20120223
സ്നേഹത്തിന്റെ ഭാഷ അവലംബിക്കണം: പൗരസ്ത്യ കാതോലിക്കാ
കോട്ടയംഫെ.23: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസ് വലിയ നോമ്പിന്റെ ആരംഭദിനമായ ഫെ 20-ആംതീയതി ദേവലോകം കാതോലിക്കേറ്റ് അരമന ഹാളില്‍ ആരംഭിച്ചു. ഭൌതീക മികവിനേക്കാള്‍ സ്നേഹത്തിന്റെ ഭാഷ അവലംബിക്കുന്ന ശൈലിയാണ് ആത്മീയ പ്രവര്‍ത്തകര്‍ക്ക് അഭികാമ്യമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാ പരമാദ്ധ്യക്ഷന്‍ പൗരസ്ത്യ കാതോലിക്കാ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവാ എപ്പിസ്ക്കോപ്പല്‍ സുന്നഹദോസില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ടു് ഉദ്ബോധിപ്പിച്ചു.
പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായുടെ മുഖ്യ കാര്‍മ്മീകത്വത്തില്‍ നടന്ന ശുബ്ക്കോനോ ശുശ്രൂഷ (നിരപ്പിന്റെ ശുശ്രൂഷ)യോടെയാണ് സുന്നഹദോസ് ആരംഭിച്ചത്. സഭാരത്നം ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസ്, ഡല്‍ഹി ഭദ്രാസനാധിപനായിരുന്ന ഇയ്യോബ് മാര്‍ ഫീലക്സിനോസ്, ഡോ. സുകുമാര്‍ അഴീക്കോട് എന്നിവരുടെ വിയോഗത്തില്‍ യോഗം അനുശോചിച്ചു. സുന്നഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയെ അനുമോദിച്ചു. യൂഹാനോന്‍ മാര്‍ മിലീത്തോസ്, കുറിയാക്കോസ് മാര്‍ ക്ളീമ്മീസ്, ഡോ. തോമസ് മാര്‍ അത്താനാസ്യോസ് എന്നിവര്‍ ധ്യാനം നയിച്ചു. ഫാ. ഡോ. കെ. എം. ജോര്‍ജ്ജ്, ഫാ. ഡോ. ബിജേഷ് ഫിലിപ്പ്, വന്ദ്യ യൂഹാനോന്‍ റമ്പാന്‍, ഫാ. എബ്രഹാം തോമസ് എന്നിവര്‍ യഥാക്രമം കോട്ടയം വൈദിക സെമിനാരി, നാഗ്പൂര്‍ സെമിനാരി, പരുമല സെമിനാരി, എക്യുമെനിക്കല്‍ റിലേഷന്‍സ് കമ്മറ്റി എന്നിവയുടെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മലങ്കര സഭയുടെ 1960-ആം വാര്‍ഷികം, പൗരസ്ത്യ കാതോലിക്കേറ്റ് മലങ്കരയിലേയ്ക്കു് മാറ്റി സ്ഥാപിച്ചതിന്റെ ശതാബ്ദി എന്നിവ സംബന്ധിച്ച ആഘോഷങ്ങളുടെ സമാപനം 2012 നവംബര്‍ 25-ന് നടത്തുന്നതിന് തീരുമാനിച്ചു.
സഭയിലെ വിവിധ പ്രസ്ഥാനങ്ങളുടെ ചുമതലക്കാരായി താഴെപ്പറയുന്നവരെ നിയമിക്കുന്നതിന് തീരുമാനമായി.
തോമസ് മാര്‍ അത്താനാസിയോസ് (എം.ഒ.സി പബ്ളിക്കേഷന്‍സ്, ആര്‍ദ്ര, ദൃശ്യമാധ്യമ സമിതി, വര്‍ക്കിംഗ് കമ്മറ്റി അംഗം), ഗീവര്‍ഗീസ് മാര്‍ ഈവാനിയോസ് (വൈദിക സംഘം, ബസ്ക്യോമോ അസ്സോസിയേഷന്‍), ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് (സുന്നഹദോസ് സെക്രട്ടറി), ഡോ. തോമസ് മാര്‍ അത്താനാസിയോസ് (എം. ഒ. സി കോളേജസ്, എച്ച്. ആര്‍. എം), ഗീവര്‍ഗീസ് മാര്‍ കൂറിലോസ് (എം. ജി. ഒ. സി. എസ്. എം, മിഷ്യന്‍ ബോര്‍ഡ്-ബാഹ്യ കേരളം), പൌലോസ് മാര്‍ പക്കോമിയോസ് (പ്രാര്‍ത്ഥനാ യോഗം), ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റമോസ് (മിഷന്‍ ബോര്‍ഡ്), ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് (സണ്ടേസ്ക്കൂള്‍, സ്ളീബാ ദാസ സമൂഹം, മലങ്കര സഭാ പത്രിക), യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് (യുവജനപ്രസ്ഥാനം), മാത്യൂസ് മാര്‍ തേവോദോസിയോസ് (കാതോലിക്കേറ്റ് & എം. ഡി. സ്ക്കൂള്‍), ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ് (ബാലസമാജം), ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ് (മര്‍ത്തമറിയം വനിതാ സമാജം), യാക്കോബ് മാര്‍ ഏലിയാസ് (മദ്യ വര്‍ജ്ജനം), ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രീഗോറിയോസ് (എക്യുമെനിക്കല്‍ റിലേഷന്‍സ്), ഡോ. സഖറിയാസ് മാര്‍ അപ്രേം (മലങ്കര സഭാ മാസിക), ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് (ശുശ്രൂഷക സംഘം), ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറോസ് (ദിവ്യബോധനം).
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.