കോട്ടയം,മാര്‍ച്ച് 16 : ഉത്തമ കുടുംബജീവിതം നയിക്കുന്നവര്‍ക്കും കുടുംബജീവിതത്തിന്റെ പവിത്രത അംഗീകരിക്കുന്നവര്‍ക്കും മാത്രമെ വോട്ട് ചെയ്യാവൂ എന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ നിര്‍ദേശിച്ചു.
ദൈവവിശ്വാസത്തില്‍ അധിഷ്ഠിതമായ മനുഷ്യബന്ധങ്ങള്‍ ശക്തിപ്പെടുത്തേണ്ടത് സമൂഹത്തിന്റെ സുസ്ഥിരതയ്ക്ക് അത്യാവശ്യമാണെന്നും വിവാഹമോചനങ്ങളും കുടുബതകര്‍ച്ചകളും ഏറിവരുന്നത് അക്രമം, അഴിമതി, തീവ്രവാദം തുടങ്ങിയ ഒട്ടേറെ സാമൂഹ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഓര്‍ത്തഡോക്സ് സഭയുടെ വിവാഹ സഹായ പദ്ധതിയുടെ ഈ വര്‍ഷത്തെ മൂന്നാം ഘട്ട ധനസഹായ വിതരണം നിര്‍വ്വഹിച്ചുകൊണ്ട് ദേവലോകം കാതോലിക്കേറ്റ് അരമന ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.