മാര്‍ നിക്കൊലോവാസ് |
കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്തയായി സഖറിയ മാര്‍ നിക്കോളോവാസിനെ (Zachariah Mar Nicholovos Metropolitan) പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ മാര്‍ച്ച് 1-നു് നിയമിച്ചു. സഭാ മാനേജിംഗ് കമ്മിറ്റിയുടെ ആലോചനയും സുന്നഹദോസിന്റെ ശുപാര്‍ശയും പരിഗണിച്ചാണ് നിയമനം നടത്തിയത്.
1959 ഓഗസ്റ്റ് 19 നു് ജനിച്ച സഖറിയ മാര്‍ നിക്കോളോവാസ് 1993 ഓഗസ്റ്റില്‍ റമ്പാനും മെത്രാപ്പോലീത്തയുമായി. വിഘടിത മലങ്കര സുറിയാനി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ അമേരിക്കന്‍ ഭദ്രാസന ആര്‍ച്ച് ബിഷപ്പായി 1993 മുതല്‍ 2002 വരെ ചുമതലവഹിച്ചു. ഭാരത സുപ്രീം കോടതിനിര്‍ദേശപ്രകാരമുള്ള 2002-ലെ സംയുക്ത മലങ്കര അസോസിയേഷനെ തുടര്‍ന്നു് മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസനത്തിന്റെ സഹായ മെത്രാപ്പോലീത്തയായി പ്രവര്‍ത്തിച്ചു് വരികയായിരുന്നു ആര്‍ച്ച് ബിഷപ്പ് സഖറിയ മാര്‍ നിക്കൊലോവാസ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.