ദേവലോകം: കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്‌പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.മാത്യൂസ് ചെമ്മനാപാടത്തെ മര്‍ദ്ദിച്ചതില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
ഭദ്രാസന വൈദിക സംഘം പ്രതിഷേധിച്ചു
മൂവാറ്റുപുഴ: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കോഴിപ്പിള്ളി സെന്റ് പോള്‍സ് പള്ളി വികാരി ഫാ. മാത്യൂസ് ചെമ്മനാപ്പാടത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ കണ്ടനാട് ഭദ്രാസന വൈദിക സംഘം പ്രതിഷേധിച്ചു.
പള്ളിയിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ അരമനയില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ബിനോയി ജോണ്‍ എന്നിവര്‍ സംസാരിച്ചു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.