20090729

കാരമല പള്ളിയില്‍ വികാരിയെ യാക്കോബായ വിമതര്‍ ആക്രമിച്ചു



കൂത്താട്ടുകുളം: കൂത്താട്ടുകുളം കാരമല കോഴിപ്പിള്ളി സെന്റ്‌ പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി വികാരി ഫാ.മാത്യൂസ്‌ ചെമ്മനാപ്പാടത്തിനെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി പക്ഷക്കാരനായിമാറിയ ശുശ്രൂഷകന്‍ ആക്രമിച്ചതിനെത്തുടര്‍ന്നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (2009 ജൂലൈ 28) രാവിലെ കുര്‍ബാനയ്ക്കു ശേഷം പള്ളിമുറിയില്‍ വിശ്രമിക്കുകയായിരുന്ന 51കാരനായ വൈദികനുനേരെ പള്ളിയിലെ ശുശ്രൂഷകനായ റജി കുര്യാക്കോസ്‌ (32) വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.


തിങ്കളാഴ്‌ച അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയിലെ ഫാ. തോമസ് കുപ്പമലയുടെ പിതാവുകൂടിയായ കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ്‌ ആന്‍ഡ്‌ സെന്റ്‌പോള്‍സ്‌ ഓര്‍ത്തഡോക്‌സ്‌ പള്ളി ഇടവകാംഗത്തിന്റെ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയിലെ വൈദികര്‍ പള്ളിയില്‍ കയറരുതെന്ന് വികാരി അനൌണ്‍സ് ചെയ്തതും നിര്‍ദേശം ലംഘിച്ച് ഇരുപതോളം വൈദികര്‍ പ്രവേശിച്ചതും ഇരു വിഭാഗത്തിനുമിടയില്‍ ചെറിയ തോതില്‍ അസ്വസ്ഥത പടര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവം. മറ്റു് വൈദികര്‍ പള്ളിയില്‍ കയറരുതെന്ന് വികാരി അനൌണ്‍സ് ചെയ്തതതിനെ ചോദ്യം ചെയ്താണു് ശുശ്രൂഷകന്‍ റജി കുര്യാക്കോസ്‌ വികാരിയെ ആക്രമിച്ചതു്.
1995 മുതല്‍ ഫാ. മാത്യൂസ്‌ ചമ്മനാപ്പാടമാണ്‌ പള്ളി വികാരി. ആറ്‌ വര്‍ഷം മുമ്പ്‌ പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍‍ പള്ളി വികാരിയല്ലാതെ മറ്റു വൈദികര്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന്‌ പോലീസ് സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചിരുന്നതാണു്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.