ചങ്ങനാശേരി, നവം 25: ജെ.കെ.വി. ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ ജെ.കെ.വി. പുരസ്‌കാരത്തിന് കഥാകൃത്ത് ബാബു കുഴിമറ്റം അര്‍ഹനായി. 'ചാവേറുകളുടെ പാട്ട്' എന്ന നോവലിനെ മുന്‍നിര്‍ത്തി സമഗ്രസംഭാവനയ്‌ക്കാണ് അവാര്‍ഡ്. എം. അച്യുതന്‍, കാക്കനാടന്‍, വി.ബി.സി. നായര്‍ എന്നിവര്‍ അടങ്ങുന്ന അവാര്‍ഡ് നിര്‍ണയ കമ്മിറ്റിയാണ് ബാബു കുഴിമറ്റത്തിന്റെ പുസ്‌തകം തെരഞ്ഞെടുത്തത്. അടുത്ത മാസം ചങ്ങനാശേരിയില്‍ നടക്കുന്ന ചടങ്ങില്‍ പതിനയ്യായിരം രൂപയും(15000 രൂപ) പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്ന പുരസ്‌കാരം നല്‍കും. രണ്ടു വര്‍ഷത്തിലൊരിക്കലാണു ഈ പുരസ്കാരം നല്‍കുന്നത്.
പുരസ്‌കാരം ലഭിച്ച മറ്റു പുസ്‌തകങ്ങളും എഴുത്തുകാരും: ധാരാവി (കഥ) ജോസ് പനച്ചിപ്പുറം, അന്ത്യപ്രലോഭനം(കവിത) വിജയലക്ഷ്‌മി, ഫാഷിസവും സംഘപരിവാറും ( സാമൂഹിക വിമര്‍ശനം) എം. കെ. മുനീര്‍.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.