20100411

മലങ്കര വര്‍ഗീസ്‌ വധം. സിബി.ഐ. അന്വേഷണം പ്രതീക്ഷക്കു വക നല്‍കുന്നു : ശ്രേഷ്ഠ നിയുക്ത കാതോലിക്കാ

.
കോട്ടയം, ഏപ്രില്‍ 7: ഓര്‍ത്തഡോക്സ് സഭ മാനേജിംഗ് കമ്മറ്റി അംഗമായിരുന്ന മലങ്കര വര്‍ഗ്ഗീസ് വധിക്കപ്പെട്ട സംഭവം സംബന്ധിച്ച കേസില്‍ ഹൈക്കോടതി നിര്‍ദ്ദേശാനുസരണം സി. ബി. ഐ നടത്തുന്ന അന്വേഷണം ശരിയായ ദിശയില്‍ പുരോഗമിക്കുന്നതായി തോന്നുന്നുവെന്ന് ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ പ്രസ്താവിച്ചു. ഇതിന്റെ പിന്നില്‍ നടന്ന ഗൂഡാലോചനയില്‍ പങ്കാളികളായവര്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും നിതിപീഠത്തിനു മുന്‍പില്‍ എത്തിച്ച് ഗുണ്ടാ - ക്വട്ടേഷന്‍ സംഘങ്ങള്‍ ഉയര്‍ത്തുന്ന ഗുരുതരമായ സാമൂഹ്യ ഭീഷണിക്ക് അറുതി വരുത്തുന്ന വിധത്തില്‍ കുറ്റവാളികളെ മാതൃകാ പരമായി ശിക്ഷിക്കുന്നതിന് ഈ അന്വേഷണം പര്യാപ്തമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം അഭിപ്രായപ്പെട്ടു .


.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.