കാതോലിക്കാ ദിന സന്ദേശം
പരുമല, മാര്‍ച്ച് 21: മനുഷ്യരാശിയുടെ അതിജീവനത്തെ ബാധിക്കുന്ന കാലാവസ്‌ഥ വ്യതിയാനം, പരിസ്‌ഥിതി മലിനീകരണം, ആരോഗ്യപ്രശ്‌നങ്ങള്‍, കുടുംബ ശിഥിലീകരണം, വിശ്വാസ അപഭ്രംശം, തീവ്രവാദം തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ക്രിയാത്മകമായി അഭിമുഖീകരിച്ച് അതിജീവിക്കുന്നതിനു ജനങ്ങളെ പ്രാപ്‌തരാക്കുന്നതിനായി 2010, 2011, 2012 എന്നീ വര്‍ഷങ്ങളിലേക്ക് ത്രിവത്സര പഠന-പ്രാര്‍ഥന-കര്‍മ പരിപാടി ആവിഷ്‌കരിക്കുന്നതാണെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭാ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ പ്രസ്താവിച്ചു.
മാര്‍ച്ച് 21നു് ഈ വര്‍ഷത്തെ കാതോലിക്കാ ദിന സന്ദേശം നല്‍കി പരുമല സെമിനാരിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലങ്കരസഭയുടെ 1960-ാം വാര്‍ഷികവും പൗരസ്ത്യ കാതോലിക്കാസനം മലങ്കരയിലേക്ക് മാറ്റിയതിന്റെ ശതാബ്‌ദിയും ആഘോഷിക്കുന്ന വേളയില്‍ ദേശീയ സ്വതന്ത്രസഭ എന്ന നിലയില്‍ പുതിയ വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തയാറാകണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.