20100603
മലങ്കര വര്‍ഗീസ് വധം: ജാമ്യമില്ലാ വാറണ്ടിലെ നടപടികള്‍ക്ക് സ്റ്റേ
കൊച്ചി: മലങ്കര വര്‍ഗീസ് വധക്കേസിലെ ഒന്നാം പ്രതി ഫാ.വര്‍ഗീസ് തെക്കേക്കരക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ടിലെ നടപടികള്‍ ഹൈ കോടതി താല്‍ക്കാലികമായി തടഞ്ഞു. ഫാ.വര്‍ഗീസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) ഉത്തരവു് നടപ്പാക്കുന്നതാണ് ഹൈ കോടതിയിലെ ജസ്റ്റിസ് കെ.ഹേമ ജൂണ്‍ 2-നു് സ്റ്റേ ചെയ്തതു്.
വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തുകയും വാടക ഗുണ്ടകള്‍ക്ക് ഫണ്ട്കൈമാറുകയും ചെയ്തുവെന്നാണ് ഫാ.വര്‍ഗീസിനെതിരായ ആരോപണം. 55,000 രൂപ കേസിലെ രണ്ട് പ്രതികള്‍ മുഖേന കൊലപാതകം നടത്തിയ ക്വട്ടേഷന്‍ സംഘത്തിന്റെ തലവന് ഇദ്ദേഹം നല്‍കിയെന്ന് സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞിട്ടുണ്ട്. ബിനു കുടുംബ സഹായ നിധിക്കായി പിരിച്ച പണത്തില്‍നിന്ന് തുക വകമാറ്റി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ തുക കൈമാറിയിട്ടുണ്ടെങ്കില്‍ മതിയായ തെളിവുകള്‍ ഉണ്ടോ എന്ന കോടതിയുടെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ സി.ബി.ഐ അഭിഭാഷകന് കഴിഞ്ഞില്ല.
ഫാ. തെക്കേക്കരക്കെതിരെ കൂട്ടുപ്രതികളുടേതല്ലാതെ മറ്റു സാക്ഷി മൊഴികളില്ലെന്നും സി.ബി.ഐ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, ഏഴാം പ്രതിയുടെ കുറ്റസമ്മത മൊഴിയില്‍ പങ്കാളിത്തത്തെക്കുറിച്ച് പറയുന്നുണ്ട്. ഫാ.വര്‍ഗീസ് തെക്കേക്കരയെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കിയപ്പോള്‍ ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്നും സി.ബി.ഐ അഭിഭാഷകന്‍ എം വി എസ് നമ്പൂതിരി ബോധിപ്പിച്ചു.
അഭിഭാഷകന്‍ സി പി ഉദയഭാനുവിന്റെ വാദം
ഒന്നാം പ്രതിയെക്കുറിച്ച് കുറ്റപത്രം സമര്‍പ്പിക്കുന്നതുവരെ സൂചനകളൊന്നും പറഞ്ഞിരുന്നില്ലെങ്കിലും തുടക്കം മുതലെ (ലോക്കല് പോലീസ് അന്വേഷണം ആരംഭിക്കുന്നതു മുതലെ) സംശയത്തിന്റെ നിഴലിലായിരുന്നുവെന്ന് കൊല്ലപ്പെട്ട വര്‍ഗീസിന്റെ ഭാര്യ സാറാമ്മയുടെ അഭിഭാഷകന്‍ സി പി ഉദയഭാനു ബോധിപ്പിച്ചു. പൊലീസ് ആദ്യം നടത്തിയ അന്വേഷണ സമയത്ത് അറസ്റ്റിലായ പ്രതികള്‍ ഗൂഡാലോചനയിലുള്‍പ്പെട്ട മുഴുവന്‍പേരെ കുറിച്ചും മൊഴി നല്‍കിയിരുന്നു. എന്നാല്‍, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ സമ്മര്‍ദവും രാഷ്ട്രീയ ഇടപെടലും മൂലമാണു് പങ്ക് പുറത്തു വരാതിരുന്നതു്. ഉന്നത സ്വാധീനം മൂലം അറസ്റ്റ് ഒഴിവാക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിനായി ഹൈ കോടതിയെ സമീപിച്ചത്.
സി.ബി.ഐ അന്വേഷണം ഫലപ്രദമല്ലെന്ന് കാണിച്ച് പിന്നീട് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോഴും കോടതിയുടെ പരിഗണനയിലുണ്ട്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഉന്നതരുടെ അറിവില്ലാതെ ഒന്നാം പ്രതി കൊലപാതകം ആസൂത്രണം ചെയ്യില്ല. ഈ പ്രതിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്താല്‍ മാത്രമേ മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരാനാകൂ. സിബിഐയുടെ ഒത്തുകളിയുടെ ഫലമാണു് കൊലപാതകത്തിനു് ഗൂഢാലോചന നടത്തിയ ഉന്നത വൈദീകരെ ഒഴിവാക്കി അന്വേഷണം അവസാനിപ്പിച്ചതെന്നും സി.പി.ഉദയഭാനു ബോധിപ്പിച്ചു.
വര്‍ഗീസിനെ കൊലപ്പെടുത്താന്‍ മുമ്പും ശ്രമം നടന്നിരുന്നു. ആ കേസില്‍ ഒന്നും രണ്ടും പ്രതികളായിരുന്നവര്‍ ഇപ്പോഴത്തെ കേസില്‍ മൂന്നും നാലും പ്രതികളാണ്. അക്കാലത്തുണ്ടായ ഗൂഢാലോചന പിന്നീടും തുടര്‍ന്നതാണ് കൊലപാതകത്തിന് വഴിവെച്ചതെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയിലെ ഉന്നതരുടെ അറിവോടെയാണിതെന്നും ഹരജിക്കാരുടെ അഭിഭാഷകന്‍ സി.പി.ഉദയഭാനു വാദിച്ചു.
സി.ബി.ഐ അറസ്റ്റ് ചെയ്ത രണ്ടാം പ്രതി സിമന്റ് ജോയിയ്ക്കെതിരെ ഉന്നയിച്ചിട്ടുള്ള സമാന കുറ്റാരോപണങ്ങള്‍തന്നെയാണു് ഫാ. തെക്കേക്കരക്കെതിരെയുള്ളതെന്നും അറസ്റ്റ് ഒഴിവാക്കിയതു് ന്യായീകരിക്കാനാവില്ലെന്നും സി.പി.ഉദയഭാനു ബോധിപ്പിച്ചു. അതിനാല്‍, എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) കോടതിയില്‍ ഹാജരായി ഫാ. തെക്കേക്കര ജാമ്യം തേടുകയാണു വേണ്ടതെന്നും മുന്‍കൂര്‍ ജാമ്യം അനുവദിക്കേണ്ട പ്രത്യേക സാഹചര്യം നിലവിലില്ലെന്നും സി.പി.ഉദയഭാനു വാദിച്ചു.ഫാ.വര്‍ഗീസ് ഫാ. തെക്കേക്കര സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയും വരെ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് (സി ജെ എം) ഉത്തരവു് നടപ്പാക്കുന്നതാണു് ജസ്റ്റിസ് കെ.ഹേമ സ്റ്റേ ചെയ്തതു്.
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.