തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക കക്ഷിയെ മാത്രമായി സഭ പിന്തുണയ്ക്കില്ല
മാര്‍ ദിമിത്രിയോസ് മെത്രാനും പരിശുദ്ധ ബാവയും പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഹുമായി കൂടിക്കാഴ്ച നടത്തുന്നു |
സമൂഹത്തിലെ അധ:സ്ഥിതവര്‍ഗ്ഗത്തിനുവേണ്ടി പ്രവര്‍ത്തിക്കുവാന്‍ സഭ എന്നും പ്രതിജ്ഞാബദ്ധമാണെന്നും രാഷ്ട്രത്തിന്റെ പുരോഗതിക്ക് സഭയുടെ കൈത്താങ്ങല്‍ എന്നും ഉണ്ടാകുമെന്നും പ്രധാനമന്ത്രിയെ അറിയിച്ചതായി പരിശുദ്ധ പിതാവു് പറഞ്ഞു.
തെരഞ്ഞെടുപ്പില്‍ ഒരു പ്രത്യേക കക്ഷിയെ മാത്രമായി സഭ പിന്തുണയ്ക്കില്ലെന്നു് പരിശുദ്ധ ബാവ വ്യക്തമാക്കി . സീറ്റിനായി ആരെയും ഇതുവരെ കണ്ടിട്ടില്ല. സഭയ്ക്കെതിരെയുള്ള അവഗണന വേണ്ടപ്പെട്ടവരെ ധരിപ്പിച്ചിട്ടുണ്ടെന്നും പരിശുദ്ധ ബാവ പറഞ്ഞു
കൂടിക്കാഴ്ചയില്‍ ദല്‍ഹി സഹായ മെത്രാപ്പോലിത്ത അഭിവന്ദ്യ ഡോ.യൂഹാനോന്‍ മാര്‍ ദിമിത്രിയോസ്, ഭദ്രാസന സെക്രട്ടറി വന്ദ്യ എം.എസ്. സ്കറിയ റമ്പാന്‍, സഭയുടെ അത്മായ ട്രസ്റ്റി എം.ജി.ജോര്‍ജ്ജ് മുത്തൂറ്റ്, സഭാ മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ഫാ.ഷാജി മാത്യൂസ്, ഫാ.എം.സി.പൌലൊസ്, ജോര്‍ജ്ജ് സഖറിയ പരിശുദ്ധ കാതോലിക്കാ ബാവയുടെ സെക്രട്ടറി ഡീക്കന്‍ ജിസ് എന്നിവരും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.