മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആഭ്യന്തര ഭരണത്തിലുള്ള അനധികൃതമായ കടന്നുകയറ്റത്തെ ശക്തമായി എതിര്‍ക്കുന്നു
സുന്നഹദോസ് ഒന്നടങ്കം പരിശുദ്ധ ബാവയോടൊപ്പംകോട്ടയം: മാര്‍ സേവേറിയോസ് മോശ മലങ്കര സഭയില്‍ മേല്പ്പട്ട വാഴ്ച നടത്തിയത് ഒട്ടും ശരിയല്ലെന്നും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ ആഭ്യന്തര ഭരണത്തിലുള്ള അനധികൃതമായ കടന്നുകയറ്റവുമാകയാല്‍ തികച്ചും അപലപനീയമാണെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ ദിതിമോസ് ഒന്നാമന് ബാവായുടെ അധ്യക്ഷതയില്‍ ദേവലോകം കാതോലിക്കാസന അരമനയില്‍ ജൂലയ് 8ന് കൂടിയ പരിശുദ്ധഎപ്പിസ്കോപ്പല്‍ സുന്നഹദോസിന്റെ ഉപസമിതി യോഗം ആരോപിച്ചു.
പൗരസ്ത്യ കാതോലിക്കാ ബാവാ ഇതുസംബന്ധിച്ച് സ്വീകരിയ്ക്കുന്ന നടപടികള്‍ക്ക് എപ്പിസ്കോപ്പല്‍ സുന്നഹദോസ് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.
യോഗത്തില്‍ ശ്രേഷ്ഠ നിയുക്ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ്, ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ്, ഡോ. തോമസ് മാര്‍ അത്താനാസ്യോസ്, ഡോ. യൂഹാനോന്‍ മാര്‍ മിലിത്തോസ്, കുറിയാക്കോസ് മാര്‍ ക്ലിമ്മീസ്, പൗലോസ് മാര്‍ പക്കോമിയോസ്, ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് എന്നിവര്‍ പ്രസംഗിച്ചു.
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.
മറുപടിഇല്ലാതാക്കൂ