നവ ദെല്‍ഹി: മദ്യപന്മാര്‍ക്കും അഴിമതിയുടെ കറപുരണ്ടവര്‍ക്കും ഈ തിരഞ്ഞെടുപ്പില്‍ വോട്ടില്ലെന്നു് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ ബാവാ വ്യക്തമാക്കി. മലങ്കര ഓര്‍ത്തഡോക്സ് സഭ രാഷ്ട്രീയത്തിലിറങ്ങില്ല, എന്നാല്‍ സഭ അഭിമുഖീകരിക്കുന്ന അവഗണനകളെ കുറിച്ചു ഇരുമുന്നണികളെയും ധരിപ്പിക്കും. സീറ്റിനുവേണ്ടി വിലപേശുന്നതായുള്ള വാര്‍ത്തകള്‍ വാസ്തവ വിരുദ്ധമാണെന്നും സ്ഥാനാരോഹണത്തിനുശേഷം ആദ്യമായി ദെല്‍ഹിയിലെത്തിയ പരിശുദ്ധ ബാവാ പറഞ്ഞു.
സ്കൂള്‍ വിദ്യാര്‍ഥിക്കു പോലും മദ്യം ലഭിക്കുന്ന തരത്തില്‍ കേരളമിപ്പോള്‍ മദ്യഷാപ്പായി മാറിയിരിക്കുകയാണ്. ഈ അവസ്ഥയില്‍ സംസ്ഥാന ഭരണം മദ്യപന്മാരുടെ കൈകളിലെത്തിയാല്‍ സമൂഹത്തിന്‍റെ നാശമായിരിക്കും സംഭവിക്കുക. ഇടനിലക്കാരാണ് ഇപ്പോള്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഭരിക്കുന്നത്. സര്‍ട്ടിഫിക്കറ്റിനുവേണ്ടി ചെല്ലുന്ന സാധാരണക്കാരന്‍ ഇടനിലക്കാരുടെ ചൂഷണത്തിന് ഇരയാവുന്നു. നന്മയ്ക്കു വേണ്ടിമാത്രം നിലകൊള്ളുന്നൊരു സര്‍ക്കാരിനെയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ പ്രതീക്ഷിക്കുന്നത്.ജനക്ഷേമ പദ്ധതികളില്‍ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതു് കൊടിയുടെ മാത്രം നിറം നോക്കിയാവരുത്.
സഭാ വിശ്വാസികള്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ടു് തന്നെ സഭ രാഷ്ട്രീയ നിലപാടു് സ്വീകരിക്കുകയോ പ്രത്യേക മുന്നണിക്കോ പാര്‍ട്ടിക്കോ വോട്ടു് ചെയ്‌യണമെന്നാവശ്യപ്പെട്ട് ഇടയലേഖനമിറക്കുകയോ ചെയ്യില്ലെന്നു് ബാവാ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.