20090729

ഓര്‍ത്തഡോക്‌സ്‌ സഭ മേഖലാ യോഗം പ്രതിഷേധിച്ചു

കൂത്താട്ടുകുളം: കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ്‌ കൂത്താട്ടുകുളം മേഖലയുടെ പ്രസിഡന്റുമായ ഫാ. മാത്യൂസ്‌ ചെമ്മനാപ്പാടത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ഓര്‍ത്തഡോക്‌സ്‌ സഭ കൂത്താട്ടുകുളം മേഖല യോഗം ചേര്‍ന്നു. കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ്‌ സഭാകേന്ദ്രത്തില്‍ ഫാ. ജോണ്‍ വി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ വടകരപ്പള്ളിവികാരി ഫാജോയികടുകുംമാക്കില്‍ ഫാ വി ജെ പൗലോസ് പനയാരംപിള്ളില്‍, ഫാ മാത്യു അബ്രാഹം കണ്ടത്തില്‍‍പുത്തന്‍‍പുരയില്‍‍, ജോസഫ് ജോര്‍ജ് , ബിജു പാറത്തോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.

ചൊവ്വാഴ്ച കുര്‍ബാനക്കു ശേഷം പള്ളിമുറിയില്‍ വിശ്രമിക്കുകയായിരുന്ന 51കാരനായ വൈദികനെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി പക്ഷക്കാരനായിമാറിയ റജി കുര്യാക്കോസ്‌ (32) എന്ന കപ്യാര്‍‍ മര്‍ദ്ദിക്കുകയായിരുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.