20110912
കോലഞ്ചേരി പള്ളിയില്‍ സംഘര്‍ഷാവസ്ഥ; സ്ഥലത്ത് 144 പ്രഖ്യാപിച്ചു
കോലഞ്ചേരി, സെപ്തം 11: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയും മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയും തമ്മിലുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് കോലഞ്ചേരിയില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു. സെപ്തം 11ഞായറാഴ്ച ഉച്ചയ്ക്ക് 2.30ഓടെയാണ് കളക്ടറുടെ നിര്ദേശപ്രകാരം മൂവാറ്റുപുഴ ആര്‍ ഡി ഒ ആര്‍. മണിയമ്മ 144 പ്രഖ്യാപിച്ചത്.
കോലഞ്ചേരി പ്രധാന പള്ളിയിലും പള്ളിയുടെ കീഴിലുള്ള കോട്ടൂര്‍ പള്ളിയിലും ഇരുവിഭാഗത്തിനും കയറാനുള്ള അനുവാദവും 250 മീറ്റര്‍ ചുറ്റളവില്‍ കൂട്ടംകൂടുന്നതും നാലുദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
കോലഞ്ചേരി പള്ളി 1934ലെ ഭരണഘടനപ്രകാരം ഭരിക്കപ്പെടേണ്ടതാണെന്ന ജില്ലാക്കോടതിയുടെ ഉത്തരവുണ്ടായതോടെ പള്ളിയുടെ നിയന്ത്രണം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ ഏറ്റെടുത്തിരുന്നു. പിന്നീട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം രണ്ടു് തവണ സ്റ്റേ വാങ്ങിയെങ്കിലും കോടതി പിന്നീട് നല്കിയ സ്റ്റേ ആവശ്യം തള്ളുകയും ഹര്‍ജി ഫയലില്‍ സ്വീകരിക്കുകയുംചെയ്തു. ഇതോടെ, യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം വിഭാഗം കോലഞ്ചേരി പള്ളിയില്‍ തല്‍സ്ഥിതി തുടരണമെന്നാവശ്യപ്പെട്ട് സെപ്തം 10 ശനിയാഴ്ച വൈകിട്ട് പ്രതിഷേധ പ്രകടനവും തുടര്‍ന്നു് ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് തോമസ് പ്രഥമന്‍ ഉപവാസവും നടത്തി. 9 മണിക്കു് തുടങ്ങിയ ഉപവാസം രാത്രി 2.30ഓടെയാണ് അവസാനിപ്പിച്ചത്. ഇരുവിഭാഗത്തേയും പള്ളിയില്‍ പ്രവേശിപ്പിയ്ക്കുവാന്‍ അനുവദിക്കില്ലെന്ന് ഉറപ്പു് നല്കിയതോടെയാണ് ഉപവാസം നിര്‍ത്തിയത്.
എന്നാല്‍, മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭ കോലഞ്ചേരി പള്ളിയകത്ത് കുര്‍ബാനയ്ക്കായി വന്നതോടെ പള്ളിക്കുമുമ്പില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30ഓടെ സംഘര്‍ഷാവസ്ഥ തുടങ്ങി. പിന്നീട് ഇരുവിഭാഗത്തേയും പള്ളിക്കു് പുറത്തിറക്കി സുരക്ഷ ശക്തമാക്കി. എന്നാല്‍, ഇരുവിഭാഗവും പള്ളിപ്പരിസരത്ത് തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി സംഘര്‍ഷാവസ്ഥയുണ്ടാക്കി. രാവിലെ ഒമ്പതുമണിയോടെ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്കാര്‍ പ്രധാന പള്ളിയിലേക്ക് നീങ്ങിയെങ്കിലും മൂവാറ്റുപുഴ ഡിവൈ.എസ്.പി. ടോമി സെബാസ്റ്റ്യനും പുത്തന്‍കുകരിശ് സിഐ കെ.വി. പുരുഷനും ചേര്ന്ന് ഇവരെ തടഞ്ഞ് പോലീസ്‌വാഹനത്തില്‍ നീക്കംചെയ്തു.
ഇതിനിടയില്‍ ഉമ്മന്‍ ചാവണ്ടിക്കും തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമെതിരെ ഓര്‍ത്തഡോക്‌സുകാര്‍ മുദ്രാവാക്യംമുഴക്കി. സംഘര്‍ഷാവസ്ഥ തുടര്‍ന്നു വരുന്നതിനിടെ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ പള്ളിക്കുമുന്നിലെത്തി ഇരുപ്പുറപ്പിച്ചെങ്കിലും പോലീസ് നേതൃത്വത്തിന്റെ ആവശ്യപ്രകാരം പിന്തിരിഞ്ഞു. ഏറെനേരത്തെ സംഘര്ഷാചവസ്ഥയ്‌ക്കൊടുവില്‍ ജില്ലാ കളക്ടറുടെ നിര്ദേപശപ്രകാരമാണ് ഒടുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. കൂടാതെ, പള്ളി താത്കാലികമായി അടച്ചിടുകയും ചെയ്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.