പിറവം: സഭാതര്‍ക്കം പറഞ്ഞു് പിറവം വലിയപള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളെ അന്ത്യോക്യന്‍ യാക്കോബാക്കാര്‍ ആക്രമിച്ചു. ആക്രമണത്തില്‍ മൂന്നു് വിശ്വാസികള്‍ക്കു് പരിക്കേറ്റു. ഒക്ടോബര്‍ 18 ഞായറാഴ്‌ച സന്ധ്യയോടെയാണ് സംഭവം. വിവരമറിഞ്ഞ് പള്ളിയിലെത്തിയ പോലീസാണ് പരിക്കേറ്റവരെ ആശുപത്രിയിലാക്കിയത്. വലിയപള്ളി സെമിത്തേരിയില്‍ തിരി കത്തിച്ച് പ്രാര്‍ത്ഥിച്ച് മടങ്ങുകയായിരുന്ന ഓര്‍ത്തഡോക്‌സ് സഭക്കാരെ അന്ത്യോക്യന്‍ യാക്കോബായ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നുവെന്ന് ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ഓര്‍ത്തഡോക്‌സ് സഭയുടെ കുടുംബസംഗമത്തോടനുബന്ധിച്ച് പരിശുദ്ധ പൗരസ്ത്യ കാതോലിക്കോസ് ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ ബാവ വലിയപള്ളിയുടെ കുരിശുപള്ളിയില്‍ പ്രവേശിച്ച് ആരാധന നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്‌സ് സഭക്കാര്‍ ഒക്ടോബര്‍ 18 ഞായറാഴ്‌ച രാവിലെ പള്ളി പരിസരത്ത് നോട്ടീസ് വിതരണം ചെയ്‌തതിനെച്ചൊല്ലി രാവിലെ തന്നെ തര്‍ക്കമുണ്ടായിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് വൈകീട്ട് സംഘട്ടനമുണ്ടായതെന്ന് പിറവം സിഐ കെ.ബിജുമോന്‍ പറഞ്ഞു. എസ്‌ഐ ശിവകുമാറിന്റെ നേതൃത്വത്തിലെത്തിയ പോലീസ്, പരിക്കേറ്റവരെ പിറവം ഗവ. ആശുപത്രിയിലെത്തിച്ചു. തലയ്‌ക്ക് പരിക്കേറ്റ ഓര്‍ത്തഡോക്‌സ് സഭക്കാരായ ബാബു ചാവടിയില്‍, പിറവം, ബാബു തോമസ്, തേക്കുംമൂട്ടില്‍, പിറവം, സണ്ണി തേക്കുംമൂട്ടില്‍ എന്നിവരെ പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലാക്കിയിട്ടുണ്ടു്.