കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നു് ആവശ്യം
പെരുമ്പാവൂര്‍ : മലങ്കര വര്‍ഗീസ് 1993 മുതല്‍ വധഭീഷണിയിലാണെന്നും അദ്ദേഹത്തിനെതിരെ ഒന്നിലേറെ തവണ ആക്രമണമുണ്ടായിട്ടുണ്ടെന്നും വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുകയാണു്. പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയിലെ ആദ്യ രക്തസാക്ഷി കുര്യാക്കോസിന്റെ വധക്കേസുമായി ബന്ധപ്പെട്ടാണു് മലങ്കര വര്‍ഗീസ് കൊല്ലപ്പെട്ടതെന്ന സംശയം സാറാമ്മ ഉന്നയിച്ചിട്ടുണ്ടു്.
തോട്ടപ്പാട്ടു് ഉതുപ്പാന്‍ കുര്യാക്കോസ് കൊല്ലപ്പെട്ട കേസില്‍ മുന്‍ പാത്രിയര്‍ക്കീസ് കക്ഷിക്കാരെ അതായതു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രതികളാക്കിയതിന്റെ പേരില്‍ മലങ്കര വര്‍ഗീസിനു നേരെ ഭീഷണിയുയര്‍ന്നുകൊണ്ടിരുന്നു.
2002 ഒക്‌ടോബര്‍ രണ്ടിനു് യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ തന്റെ വീട്ടില്‍ വന്നു് ബഹളമുണ്ടാക്കിയെന്നറിഞ്ഞു് വീട്ടിലേക്കു് പുറപ്പെട്ട മലങ്കര വര്‍ഗീസിന്റെ അംബാസഡര്‍ കാറ്‍ കുറിയാക്കോസിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളും യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകരുമായ ഞാളിയമ്പറമ്പില്‍ ബിനു വറുഗീസും കൂട്ടരും ചേര്‍ന്നു് തടഞ്ഞു. മാരകായുധങ്ങളുമായി നിന്ന അവരെക്കണ്ട് ഭയന്നു് പ്രാണരക്ഷാര്‍ത്ഥം വണ്ടി പെട്ടന്നു് പിന്നോട്ടെടുത്തപ്പോള്‍ വണ്ടിക്കുമുമ്പിലേക്കു് ചാടിയ ബിനുവിനു് ഗുരുതരമായി പരിക്കേറ്റു. കാറോടിച്ചിരുന്നതു് വറുഗീസിനോടൊപ്പമുണ്ടായിരുന്ന പാത്തിക്കല്‍ ഏലിയാസായിരുന്നുവത്രേ. ബിനുപിന്നീടു് ആശുപത്രിയില്‍വച്ചു മരിച്ചു. ഈ സംഭവത്തില്‍ വാഹനാപകടക്കേസാണു് പെരുമ്പാവൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്തതു്.
ഓര്‍ത്തഡോക്സ് സഭക്കാര്‍ യാക്കോബായ യൂത്ത് അസോസിയേഷന്‍ പ്രവര്‍ത്തകനെ വണ്ടികയറ്റിക്കൊന്നുവെന്നു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ നേതാക്കള്‍ വ്യാപകമായി പ്രചരണം നടത്തി. കേസിനില്ലെന്നും അല്ലാതെതന്നെ കൈകാര്യം ചെയ്യുമെന്നും പൊതുസമ്മേളനങ്ങളില്‍ പരസ്യമായി ഏറ്റവും മുതിര്‍ന്ന നേതാക്കള്‍ തന്നെ പ്രസംഗിച്ചു.
വാഹനാപകടമരണം
ഞാളിയമ്പറമ്പില്‍ ബിനു വറുഗീസ്
ഒപ്പം അതേ മാസം തന്നെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപനായ ശ്രേഷ്ഠ കാതോലിക്കാ പെരുമ്പാവൂര്‍ ബഥേല്‍ സുലോക്കോ പള്ളിയുടെ ദൗത്യം വിശ്വസ്ഥനായ ഭദ്രാസനമാനേജര്‍ ഫാ. വര്‍ഗീസ് തെക്കേക്കരയെ ഏല്പിച്ചു. ഫാ ഔസേഫ് പാത്തിക്കലായിരുന്നു അതുവരെ വികാരി. ഭദ്രാസനം നേരിട്ടു് പള്ളി ഭരണം കൈകാര്യം ചെയ്യുവാനായിരിക്കാം ഭദ്രാസനമാനേജരെത്തന്നെ വികാരിയാക്കിയതു്.
2002 ഡിസംബര്‍ 5 ഉച്ചയ്ക്കു് ഒന്നരയ്ക്കു് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ മാനേജിങ് കമ്മറ്റിയംഗമായ മലങ്കര വറുഗീസിനെ കൊന്നു. ഭദ്രാസനമാനേജര്‍ ഫാ. വര്‍ഗീസ് തെക്കേക്കരയാണു് സിബിഐ സമര്‍പ്പിച്ച കുറ്റപത്രപ്രകാരം കേസിലെ ഒന്നാം പ്രതി. മലങ്കര വര്‍ഗീസ് വധക്കേസില്‍ സിബിഐ സമര്‍പ്പിച്ച കുറ്റപത്രം സമ്പൂര്‍ണമല്ലെന്നു് ചൂണ്ടിക്കാട്ടിയാണു് കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളതു്. കേസില്‍ സിബിഐ കൂടുതല്‍ അന്വേഷണം നടത്തണമെന്നാണ് അഡ്വ.സി.പി. ഉദയഭാനു മുഖേന നല്‍കിയ ഹര്‍ജിയിലെ മുഖ്യ ആവശ്യം.
കേസില്‍ വിശദമായ അന്വേഷണം നടത്താതെയാണു സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചതെന്നും കൊലപാതകം ആസൂത്രണം ചെയ്‌തവരെക്കുറിച്ചും ഗൂഢാലോചന നടത്തിയവരെക്കുറിച്ചും സി.ബി.ഐ. അന്വേഷണം നടത്തിയിട്ടില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. സി.ബി.ഐയുടെ അന്തിമറിപ്പോര്‍ട്ട് തള്ളി തുടരന്വേഷണത്തിനു നിര്‍ദേശിക്കണമെന്നാണ് ആവശ്യം. ഏതായാലും, മലങ്കര വറുഗീസിന്റെ കൊലയില്‍ തനിക്കു് പങ്കില്ലെന്ന് 2002 ഡിസംബര്‍ 7ലെ ദേശാഭിമാനി വാര്‍ത്തയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അങ്കമാലി ഭദ്രാസനാധിപനായ ശ്രേഷ്ഠ കാതോലിക്കാ വ്യക്തമാക്കിയിട്ടുണ്ടു്. അതു് സത്യമാണെന്നു് കരുതാനാണു് എല്ലാവരും ആഗ്രഹിക്കുന്നതു്.
കടപ്പാടു്: മലങ്കര ശബ്ദം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.