മണ്ണത്തൂര്‍ പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മണ്ണത്തൂര്‍ പള്ളി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
20131129
മണ്ണത്തൂര്‍ പള്ളിയുടെ കെട്ടിടമുറി ലേലം എറണാകുളം ജില്ലാക്കോടതി വിലക്കി
കൂത്താട്ടുകുളം, 2013 നവംബര്‍ 29: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയുടെ ആത്താനിയ്‌ക്കല്‍ കവലയിലുള്ള കെട്ടിടത്തിലെ 16 മുറികള്‍ ലേലം ചെയ്‌തു് വാടകയ്‌ക്കു് നല്‍കുന്നതു് എറണാകുളം ജില്ലാക്കോടതി താല്‌ക്കാലികമായി തടഞ്ഞു. ഒ എസ് 41/2002 കേസില്‍ ഒരു ഉത്തരവുണ്ടാകുന്നതുവരെയാണു് വിലക്കു്.
20131011
ഫാ ഏലിയാസ് മണ്ണാത്തിക്കുളമാണു് മണ്ണത്തൂര്‍ പള്ളിവികാരിയെന്നു് ജില്ലാക്കോടതിയുത്തരവു്
![]() |
| മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ചിത്രത്തിനു് ഔദ്യോഗിക ഫെയിസ് ബുക്ക് താളിനോടു് കടപ്പാടു് |
കൂത്താട്ടുകുളം: എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള ഒ എസ് നമ്പര്‍ 41/03 സ്യൂട്ടില്‍ തീരുമാനം വരുന്നതു വരെ ഫാ ഏലിയാസ് മണ്ണാത്തിക്കുളമാണു് മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയുടെ വികാരിയെന്നു് എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതി വ്യക്തമാക്കി. 1934-ലെ സഭാ ഭരണഘടന പ്രകാരം ചുമതല വഹിയ്‌ക്കുന്ന ഫാ ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളത്തിനെ ബലമായി തടഞ്ഞുകൊണ്ടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഫാ.പൗലോസ് ഞാറ്റുകാലാ വികാരിയായി കയറാന്‍ ശ്രമിച്ചതിനെതിരെ മൂവാറ്റുപുഴ സബ്‌കോടതിയില്‍ ഫയല്‍ ചെയ്‌ത ഒ എസ് 15/12ന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയിലുണ്ടായ ഉത്തരവിനെതിരെ സമര്‍പ്പിയ്‌ക്കപ്പെട്ട സി എം എ നമ്പര്‍ 6/13, സി എം എ നമ്പര്‍ 9/13 അപ്പീലുകളില്‍ എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാജഡ്‌ജി വി ജി അനില്‍ കുമാറാണു് ഈ ഉത്തരവു് നല്‌കിയതു്. ഫാ.പൗലോസ് ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു് വിലക്കുന്നതായിരുന്നു സബ്‌കോടതി ഉത്തരവു്
പള്ളി 1934-ലെ സഭാ ഭരണഘടന പ്രകാരമാണോ 1890-ലെ ഉടമ്പടിപ്രകാരമാണോ ഭരിയ്‌ക്കപ്പെടേണ്ടതെന്നും വികാരിയാരാണെന്നും തീരുമാനിയ്‌ക്കേണ്ടതു് ഒ എസ് നമ്പര്‍ 41/03 സ്യൂട്ടിലാണെന്നു് കോടതി ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ സബ്‌കോടതിയില്‍ മറ്റൊരു സ്യൂട്ട് നല്‌കിയ പരാതിക്കാരുടെ നടപടി ക്രമപ്രകാരമല്ലാത്തതാണു്. മൂവാറ്റുപുഴ സബ്‌കോടതിയിലെ ഒ എസ് 15/12 സ്യൂട്ട് അര്‍ത്ഥരഹിതമായിത്തീര്‍ന്നതുകൊണ്ടു് അതിന്റെ 171/12-ാം നമ്പര്‍ ഇടക്കാലഹര്‍ജിയില്‍ സബ്‌കോടതി നല്‍കിയ (ഫാ.പൗലോസ് ഞാറ്റുകാലാ പള്ളിയില്‍ പ്രവേശിയ്‌ക്കുന്നതു് വിലക്കിക്കൊണ്ടുള്ള) ഉത്തരവു് ജില്ലാക്കോടതി റദ്ദാക്കി. പക്ഷേ, എറണാകുളം ഒന്നാം അഡീഷണല്‍ ജില്ലാക്കോടതിഫയലിലുള്ള 2003-ലെ 41-ാം നമ്പര്‍ ഒറിജിനല്‍ സ്യൂട്ടില്‍ ( എസ് നമ്പര്‍ 41/03) തീരുമാനമെടുക്കുന്നതു വരെ പള്ളിയുടെ വികാരിയായി ഫാ ഏലിയാസ് മണ്ണാത്തിക്കുളത്തിനു് ചുമതല തുടരാമെന്നു് വ്യക്തമാക്കുന്നുവെന്നു് കോടതി പറഞ്ഞു.
അപ്പീലുകളില്‍ വാദികള്‍ക്കുവേണ്ടി അഭിഭാഷകരായ ജോണ്‍ ജോസഫ്,റോയി ഐസക്,കെ സി എല്‍ദോ,മല്ലെനാഥന്‍ എം, ജിജോ തോമസ്, രതി ക എ എന്നിവരും എതിര്‍ കക്ഷികള്‍ക്കുവേണ്ടി അഭിഭാഷകരായ പി മാര്‍ട്ടിന്‍ ജോസ്, എല്‍ദോ ചെറിയാന്‍, ഹണി പി നായര്‍ എന്നിവരും ഹാജരായി.
വികാരിയാരാണെന്ന തര്‍ക്കം മൂലം ആര്‍ ഡി ഒ ഏറ്റെടുത്തതിതിനെത്തുടര്‍ന്നു് 2012 ജനുവരി 7 മുതല്‍ മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പള്ളി പൂട്ടിക്കിടക്കുകയാണു്.
20120311
മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്റര്‍ കൂദാശ ചെയ്തു
കൂത്താട്ടുകുളം- കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ കീഴിലുള്ള മണ്ണത്തൂര്‍ മാര്‍ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് സ്റ്റഡി സെന്ററിന്റെ ഒന്നാം ഘട്ട കൂദാശയും സമര്‍പ്പണവും മാര്‍ച്ച് 8 വ്യാഴാഴ്ച കണ്ടനാടു് വെസ്റ്റ് ഭദ്രാസനത്തിന്റെ ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്തയുടെയും അമേരിക്കയുടെ സക്കറിയാസ് മാര്‍ നിക്കോലാവോസ് മെത്രാപ്പോലീത്തയുടെയും അങ്കമാലിയുടെ യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്തയുടെയും കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെയും പ്രധാന കാര്‍മികത്വത്തിലും അനവധി കോറെപ്പിസ്കോപ്പമാരുടെയും കശീശമാരുടെയും സഹകാര്‍മികത്വത്തിലുമായി നടന്നു. തുടര്‍ന്നു് കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിന്റെ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയുടെ അദ്ധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡോ മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. യുഹാനോന്‍ മാര്‍ പോളികാര്‍പ്പസ് മെത്രാപ്പോലീത്ത താക്കോല്‍ ദാനം നിര്‍വഹിച്ചു.
മണ്ണത്തൂര്‍-വാളിയപ്പാടം റോഡിലാണു് പരുമല കൊച്ചു തിരുമേനിയുടെ നാമധേയത്തിലുള്ള പഠനകേന്ദ്രം.
20120109
മണ്ണത്തൂര്‍ പള്ളിയും ചാപ്പലും പൂട്ടി
കൂത്താട്ടുകുളം, ജനുവരി 8: മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് ഓര്‍ത്തേഡോക്‌സ് പള്ളി ആര്‍.ഡി.ഒയുടെ നേതൃത്വത്തിലെത്തിയ പോലീസ് അടച്ചുപൂട്ടി. ജനുവരി 7 ശനിയാഴ്ച രാത്രി ഏഴുമണിയോടെയാണ് പള്ളി അനിശ്‌ചിത കാലത്തേയ്ക്കു് പൂട്ടിയത്. പള്ളിവക ആറൂര്‍ ചാപ്പലും പൂട്ടിയിട്ടുണ്ട്.
ജനുവരി 9 ഞായറാഴ്ച സംഘര്‍ഷം നടക്കാന്‍ സാധ്യതയുണ്ടെന്നുള്ള കാരണത്താലാണ് നടപടി. കൂറുമാറി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ മുന്‍ പള്ളി ഭരണസമിതി പള്ളി തുറന്നുകൊടുക്കാത്തതിനാല്‍ കഴിഞ്ഞ ഞായറാഴ്‌ചയും പിന്നീട് ജനുവരി 6-നു് ദനഹാപ്പെരുന്നാളിനും കുര്‍ബാന മുടങ്ങിയിരുന്നു. പള്ളിയുടെ താക്കോല്‍ കൂറുമാറിയ വിമതരുടെ കൈവശമാണു്.
20120102
മണ്ണത്തൂര്‍ പള്ളിയില്‍ പുതുവത്സരകുര്‍ബാന മുടങ്ങി
കൂത്താട്ടുകുളം, ജനുവരി 1: മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് ഓര്‍ത്തേഡോക്‌സ് പള്ളിയില്‍ പുതുവത്സര ഞായറാഴ്ച കുര്‍ബാന മുടങ്ങി. കൂറുമാറി വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരായിമാറിയ മുന്‍ പള്ളി ഭരണസമിതി പള്ളി തുറന്നുകൊടുക്കാത്തതിനാലാണ് കുര്‍ബാനയര്‍പ്പിക്കാന്‍ കഴിയാതെവന്നതെന്ന് വികാരി ഫാ. ഏലിയാസ് മണ്ണത്തിക്കുളം പറഞ്ഞു. പള്ളിയുടെ താക്കോല്‍ കൂറുമാറിയ വിമതരുടെ കൈവശമാണു്. ഫാ. ഏലിയാസ് മണ്ണത്തിക്കുളം വിശ്വാസികളോടൊപ്പം പള്ളിയ്ക്കു് മുന്നില്‍ ധൂപപ്രാര്‍ത്ഥന നടത്തി മടങ്ങി.
എന്നാല്‍, മണ്ണത്തൂര്‍ സെന്റ് ജോര്‍ജസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ബലമായി കുര്‍ബാന അര്‍പ്പിയ്ക്കാനെത്തിയ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ തട്ടേക്കാട് ചാപ്പല്‍ വികാരി ഫാ. പൗലോസ് ഞാറ്റുംകാലയെയും കൂട്ടരെയും പോലീസ് തടഞ്ഞു.
20111227
വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ അക്രമം: മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി ആര്‍.ഡി.ഒ. അടച്ചുപൂട്ടി
കൂത്താട്ടുകുളം, ഡിസം. 26: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പളളിയുടെ അധീനതയിലുളള മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ കുരിശുപളളി പിടിച്ചെടുക്കാന്‍ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ അക്രമത്തെ തുടര്‍ന്ന് കുരിശുപളളി (ചാപ്പല്‍) ആര്‍.ഡി.ഒ. അടച്ചുപൂട്ടി. ഡിസം25,26തീയതികളില്‍ നടക്കേണ്ടിയിരുന്ന പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുടക്കം സംഭവിച്ചു.
വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം അദ്ധ്യക്ഷനായ നിര്‍മാണസമിതിയുടെ നേതൃത്വത്തില്‍ പുതുക്കി നിര്‍മ്മിച്ചുകൊണ്ടിരിയ്ക്കുന്ന മണ്ണത്തൂര്‍ ആത്താനിക്കല്‍ കവലയിലെ സെന്റ് മേരീസ് കുരിശുപളളിയില്‍ വികാരിയുടെ നേതൃത്വത്തില്‍ പെരുന്നാള്‍ ശുശ്രൂഷകള്‍ വൈകുന്നേരം 4-നു് ആരംഭിയ്ക്കാനിരിക്കെയാണു് ഉച്ചയ്ക്കു് വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അക്രമം ആരംഭിച്ചതു്. പണിതുകൊണ്ടിരിയ്ക്കുന്നതും വാതില്‍തീരാത്തതുമായ കുരിശുപളളിയില്‍ ക്രിസ്‌തുമസ് ദിനത്തില്‍ (ഡിസം 25) പകല്‍ ഉച്ചയ്ക്കു് അതുവഴികടന്നുപോയ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ അനധികൃതമായി കയറി കുരിശുപളളിയുടെ കൂദാശകര്‍മ്മം കഴിഞ്ഞെന്നു് പ്രഖ്യാപിച്ചു് അഖണ്ഡപ്രാര്‍ത്ഥനായജ്ഞം ഉദ്ഘാടനം ചെയ്തു് മടങ്ങി. ഫാ. പൗലോസ് ഞാറ്റുകാല, ഡോ. ആദായി ജേക്കബ് കോര്‍-എപ്പിസ്‌കോപ്പ, സ്ലീബ പോള്‍ വട്ടവേലില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ. ബേബി മണ്ടോളില്‍, ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍, ഫാ. എല്‍ദോസ് കക്കാടന്‍ എന്നിവര്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍റെ കൂടെയുണ്ടായിരുന്നു. അഞ്ചു്മണിയ്ക്കു് വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ വിശ്വാസികളും പെരുന്നാളിന്റെ ബാന്റ് മേളക്കാരും കൊടിയേറ്റിനു് എത്തിയപ്പോള്‍ അഖണ്ഡപ്രാര്‍ത്ഥനായജ്ഞം നടത്തുന്ന വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാര്‍ അവരെ കയ്യേറ്റം ചെയ്തു. സംഘര്‍ഷസാദ്ധ്യത ഉയര്‍ന്നതോടെ പിറവം സിഐയുടെയും കൂത്താട്ടുകുളം എസ് ഐയുടെയും നേതൃത്വത്തില്‍ നാലു്മണിയ്ക്കു് സ്ഥലത്തെത്തിയ പോലീസ് ആര്‍ഡിയുടെ ഉത്തരവുപ്രകാരം ഏറ്റുമുട്ടലിലേര്‍പ്പെട്ടവരെ പിരിച്ചുവിട്ടു.
സംഘര്‍ഷം തുടര്‍ന്നതോടെ മൂവാറ്റുപുഴ തഹസീല്‍ദാര്‍ പി എസ് സ്വര്‍ണമ്മയും സ്ഥലത്തെത്തി. പെരുന്നാള്‍ ശുശ്രൂഷകള്‍ക്കായി വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളവും വിശ്വാസികളും കുരിശുപളളിയില്‍ കയറിയപ്പോള്‍ അവര്‍ക്കുനേരെ മര്‍ദനവും കല്ലേറുമുണ്ടായി. തഹസീല്‍ദാരുടെ വാഹനത്തിനും പോലീസിനും നേരെ കല്ലേറുണ്ടായതോടെ പോലീസ് ലാത്തി വീശി. കുറച്ചുപേര്‍ക്കു് പരിക്കേറ്റു.എട്ടു്മണിയോടെ ആര്‍ ഡി ഒ ആര്‍ മുനിയമ്മ നേരിട്ടെത്തി കുരിശുപളളിപൂട്ടാന്‍ ഉത്തരവു് നല്കി താക്കോല്‍ കൂത്താട്ടുകുളം എസ് ഐയെ ഏല്‍പ്പിച്ചു. പണി നടന്നുകൊണ്ടിരിയ്ക്കുന്നതായ ഈ കുരിശുപളളിയുടെ വാതില്‍തീരാത്തതുകൊണ്ടു് കഴകള്‍ ഉപയോഗിച്ചു് താല്ക്കാലിക വാതില്‍ ഉണ്ടാക്കിയാണു് കുരിശുപളളിപൂട്ടിയതു്.
ചാപ്പല്‍ പൂട്ടാന്‍കാരണക്കാരായ വിമത യാക്കോബായ സുറിയാനിക്രിസ്ത്യാനിസഭക്കാരുടെ നടപടിയില്‍ മലങ്കര യാക്കോബായ സുറിയാനി സഭ ശക്തിയായി പ്രതിഷേധിച്ചു. മലങ്കര ഓര്‍ത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസന മേലദ്ധ്യക്ഷന്‍ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത, ഗീവറുഗീസ് റമ്പാന്‍, കണ്ടനാടു് ഈസ്റ്റ് ഭദ്രാസന ചാന്‍സലര്‍ ഫാ. അബ്രാഹം കാരാമേല്‍ സംഭവ സ്ഥലത്തെത്തി.
നേരത്തെ ഡിസം 24 സന്ധ്യയ്ക്കു് മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പളളിയില്‍ ക്രിസ്‌തുമസ് ശുശ്രൂഷകള്‍ സമാധാനപരമായി നടന്നു. വികാരി ഫാ. ഏലിയാസ് ജോണ്‍ മണ്ണാത്തിക്കുളം ക്രിസ്‌തുമസ് ശുശ്രൂഷയ്ക്കു് നേതൃത്വം നല്കി.
20111215
ണ്ണത്തൂര്‍ പളളി: ഞാറ്റുകാലയ്ക്കെതിരെ പോലീസ് കേസെടുത്തു
മ
കൂത്താട്ടുകുളം, ഡിസംബര്‍ 14: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പളളിയില്‍ ഡിസംബര്‍ 04 ഞായറാഴ്ചയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഫാ. പൗലോസ് ഞാറ്റുകാല, കെ.പി പൈലി, ജേക്കബ് ജോണ്‍, വി.എം. കൂര്യാക്കോസ് എന്നീ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടിയില്‍ മണ്ണത്തൂര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭായോഗം പ്രതിഷേധിച്ചു. ഫാ. പൗലോസ് ഞാറ്റുകാല അധ്യക്ഷത വഹിച്ചു.
കൂത്താട്ടുകുളം, ഡിസംബര്‍ 14: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പളളിയില്‍ ഡിസംബര്‍ 04 ഞായറാഴ്ചയുണ്ടായ സംഭവവുമായി ബന്ധപ്പെട്ട് ഫാ. പൗലോസ് ഞാറ്റുകാല, കെ.പി പൈലി, ജേക്കബ് ജോണ്‍, വി.എം. കൂര്യാക്കോസ് എന്നീ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാനേതാക്കള്‍ക്കെതിരെ കേസെടുത്ത പോലീസിന്റെ നടപടിയില്‍ മണ്ണത്തൂര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭായോഗം പ്രതിഷേധിച്ചു. ഫാ. പൗലോസ് ഞാറ്റുകാല അധ്യക്ഷത വഹിച്ചു.
20111212
മണ്ണത്തൂര്‍ പള്ളിയില്‍ വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം കുര്‍ബാനയര്‍പ്പിച്ചു
കൂത്താട്ടുകുളം, ഡിസംബര്‍ 11 : മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ ഡിസംബര്‍ 11 ഞായറാഴ്ച വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം കുര്‍ബാനയര്‍പ്പിച്ചു. കഴിഞ്ഞ ഞായറാഴ്ച (ഡിസംബര്‍ 04) യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അതിക്രമം മൂലം അദ്ദേഹത്തിനു് കുര്‍ബാനയര്‍പ്പിയ്ക്കുവാന്‍ കഴിഞ്ഞിരുന്നില്ല.
ഇടിച്ചു കയറാന്‍ ശ്രമിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാലയേയും പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയരികില്‍ മേശയിട്ടു് കുര്‍ബാന നടത്തി.
ശുശ്രൂഷകന്റെ മുറി കുത്തിത്തുറന്ന് അരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച പോയതായി വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
ഇടിച്ചു കയറാന്‍ ശ്രമിച്ച യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാലയേയും പ്രവര്‍ത്തകരെയും പോലീസ് തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ വഴിയരികില്‍ മേശയിട്ടു് കുര്‍ബാന നടത്തി.
ശുശ്രൂഷകന്റെ മുറി കുത്തിത്തുറന്ന് അരലക്ഷം രൂപ വിലമതിക്കുന്ന സാധനങ്ങള്‍ കവര്‍ച്ച പോയതായി വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
20111208
മണ്ണത്തൂര്‍ പള്ളിയില്‍ തല്സ്ഥിതി തുടരും
ആര്‍.ഡി.ഒ. ചര്‍ച്ചയിലെ തീരുമാനം
മൂവാറ്റുപുഴ ഡിസംബര്‍ 7: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ തല്ക്കാലം നിലവിലുള്ള സ്‌ഥിതി തുടരാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നതിന് യോഗം ജില്ലാ കലക്‌ടറോട് അഭ്യര്‍ഥിച്ചു. ജില്ലാ കോടതിയില്‍ നിലനില്ക്കുന്ന കേസിലും മറ്റു് കേസുകളിലും വിധിയാകുംവരെ പള്ളിയില്‍ 18 വര്‍ഷഅമായി സേവനം ചെയ്യുന്ന ഫാ. ഏലിയാസ് മണ്ണാത്തിക്കുളത്തിന് തുടര്‍ന്നും സേവനം ചെയ്യാം. ഇടവകാംഗങ്ങളുടെ മരണാനന്തര ശുശ്രൂഷകളിലും മറ്റ് ആവശ്യങ്ങള്‍ക്കും ഞായറാഴ്‌ചകളിലും ഈ ദിവസങ്ങളിലും നിലവില്‍ തുറന്നുകൊടുത്തിരുന്ന പോലെ തന്നെ തുടര്‍ന്നും പള്ളി തുറന്നുകൊടുക്കണം. ഫാ. മണ്ണാത്തിക്കുളം ഒഴികെ മറ്റൊരു പുരോഹിതരും പള്ളിയിലോ സെമിത്തേരിയിലോ പള്ളി ഓഫീസുകളിലോ പ്രവേശിക്കാന്‍ പാടില്ലെന്നും ആര്‍.ഡി.ഒ. നിര്‍ദേശം നല്കി.
ഫാ. പൗലോസ് ഞാറ്റുംകാലായില്‍, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, കെ.പി. പൈലി, ജോര്‍ജ് ജേക്കബ്, എം.സി. ചാക്കോ, ജേക്കബ് ജോണ്‍, കൂത്താട്ടുകുളം എസ്. ഐ. വി.എസ്. അനില്‍ കുമാര്‍, പിറവം സി.ഐ. ഇമ്മാനുവേല്‍ പോള്‍ പങ്കെടുത്തു.
മൂവാറ്റുപുഴ ഡിസംബര്‍ 7: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍ തല്ക്കാലം നിലവിലുള്ള സ്‌ഥിതി തുടരാന്‍ മൂവാറ്റുപുഴ ആര്‍.ഡി.ഒ. ഇരുവിഭാഗങ്ങളുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി.
ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നതിന് യോഗം ജില്ലാ കലക്‌ടറോട് അഭ്യര്‍ഥിച്ചു. ജില്ലാ കോടതിയില്‍ നിലനില്ക്കുന്ന കേസിലും മറ്റു് കേസുകളിലും വിധിയാകുംവരെ പള്ളിയില്‍ 18 വര്‍ഷഅമായി സേവനം ചെയ്യുന്ന ഫാ. ഏലിയാസ് മണ്ണാത്തിക്കുളത്തിന് തുടര്‍ന്നും സേവനം ചെയ്യാം. ഇടവകാംഗങ്ങളുടെ മരണാനന്തര ശുശ്രൂഷകളിലും മറ്റ് ആവശ്യങ്ങള്‍ക്കും ഞായറാഴ്‌ചകളിലും ഈ ദിവസങ്ങളിലും നിലവില്‍ തുറന്നുകൊടുത്തിരുന്ന പോലെ തന്നെ തുടര്‍ന്നും പള്ളി തുറന്നുകൊടുക്കണം. ഫാ. മണ്ണാത്തിക്കുളം ഒഴികെ മറ്റൊരു പുരോഹിതരും പള്ളിയിലോ സെമിത്തേരിയിലോ പള്ളി ഓഫീസുകളിലോ പ്രവേശിക്കാന്‍ പാടില്ലെന്നും ആര്‍.ഡി.ഒ. നിര്‍ദേശം നല്കി.
ഫാ. പൗലോസ് ഞാറ്റുംകാലായില്‍, ഫാ. ഏലിയാസ് മണ്ണാത്തിക്കുളം, കെ.പി. പൈലി, ജോര്‍ജ് ജേക്കബ്, എം.സി. ചാക്കോ, ജേക്കബ് ജോണ്‍, കൂത്താട്ടുകുളം എസ്. ഐ. വി.എസ്. അനില്‍ കുമാര്‍, പിറവം സി.ഐ. ഇമ്മാനുവേല്‍ പോള്‍ പങ്കെടുത്തു.
![]() |
| ആര്‍.ഡി.ഒ.യുടെ യോഗനടപടിരേഖ |
20111206
മണ്ണത്തൂര്‍ പള്ളിയിലെ യാക്കോബായ നടപടിയില്‍ പ്രതിഷേധം: ഫാ. മണ്ണാത്തിക്കുളം
![]() |
| ഫാ.ഏലിയാസ് മണ്ണാത്തിക്കുളം |
കൂത്താട്ടുകുളം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ അനധികൃതമായി പ്രവേശിച്ച് അവകാശം സ്ഥാപിയ്ക്കുവാന്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ കഴിഞ്ഞ ഞായറാഴ്ച നടത്തിയ ശ്രമം അപലപനീയമാണെന്ന് വികാരി ഏലിയാസ് മണ്ണാത്തിക്കുളം കശ്ശീശ പറഞ്ഞു. സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും ഏതാനും പേരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളത്തിനു് കഴിഞ്ഞ ഞായറാഴ്ച കുര്‍ബാനയര്‍പ്പിയ്ക്കാന്‍കഴിഞ്ഞില്ല.
1993 മുതല്‍ പള്ളിയില്‍ സേവനം അനുഷ്‌ഠിക്കുന്ന വികാരിയെ തടയണം എന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി നേരത്തെ ജില്ലാ കോടതി തള്ളിയിരുന്നു. ഈ പള്ളി സംബന്ധിച്ച് വിവിധ കേസുകള്‍ ജില്ലാകോടതിയിലും ഹൈക്കോടതിയിലുമായി നടക്കുന്നുണ്ട്. 2003-ല്‍ കൂത്താട്ടുകുളം പോലീസ് സ്‌റ്റേഷനില്‍ ഉണ്ടായ ഉഭയകക്ഷി ഉടമ്പടിപ്രകാരം മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയിലെ ഏലിയാസ് മണ്ണാത്തിക്കുളം കശ്ശീശയല്ലാതെ ഇരുവിഭാഗത്തേയും മറ്റൊരു വൈദികനും പള്ളിയില്‍ പ്രവേശിക്കുന്നില്ല.
ഈ സാഹചര്യത്തിലാണ് രാത്രി പള്ളി കുത്തിത്തുറന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ഫാ. പൗലോസ് ഞാറ്റുകാല പള്ളിയില്‍ പ്രവേശിച്ചത്. പള്ളിയുടെ വാതിലുകള്‍ എല്ലാം പൂട്ടിയിട്ട് വിശ്വാസികളുടെ ആരാധന സ്വാതന്ത്ര്യത്തെ തടയുകയായിരുന്നു. പള്ളിയും പള്ളിപരിസരവും കലാപഭൂമിയാക്കാന്‍ നടത്തുന്ന കുല്‍സിത പ്രവര്‍ത്തനമാണ് ഇതിന്റെ പിന്നിലുള്ളത്. പള്ളിയിലുള്ള അവകാശം നിയമപരമായി സാധിച്ചെടുക്കാന്‍ സാധിക്കില്ലെന്ന് ബോധ്യമുള്ളതുകൊണ്ടാണ് ആര്‍.ഡി.ഒ ചര്‍ച്ചയ്ക്ക് വിളിച്ച സാഹചര്യത്തിലും പള്ളി കൈയേറ്റവുമായി യാക്കോബായ വിഭാഗം രംഗത്തുവന്നിരിക്കുന്നതെന്നു് വികാരി കുറ്റപ്പെടുത്തി . ദീര്‍ഘകാലമായി ഇടവകയില്‍ നിലനില്ക്കുന്ന സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനും വിശ്വാസികളുടെ ആരാധനാ അവകാശങ്ങള്‍ പുറമെ നിന്നുള്ള ആളുകളെകൂട്ടി തകര്‍ക്കുകന്നതിനും നടത്തുന്ന എല്ലാ ശ്രമങ്ങളും നിയമപരമായി നേരിടുമെന്നും സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ സഭാംഗങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും വികാരി ഏലിയാസ് മണ്ണാത്തിക്കുളം കശ്ശീശ ആഹ്വാനം ചെയ്തു.
20111205
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അതിക്രമിച്ചുകയറി കുര്‍ബാന ചൊല്ലി: മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ സംഘര്‍ഷം
കൂത്താട്ടുകുളം, ഡിസംബര്‍ 04: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മണ്ണത്തൂര്‍ സെന്റ് ജോര്‍ജ് സുറിയാനി പള്ളിയില്‍ ഞായറാഴ്ച പുലര്‍ച്ചെ 5.30 ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ അനധികൃതമായി കയറി വാതിതില്‍ അടച്ചു് കുര്‍ബാന നടത്തിയെന്നു് വാര്‍ത്തയുണ്ടു്. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ കണ്ടനാട് ഭദ്രാസനാധിപന്‍ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്റെ കല്പന പ്രകാരം താന്‍ കുര്‍ബാനനടത്തിയെന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികന്‍ ഫാ. പൗലോസ് ഞാറ്റുംകാല പോലീസിനോട് പറഞ്ഞു. മണ്ണത്തൂര്‍ പള്ളിയുടെ വികാരിയായി തന്നെ മാത്യൂസ് മാര്‍ ഈവാനിയോസ് മെത്രാന്‍ നിയമിച്ചെന്നു് ഫാ. പൗലോസ് ഞാറ്റുംകാല പറഞ്ഞു.
സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനും കൂട്ടരും നേരത്തെ പള്ളിക്കുള്ളില്‍ കയറി അകത്തുനിന്നു് പൂട്ടിയിരുന്നതിനാല്‍ വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളത്തിനു് രാവിലെ ഒന്‍പതോടെയാണു് പള്ളിയില്‍ പ്രവേശിക്കാനായത്. കുര്‍ബാനയ്‌ക്കായി പതിവുപോലെ പള്ളിയില്‍ എത്തുമ്പോള്‍ പള്ളി അകത്തുനിന്നു് പൂട്ടിയ നിലയിലായിരുന്നെന്നു് വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളം പറഞ്ഞു. ഇതിനിടയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസികളും ദേവാലയത്തിലെത്തി. തുടര്‍ന്നു് പള്ളിയുടെ കവാടത്തില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരും ഓര്‍ത്തഡോക്‌സ് വിശ്വാസികളും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഫാ. പൗലോസ് ഞാറ്റുംകാലായുടെ നേതൃത്വത്തില്‍ പുലര്‍ച്ചെ അഞ്ചിനു് പള്ളിയില്‍ പ്രഭാതപ്രാര്‍ഥന ആരംഭിച്ചതായി പറയപ്പെടുന്നു. 8.35നു ഫാ. ഞാറ്റുംകാല വാതില്‍ തുറന്നു് പുറത്തുവന്ന ഉടനെ പോലീസ് ഇടപെട്ട് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പള്ളിയില്‍ നിന്നു് നീക്കി. തുടര്‍ന്ന് പള്ളിയില്‍ പ്രവേശിച്ച ഫാ. ഏലിയാസ് മണ്ണാത്തിക്കുളത്തിന്റെ നേതൃത്വത്തില്‍ പള്ളിയില്‍ ധൂപപ്രാര്‍ഥന നടന്നു. സെമിത്തേരിയിലെ ശുശ്രൂഷകള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
പള്ളിയില്‍ അതിക്രമിച്ചു കടന്നതിന്റെ പേരില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വൈദികനുള്‍പ്പെടെ നാലു പേര്‍ക്കെതിരെ കേസെടുത്തതായി പോലീസ് പറഞ്ഞു. പിറവം സര്‍ക്കിള്‍ ഇന്‌സ്പെക്ടര്‍ ഇമ്മാനുവല്‍ പോള്‍, എസ്.ഐ. വി.എസ്. അനില്‍ കുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പിറവം, വാഴക്കുളം, ചോറ്റാനിക്കര എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ പോലീസ് എത്തിയിരുന്നു.
മണ്ണത്തൂര്‍ സെന്റ് ജോര്ജ് പള്ളിയിലെ തര്‍ക്കങ്ങള്‍ സംബന്ധിച്ച് ഡിസംബര്‍ ഏഴു് ബുധനാഴ്‌ച മൂന്നിനു് മൂവാറ്റുപുഴ ആര്‍ ഡി ഒയുടെ നേതൃത്വത്തില്‍ ഇരുവിഭാഗവുമായി ചര്‍ച്ച നടത്തുന്നുണ്ട്. പള്ളിയില്‍ ഏതാനും ആഴ്‌ചകളായി നിലനില്‍ക്കുന്ന സംഘര്‍ഷസാധ്യതയെക്കുറിച്ച് പൊലീസ് നേരത്തെ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തിലാണു ചര്‍ച്ച നിശ്‌ചയിച്ചിരിക്കുന്നതെന്ന് കൂത്താട്ടുകുളം എസ് ഐ അനില്‍ കുമാര്‍ വി.എസ്. പറഞ്ഞു.
മണ്ണത്തൂര്‍ പള്ളിയില്‍ അനധികൃതമായി പ്രവേശിച്ചവരെ അറസ്‌റ്റ് ചെയ്യണമെന്ന് ഓര്‍ത്തഡോക്‌സ് വിഭാഗം യോഗം ആവശ്യപ്പെട്ടു.2003ല്‍ ഇരുവിഭാഗവും തമ്മില്‍ പൊലീസ് സാന്നിധ്യത്തിലുണ്ടാക്കിയ കരാര്‍ അനുസരിച്ച് വികാരി ഫാ. ഏലിയാസ് മണ്ണാത്തിക്കുളത്തിനു് മാത്രമേ വൈദികന്‍ എന്ന നിലയില്‍ പള്ളിയില്‍ പ്രവേശിക്കാന്‍ അധികാരമുള്ളൂ എന്നും ഇതിന്റെ ലംഘനമാണ് ഇന്നലെ നടന്നതെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം കുറ്റപ്പെടുത്തി. എന്നാല്‍ 2003ലേത് കരാര്‍ അല്ലെന്നും അക്കാലത്തു പള്ളിയിലുണ്ടായ സംഘര്‍ഷം ഒത്തുതീര്‍ക്കാനുള്ള താല്‍ക്കാലിക ധാരണയായിരുന്നു അതെന്നുമാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ പറയുന്നതു്.
ഇതിനായി സബ്സ്ക്രൈബ് ചെയ്‌ത:
പോസ്റ്റുകള്‍ (Atom)



