20100316
ആര്‍ദ്രതയുള്ള സമൂഹമായി മാറണം - പരിശുദ്ധ ബാവാ
കോട്ടയം, 2010മാര്‍ച്ച് 13:കരുണയുടെയും ദയയുടെയും അഭാവമാണ് ഇന്ന് കാണുന്ന പല സാമൂഹ്യ പ്രശ്നങ്ങളുടെയും കാരണമെന്നും ആര്‍ദ്രതയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കുകയാണ് ഇന്നത്തെ ആവശ്യമെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
സഭയുടെ സേവന വിഭാഗമായ ‘ആര്‍ദ്ര’യുടെ ആഭിമുഖ്യത്തില്‍ 100 ജനറല്‍ നേഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്പോണ്‍സര്‍ഷിപ്പ് പദ്ധതിയനുസരിച്ചുള്ള സ്കോളര്‍ഷിപ്പ് വിതരണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആര്‍ദ്ര പ്രസിഡണ്ട് തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തായുടെ അദ്ധ്യക്ഷതയില്‍ ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ, വി. എന്‍. വാസവന്‍ എം. എല്‍. എ, നഗരസഭാദ്ധ്യക്ഷ ബിന്ദു സന്തോഷ്കുമാര്‍, റോയി എം. മാത്യു, പ്രൊഫ. പി. സി. ഏലിയാസ്, തോമസ് കുതിരവട്ടം എക്സ് എം. പി, പ്രൊഫ. ജോണ്‍ മാത്യു കൂടാരത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. ഇന്ത്യയിലെ വിവിധ നഴ്സിംഗ് കോളജുകളില്‍ പഠിക്കുന്ന 28 നഴ്സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന സഹായധനം പരിശുദ്ധ കാതോലിക്കാ ബാവാ വിതരണം ചെയ്തു.
.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.