20120213
കട്ടപ്പുറം പള്ളിയില്‍ ഓര്‍ത്തഡോക്സ്-വിമത യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം
തിരുവല്ല, ഫെ 12: കാവുംഭാഗം കട്ടപ്പുറം പള്ളിയില്‍ ഓര്‍ത്തഡോക്സ്-വിമത യാക്കോബായ വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷം.
സെമിത്തേരിയില്‍ ധൂപ പ്രാര്‍ത്ഥനയ്ക്ക് വിമത യാക്കോബായ വിഭാഗം കയറിയ ഉടനെ പള്ളിയുടെ പ്രധാന കവാടം പൂട്ടിയതാണ് സംഘര്‍ഷത്തിന് കാരണമെന്ന് പോലീസ് അറിയിച്ചു. വിമത യാക്കോബായ വിഭാഗക്കാരുടെ കാവുംഭാഗം പള്ളിയില്‍ സെമിത്തേരിയില്ലാത്തതിനാല്‍ കട്ടപ്പുറം പള്ളിയിലാണ് ശവസംസ്കാരം നടത്തുന്നത്. ഇവിടെ ആണ്ടുതോറും ഇവര്‍ ധൂപപ്രാര്‍ത്ഥന നടത്തുന്നുണ്ട്. ഇതിനായി ഫെ 12 ഞായറാഴ്ച രാവിലെ 10.30 ഓടെ വിമത യാക്കോബായക്കാര്‍ പ്രധാന കവാടത്തിലൂടെ പള്ളിയില്‍ എത്തി. എന്നാല്‍ ഇവര്‍ പുറത്തിറങ്ങുന്നതിനുമുമ്പ് തന്നെ ഇത് അടച്ചുപൂട്ടിയതായി വിമത യാക്കോബായ മെത്രാന്‍ ഡോ.ഗീവറുഗീസ് മാര്‍ കൂറിലോസ് പറഞ്ഞു.
പടിഞ്ഞാറുവശത്തുള്ള കവാടത്തില്‍ കൂടിയാണ് ഇവര്‍ പള്ളിയില്‍ കയറിയതെന്നും തന്നോട് അപമര്യാദയായി വിമത യാക്കോബായക്കാര്‍ പെരുമാറിയതായും പള്ളി വികാരി ജേക്കബ് ജോര്‍ജ് അറിയിച്ചു. 12.30 ഓടെ ഡിവൈ.എസ്.പി സാബു പി.ഇടിക്കുള ഇരുവിഭാഗവുമായി ചര്‍ച്ച നടത്തിയാണ് പ്രശ്നം പരിഹരിച്ചത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.