കൊച്ചി, ജൂലൈ 28: മലങ്കര വര്‍ഗീസ് വധക്കേസില്‍ ഒരു പ്രതിയെ മാത്രം സി.ബി.ഐ. ഇനിയും ചോദ്യം ചെയ്യാത്തതിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐ.ക്ക് നോട്ടീസ് ഉത്തരവിട്ടു. 21 പ്രതികളില്‍ 20 പേരെ മാത്രമേ ചോദ്യംചെയ്‌തിട്ടുള്ളൂ. ഒരാള്‍ ഒളിവിലാണെന്നും അതിനാല്‍ ചോദ്യംചെയ്യാനായിട്ടില്ലെന്നുമാണ് സി.ബി.ഐ. ജൂലായ് 6ന് വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
2007-ല്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തെങ്കിലും അത് കാര്യക്ഷമമാവുന്നില്ലെന്നാണ് കൊല്ലപ്പെട്ട ഇരിങ്ങോള്‍ തോമ്പ്ര പി.എം. വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 2002 ഡിസംബര്‍ 5-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. ക്രൈം ബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചത്.
കടപ്പാടു്— മാതൃഭൂമി
ബാവായ്കും മെത്രാനും കോട്ടൂരച്ചന്റേം പൂതൃക്കയച്ചന്റേം ഗതിവരുമോ? -കെ. രാജേഷ്
മറുപടിഇല്ലാതാക്കൂ