പ്രിയരേ,
പ. സഭയുടെ ഭരണഘടനയ്‌ക്ക് വിരുദ്ധമായും, മലങ്കര സുറിയാനി ക്രിസ്‌ത്യാനി അസ്സോസിയേഷന്‍ തെരെഞ്ഞെടുക്കുകയോ, പ. എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് അംഗീകരിക്കുകയോ ചെയ്യാതെ, ഒരു വൈദികനെ, മലങ്കര സഭയുടെ അംഗീകാരമില്ലാത്ത സേവേറിയോസ് മൂസാ ഗുര്‍ഗാന്‍ എന്നയാള്‍ മേല്‍പട്ടക്കരാനായി വാഴിച്ച വിവരം പത്രമാധ്യമങ്ങ ളിലൂടെ നമ്മുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. ഈ വിധം അനധികൃതമായി മേല്‍പട്ടക്കാരായി വരുന്ന ആരേയും നമ്മുടെ പ. സഭയുടെ ദേവാലയങ്ങളില്‍ പ്രവേശിപ്പിക്കുകയോ, എപ്പിസ്‌കോപ്പായ്‌ക്കടുത്ത ബഹുമാനാദരവുകള്‍ നല്‍കി സ്വീകരിക്കുകയോ, അവര്‍ നേതൃത്വം നല്‍കുന്ന പ്രാര്‍ത്ഥനകളിലോ, മറ്റ് ചടങ്ങുകള്‍ക്കോ സംബന്ധിക്കുകയോ ചെയ്യുവാന്‍ പാടുള്ളതല്ല എന്ന് നാം കര്‍ശനമായി കല്‍പിക്കുന്നു. ഇതിനു വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ ആയത് പ. സഭയുടെ പ്രധാന മേലദ്ധ്യക്ഷന്‍ എന്ന നിലയില്‍ പ. പിതാക്കന്മാര്‍ ദൈവീകമായി നമ്മെ ഭരമേല്‍പിച്ച ആത്മീകാധികാരത്തിനെതിരായുള്ള വെല്ലുവിളിയായും, അച്ചടക്ക ലംഘനമായി നാം കണക്കാക്കുന്നതും മേല്‍ നടപടികള്‍ സ്വീകരിക്കുന്നതുമായിരിക്കും. മലങ്കര സഭാംഗങ്ങളായ ആരെയെങ്കിലും, ഏതെങ്കിലും വൈദികസ്ഥാനികളായി, സേവേറിയോസ് മൂസാ ഗുര്‍ഗാനോ, അയാളാല്‍ അവരോധിക്കപ്പെടുന്ന ആരെങ്കിലുമോ പട്ടം കൊടുത്താല്‍ അവരെ സംബന്ധിച്ചും ഈ കല്‌പന ബാധകമായിരിക്കും. പ. സഭയുടെ ആത്മീയവും ഭൗതികവുമായ അച്ചടക്കം വിലയേറിയതായി നാം കരുതുന്നതിനാല്‍ നമ്മുടെ വാല്‍സല്യനിധികളായ സഭാമക്കള്‍ ആരും ഇത്തരത്തില്‍ പ്രവര്‍ത്തിക്കരുതെന്നും പ. സഭയില്‍ ഭിന്നത സൃഷ്‌ടിക്കുന്ന ആരുമായും യാതൊരു സംസര്‍ഗ്ഗവും പാടില്ലെന്നും നാം സ്‌നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു.
ശേഷം പിന്നാലെ,
സര്‍വ്വശക്തനായ ദൈവത്തിന്റെ കൃപയും അനുഗ്രഹങ്ങളും, നിങ്ങ ളേവരോടും കൂടെ സദാ വര്‍ദ്ധിച്ചിരി
ക്കുമാറാകട്ടെ. ആയത് ദൈവമാതാവായ പരിശുദ്ധ കന്യക മറിയാം അമ്മയുടേയും ഇന്ത്യയുടെ കാവല്‍പിതാവായ മാര്‍ത്തോമ്മാ ശ്ലീഹായുടേയും നമ്മുടെ പരിശുദ്ധ പിതാക്കന്‍മാരായ മാര്‍ ഗ്രീഗോറിയോസിന്റയും മാര്‍ ദീവന്നാസിയോസിന്റെയും ശേഷം സകല ശുദ്ധിമാന്മാരുടേയും ശുദ്ധിമതികളുടേയും പ്രാര്‍ത്ഥനകളാല്‍ തന്നെ. ആമ്മീന്‍.
സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ...........................
ബസ്സേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍
2010 ജൂണ്‍ മാസം 19 -ാം തീയതി
കോട്ടയം കാതോലിക്കേറ്റ്
അരമനയില്‍നിന്നും.
Click here to read the Kalpana
http://www.orthodoxchurch.in/images/pdf/22-06-2010/kalpanatoallparish.pdf
ethramathram tharam thana language
മറുപടിഇല്ലാതാക്കൂathani,milithi sammathikkumo?
മറുപടിഇല്ലാതാക്കൂMar Severiosine Nammude Sabha Mudakkiyittilla. Adhehathinu Kodutha Primate Sthanam Pinvalichu Ennu Mathram. Vivaramillatha Aaro Bavayude Peril Kalpana Ezhuthy Vittal Mar Severiosinte Methran Sthanam Pokumo?
മറുപടിഇല്ലാതാക്കൂAbdulla Patriarch Mudakkiyappol Vattasseril Thirumeniyude Methran Sthanam Poyathayi Orthodox Sabha Padippikkunnillallo.
Vivaramillatha bavakku koottu vivaramillatha methranmar
മറുപടിഇല്ലാതാക്കൂബാവയുടെ തന്നെ കല്പനയോ ഇത്?
മറുപടിഇല്ലാതാക്കൂ