കൊച്ചി : ഓടക്കാലി പള്ളിയില്‍ പെരുന്നാള്‍ നടത്തുന്നതിന് കോടതി അനുവദിച്ചതിനാല്‍ ശ്രേഷ്ഠ നിയുക്‌ത കാതോലിക്ക പൌലോസ് മാര്‍ മിലിത്തിയോസിന്റെയും അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസിന്റെയും നേതൃത്വത്തില്‍ പെരുന്നാള്‍ നടത്തുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി. ജയിംസ് ചാമക്കാട്ട് അറിയിച്ചു. വെളളിയാഴ്‌ച വൈകിട്ട് ടൗണ്‍ ചുറ്റി പ്രദക്ഷിണവും നേര്‍ച്ചയും, കരിമരുന്ന് പ്രയോഗവും ശനിയാഴ്‌ച മൂന്നിന്മേല്‍ കുര്‍ബാനയും പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരിക്കും
വെളളിയാഴ്‌ച 12 മണി മുതല്‍ ശനിയാഴ്‌ച 12 വരെ ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താം.ഓര്‍ത്തഡോക്‌സ് സഭാംഗം വികാരി ഫാ. തര്യന്‍ കീച്ചേരിയും ഇടവകാംഗങ്ങളും ചേര്‍ന്നു നല്‍കിയ ഹര്‍ജിയിലാണ് ജസ്‌റ്റിസ് ഹാരുണ്‍ അല്‍ റഷീദിന്റെ ഉത്തരവ്. 98ലെ ജില്ലാ കോടതി വിധിക്കെതിരേ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. സത്യവാങ്‌മൂലത്തിന്റെ അടിസ്‌ഥാനത്തില്‍ പളളിയില്‍ ആരാധന നടത്താനുളള അവകാശം യാക്കോബായ വിഭാഗത്തിനു ലഭിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് പക്ഷത്തിനു സമയം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കല്ലിട്ട പെരുന്നാള്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഓര്‍ത്തഡോക്‌സ് വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.