.
ന്യൂഡല്‍ഹി: അങ്കമാലി മെത്രാപ്പോലീത്തന്‍ ഭദ്രാസനത്തിലെ ഓടക്കാലി സെന്റ് മേരീസ് പള്ളിയിലെ കല്ലിട്ട പെരുനാളിനോട് അനുബന്ധിച്ചു് മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ് സഭയ്‌ക്കു അനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി അടിയന്തിരമായി പരിഗണിച്ച് ഇടക്കാല ഉത്തരവു് നല്കണമെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബഞ്ചാണു് ഈ നടപടി കൈക്കൊണ്ടതു്. ഈ മാസം 12, 13 തീയതികളിലാണ് പെരുന്നാള്‍. ഇതില്‍ സംബന്ധിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ എത്തുന്നത് ക്രമസമാധാന നില തകരാറിലാക്കുമെന്ന് വാദിച്ചാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിഭാഷകര്‍ ഹര്‍ജി സമര്‍പ്പിച്ചത്.
ഹൈക്കോടതി വിധി ഇതാ : 1 2 3 4 5 6 7
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.