20120110

വ്യാജപ്രചാരണം വിലപ്പോവില്ല: ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി



കോട്ടയം, ജനു 10: മനഃപൂര്‍വ്വം സംഘര്‍ഷം‍ സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നടത്തുന്ന വ്യാജപ്രചരണം വിലപ്പോവില്ലെന്ന് ഓര്‍ത്തഡോക്സ് സഭാ വൈദിക ട്രസ്റ്റി ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട്.

കണ്യാട്ടുനിരപ്പ് സെന്റ് ജോണ്‍സ് പള്ളിയില്‍ നിയമാനുസൃതമായി നിയോഗിക്കപ്പെട്ട് വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന വികാരി ഫാ. ജോണ്‍ മൂലമറ്റത്തിന് കോടതി നിര്‍ദ്ദേശാനുസരണം സംരക്ഷണം നല്‍കാനെത്തിയ പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ. സ്റ്റീഫനെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തിയവര്‍ തന്നെ അദ്ദേഹം കാല്‍ തെ‍‍ന്നി വീണതാണെന്ന വ്യാജ പ്രസ്താവന നടത്തുന്നത് ദുരൂഹമാണ്.
നിയമം നടപ്പിലാക്കേണ്ട പൊലീസ് ഉദ്യോഗസ്ഥന്‍ പട്ടാപകല്‍ അക്രമിക്കപ്പെട്ടിട്ടും നാളിതുവരെ പ്രതികളെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അക്രമികള്‍ക്കെതിരെ മുഖം നോക്കാതെ ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.