20090808

വിധി നടത്തിപ്പു് ഹര്‍ജിയില്‍ തുടര്‍വാദം ഈ മാസം

കൊച്ചി: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പള്ളികളും സ്വത്തുക്കളും 1934-ലെ സഭാ ഭരണഘടനപ്രകാരം ഭരിയ്ക്കപ്പെടേണ്ടതാണെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ഹര്‍ജിയില്‍ ഹൈക്കോടതി മുന്‍പാകെ തുടര്‍വാദം ഈ (ഓഗസ്റ്റ്) മാസം നടക്കും.

മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് വേണ്ടി പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ പാത്രിയര്‍‍‍ക്കീസ് ബാവാ, ശ്രേഷ്ഠ നിയുക്ത ബാവാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്ത, കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, വൈദിക ട്രസ്റ്റി ഫാ. ജോണ്‍സ് ഏബ്രഹാം കോനാട്ട്, സഭാസെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ സമര്‍പ്പിച്ച വിധി നടത്തിപ്പു് ഹര്‍‍ജി ജസ്റ്റിസ് വി. രാംകുമാര്‍ ജൂലൈ അവസാനവാരമാണു് പരിഗണിച്ചതു്. എതിര്‍കക്ഷികള്‍ക്കു് സത്യവാങ്മൂലം സമര്‍പ്പിക്കാവുന്നതാണെന്നു് കോടതി വ്യക്തമാക്കി.

2 അഭിപ്രായങ്ങൾ:

  1. മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയ്ക്കു് വേണ്ടി പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ "പാത്രിയര്‍‍‍ക്കീസ് ബാവാ"???????
    Joseph George Mar Didimos Bava enna Pathriyarkis ayathu?

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2009 നവംബർ 16, 5:19 PM-ന്

    Please study first ,after only post your news
    thanks
    all the best

    മറുപടിഇല്ലാതാക്കൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.