കൊച്ചി, ജൂലൈ 28: മലങ്കര വര്‍ഗീസ് വധക്കേസില്‍ ഒരു പ്രതിയെ മാത്രം സി.ബി.ഐ. ഇനിയും ചോദ്യം ചെയ്യാത്തതിന് എതിരായ ഹര്‍ജിയില്‍ ഹൈക്കോടതി സി.ബി.ഐ.ക്ക് നോട്ടീസ് ഉത്തരവിട്ടു. 21 പ്രതികളില്‍ 20 പേരെ മാത്രമേ ചോദ്യംചെയ്‌തിട്ടുള്ളൂ. ഒരാള്‍ ഒളിവിലാണെന്നും അതിനാല്‍ ചോദ്യംചെയ്യാനായിട്ടില്ലെന്നുമാണ് സി.ബി.ഐ. ജൂലായ് 6ന് വിചാരണക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട്.
2007-ല്‍ സി.ബി.ഐ. അന്വേഷണം ഏറ്റെടുത്തെങ്കിലും അത് കാര്യക്ഷമമാവുന്നില്ലെന്നാണ് കൊല്ലപ്പെട്ട ഇരിങ്ങോള്‍ തോമ്പ്ര പി.എം. വര്‍ഗീസിന്റെ ഭാര്യ സാറാമ്മ വര്‍ഗീസ് നല്‍കിയ ഹര്‍ജിയില്‍ പറയുന്നത്. 2002 ഡിസംബര്‍ 5-നാണ് വര്‍ഗീസ് കൊല്ലപ്പെട്ടത്. ക്രൈം ബ്രാഞ്ചാണ് ആദ്യം കേസന്വേഷിച്ചത്.
കടപ്പാടു്— മാതൃഭൂമി
20090729
വൈദികനെ മര്‍ദ്ദിച്ചതില്‍ ഓര്‍ത്തഡോക്‌സ് സഭ പ്രതിഷേധിച്ചു
ദേവലോകം: കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്‌പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.മാത്യൂസ് ചെമ്മനാപാടത്തെ മര്‍ദ്ദിച്ചതില്‍ ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ.ഡോ.ജോണ്‍സ് എബ്രഹാം കോനാട്ട്, സെക്രട്ടറി ഡോ.ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രതിഷേധിച്ചു. കുറ്റവാളികളെ ശിക്ഷിക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ടു.
ഭദ്രാസന വൈദിക സംഘം പ്രതിഷേധിച്ചു
മൂവാറ്റുപുഴ: കണ്ടനാട് ഈസ്റ്റ് ഭദ്രാസനത്തിലെ കോഴിപ്പിള്ളി സെന്റ് പോള്‍സ് പള്ളി വികാരി ഫാ. മാത്യൂസ് ചെമ്മനാപ്പാടത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ കണ്ടനാട് ഭദ്രാസന വൈദിക സംഘം പ്രതിഷേധിച്ചു.
പള്ളിയിലെ സമാധാനപരമായ അന്തരീക്ഷം തകര്‍ത്തവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മൂവാറ്റുപുഴ അരമനയില്‍ ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മാര്‍ അത്താനാസിയോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ ഭദ്രാസന സെക്രട്ടറി ഫാ. എബ്രഹാം കാരാമേല്‍, ഫാ. ഏലിയാസ് ചെറുകാട്, ഫാ. ജോണ്‍ ചിറക്കടക്കുന്നേല്‍ കോര്‍ എപ്പിസ്‌ക്കോപ്പ, ഫാ. ജോണ്‍ വി. ജോണ്‍, ഫാ. ബിനോയി ജോണ്‍ എന്നിവര്‍ സംസാരിച്ചു.

ഓര്‍ത്തഡോക്‌സ് സഭ മേഖലാ യോഗം പ്രതിഷേധിച്ചു
കൂത്താട്ടുകുളം: കൂത്താട്ടുകുളം കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്‌പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരിയും മലങ്കര ഓര്‍ത്തഡോക്‌സ് കൂത്താട്ടുകുളം മേഖലയുടെ പ്രസിഡന്റുമായ ഫാ. മാത്യൂസ് ചെമ്മനാപ്പാടത്തിനെതിരെയുണ്ടായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓര്‍ത്തഡോക്‌സ് സഭ കൂത്താട്ടുകുളം മേഖല യോഗം ചേര്‍ന്നു. കൂത്താട്ടുകുളം ഓര്‍ത്തഡോക്‌സ് സഭാകേന്ദ്രത്തില്‍ ഫാ. ജോണ്‍ വി. ജോണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിഷേധ യോഗത്തില്‍ വടകരപ്പള്ളിവികാരി ഫാജോയികടുകുംമാക്കില്‍ ഫാ വി ജെ പൗലോസ് പനയാരംപിള്ളില്‍, ഫാ മാത്യു അബ്രാഹം കണ്ടത്തില്‍പുത്തന്‍പുരയില്‍, ജോസഫ് ജോര്‍ജ് , ബിജു പാറത്തോട്ടയില്‍ എന്നിവര്‍ പ്രസംഗിച്ചു.
ചൊവ്വാഴ്ച കുര്‍ബാനക്കു ശേഷം പള്ളിമുറിയില്‍ വിശ്രമിക്കുകയായിരുന്ന 51കാരനായ വൈദികനെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി പക്ഷക്കാരനായിമാറിയ റജി കുര്യാക്കോസ് (32) എന്ന കപ്യാര്‍ മര്‍ദ്ദിക്കുകയായിരുന്നു.

കാരമല പള്ളിയില്‍ വികാരിയെ യാക്കോബായ വിമതര്‍ ആക്രമിച്ചു
കൂത്താട്ടുകുളം: കൂത്താട്ടുകുളം കാരമല കോഴിപ്പിള്ളി സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്‌പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി ഫാ.മാത്യൂസ് ചെമ്മനാപ്പാടത്തിനെ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി പക്ഷക്കാരനായിമാറിയ ശുശ്രൂഷകന്‍ ആക്രമിച്ചതിനെത്തുടര്‍ന്നു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ (2009 ജൂലൈ 28) രാവിലെ കുര്‍ബാനയ്ക്കു ശേഷം പള്ളിമുറിയില്‍ വിശ്രമിക്കുകയായിരുന്ന 51കാരനായ വൈദികനുനേരെ പള്ളിയിലെ ശുശ്രൂഷകനായ റജി കുര്യാക്കോസ് (32) വാക്കേറ്റം നടത്തുകയും മര്‍ദ്ദിക്കുകയുമായിരുന്നു.
തിങ്കളാഴ്‌ച അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയിലെ ഫാ. തോമസ് കുപ്പമലയുടെ പിതാവുകൂടിയായ കോഴിപ്പിള്ളി സെന്റ്‌പീറ്റേഴ്‌സ് ആന്‍ഡ് സെന്റ്‌പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി ഇടവകാംഗത്തിന്റെ സംസ്കാര ശുശ്രൂഷകളില്‍ പങ്കെടുക്കാനെത്തിയ അന്ത്യോക്യന്‍ യാക്കോബായ സുറിയാനി ക്രിസ്‌ത്യാനി സഭയിലെ വൈദികര്‍ പള്ളിയില്‍ കയറരുതെന്ന് വികാരി അനൌണ്‍സ് ചെയ്തതും നിര്‍ദേശം ലംഘിച്ച് ഇരുപതോളം വൈദികര്‍ പ്രവേശിച്ചതും ഇരു വിഭാഗത്തിനുമിടയില്‍ ചെറിയ തോതില്‍ അസ്വസ്ഥത പടര്‍ത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്നലത്തെ സംഭവം. മറ്റു് വൈദികര്‍ പള്ളിയില്‍ കയറരുതെന്ന് വികാരി അനൌണ്‍സ് ചെയ്തതതിനെ ചോദ്യം ചെയ്താണു് ശുശ്രൂഷകന്‍ റജി കുര്യാക്കോസ് വികാരിയെ ആക്രമിച്ചതു്.
1995 മുതല്‍ ഫാ. മാത്യൂസ് ചമ്മനാപ്പാടമാണ് പള്ളി വികാരി. ആറ് വര്‍ഷം മുമ്പ് പള്ളിയില്‍ ഇരുവിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായപ്പോള്‍ പള്ളി വികാരിയല്ലാതെ മറ്റു വൈദികര്‍ പള്ളിയില്‍ പ്രവേശിക്കരുതെന്ന് പോലീസ് സാന്നിദ്ധ്യത്തില്‍ തീരുമാനിച്ചിരുന്നതാണു്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)