
ദേവലോകം, ഫെ 26: ആഗോള ഓര്‍ത്തഡോക്‌സ് സഭാനേതൃത്വങ്ങള്‍ തമ്മില്‍ സഹകരണം വര്‍ദ്ധിപ്പിക്കുമ്പോള്‍, അത് താഴെത്തട്ടിലുള്ള ജനങ്ങള്‍ ഉള്‍പ്പെടുന്ന ഇടവകപ്പള്ളികള്‍ വരെ വ്യാപിച്ചെങ്കില്‍ മാത്രമേ ഫലപ്രാപ്തിയിലെത്തുകയുള്ളൂവെന്ന് അര്‍മീനിയന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കിലിക്യാ കാതോലിക്കോസ് അരാം പ്രഥമന്‍ ബാവ പറഞ്ഞു.

ഫെ 26 വെള്ളിയാഴ്ച കോട്ടയം ദേവലോകം അരമനയില്‍ ചേര്‍ന്ന ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭാ സുന്നഹദോസില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വിവിധ ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകള്‍ ഒരു കുടുംബമാണ്. കുടുംബത്തില്‍ പല പ്രശ്‌നങ്ങളുമുണ്ടാകും. എന്നാല്‍ സഭകളുടെ പൊതുവായ വിശ്വാസത്തിലുള്ള ഐക്യം ആഴത്തിലുള്ളതാണ്. പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാകും. ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭ എക്യുമെനിക്കല്‍ രംഗത്ത് നേതൃത്വം നല്‍കുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും അരാം ബാവ പറഞ്ഞു.
ലോകസമാധാനത്തിനും മതസൗഹാര്‍ദ്ദത്തിനും വേണ്ടി സുന്നഹദോസില്‍ പ്രത്യേക പ്രാര്‍ഥന നടന്നു. പരിശുദ്ധ അരാം പ്രഥമന്‍ ബാവയും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവയും നേതൃത്വം നല്‍കി. നിയുക്ത കാതോലിക്ക ഡോ. പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്തയും പങ്കെടുത്തു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.