20120226
മാര്‍ ദിവന്നാസ്യോസ് നൂറ്റാണ്ടിനപ്പുറം സഭയെ ദര്‍ശിച്ച വ്യക്തിത്വം: കാതോലിക്കാ ബാവാ
കോട്ടയം: സഭയെ ഒരു നൂറ്റാണ്ടിനപ്പുറം ദര്‍ശിക്കുകയും സഭയുടെ പുരോഗതിക്കുവേണ്ടി ജീവിതം സമര്‍പ്പിക്കുകയും ചെയ്ത ദൈവീകവ്യക്തിത്വമായിരുന്നു കാലം ചെയ്ത ഗീവര്‍ഗീസ് മാര്‍ ദിവന്നാസ്യോസ് (വട്ടശ്ശേരില്‍ തിരുമേനി) മെത്രാപ്പോലീത്തായെന്ന് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മ പൌലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ പറഞ്ഞു.
വട്ടശ്ശേരില്‍ തിരുമേനിയുടെ ഓര്‍മ്മപ്പെരുന്നാളിന്റെ ഭാഗമായി നടന്ന കുര്‍ബാന മദ്ധ്യേ അനുഗ്രഹപ്രഭാഷണം നടത്തുകയായിരുന്നു പരിശുദ്ധ ബാവ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും കുര്‍ബാനയില്‍ പങ്കെടുത്തു. തുടര്‍ന്ന് പ്രദക്ഷിണം, നേര്‍ച്ച വിളമ്പ് എന്നിവ നടന്നു. മര്‍ത്തമറിയം വനിതാ സമ്മേളനം മലബാര്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ സഖറിയാസ് മാര്‍ തേയോഫിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. പഴയ സെമിനാരി ചാപ്പലില്‍ നടന്ന എം.ജി.ഒ.സി.എസ്.എം വിദ്യാര്‍ഥി സമ്മേളനം മാവേലിക്കര ഭദ്രാസനാധിപന്‍ അഭിവന്ദ്യ പൌലോസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്തായും സോഫിയ സെന്ററില്‍ നടന്ന സമ്മേളനം അഭിവന്ദ്യ യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്തായും, ഉദ്ഘാടനം ച്െയതു. വിവിധ സമ്മേളനങ്ങളില്‍ ഡോ.സാറാമ്മ വര്‍ഗീസ്, ഫാ.ഡോ.റെജി മാത്യു, ഫാ.ജോസ് മുണ്ടയ്ക്കല്‍, എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.