്ടേഷന്‍ സംഘ പ്രവര്‍ത്തനങ്ങള്‍ക്കും എതിരെ സമൂഹ മനസാക്ഷി ഉണര്‍ത്താന്‍ യുവാക്കള്‍ രംഗത്തിറങ്ങണമെന്നു് പൗരസ്ത്യ കാതോലിക്കോസ് പാത്രിയര്‍ക്കീസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസനത്തിലെ പെരുമ്പാവൂര്‍ മാര്‍ സുലോക്കോ പള്ളിയില്‍ ടി. എം. വര്‍ഗീസ് അനുസ്മരണവും ലഹരി വിരുദ്ധ സമ്മേളനവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍. ടി. എം. വര്‍ഗ്ഗീസ് വധത്തിനു പിന്നില്‍ പ്രവര്‍ത്തച്ചവരെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്നും ബാവാ പറഞ്ഞു.
മദ്യവിരുദ്ധ യജ്ഞം - യുവജന സംഘടനകളുടെ നീക്കം അഭിനന്ദനീയം
ഓര്‍ത്തഡോക്സ് സഭ ‘യു-ടേണ്‍’ എന്ന പേരില്‍ ആരംഭിച്ചിരിക്കുന്ന മദ്യവിരുദ്ധ യജ്ഞം സമൂഹത്തില്‍ നല്ല പ്രതികരണം സൃഷ്ടിച്ചിരിക്കുകയാണു്. രാഷ്ട്രീയ കക്ഷികളുടെ യുവജന-വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും ഈ തരം സാമൂഹ്യ വിപത്തുകള്‍ക്കെതിരെ രംഗത്ത് വന്നിരിക്കുന്നത് അഭിനന്ദനാര്‍ഹവും അനുകരണീയവുമാണെന്നും ബാവാ പറഞ്ഞു. അങ്കമാലി ഭദ്രാസന മെത്രാപ്പോലീത്താ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസിന്റെ അദ്ധ്യക്ഷതയില്‍ ഫാ. ചെനയപ്പള്ളി ഐസക്ക് കോറെപ്പിസ്ക്കോപ്പാ, മുന്‍ സഭാ സെക്രട്ടറി എം. റ്റി. പോള്‍, സിസ്റര്‍ ഡീന, വികാരി ഫാ. ഫിലന്‍ പി. മാത്യു എന്നിവര്‍ പ്രസംഗിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.