20120104

പള്ളികള്‍ പൂട്ടിക്കാനുള്ള ശ്രമം അപലപനീയം: പരിശുദ്ധ ബാവാ




കോട്ടയം, ജനു 3: എറണാകുളം ജില്ലയിലെ പല സ്ഥലങ്ങളിലും ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പള്ളികള്‍ പൂട്ടിക്കുന്നതിനു വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാകക്ഷികള്‍ നടത്തുന്ന ശ്രമം അപലപനീയമാണെന്ന് പരിശുദ്ധ ബസേലിയോസ് മാര്ത്തോമ്മാ പൌലോസ് ദ്വിതീയന്‍ കാതോലിക്ക ബാവ.

കണ്യാട്ടുനിരപ്പ് സെന്റ് ജോണ്സ് പള്ളിയില്‍ വര്‍ഷങ്ങളായി കോടതിവിധി അനുസരിച്ചു പ്രവര്‍ത്തിക്കുന്ന വികാരി ഫാ. ജോണ്‍ മൂലമറ്റത്തെ തടയുകയും അക്രമണം അഴിച്ചുവിടുകയും ചെയ്തു. കൃത്യനിര്‍വഹണം നടത്തുകയായിരുന്ന പുത്തന്‍കുരിശ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ബിജു കെ.സ്റ്റീഫനെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു വീഴ്ത്തുകയും പൊലീസുകാരെ മര്‍ദ്ദിക്കുകയും ചെയ്തു. പട്ടാപ്പകല്‍ നടന്ന ഹീനമായ അക്രമണത്തില്‍ പ്രതികളായ ആരെയും അറസ്‍റ്റു ചെയ്യാത്ത നടപടിയില്‍ പ്രതിഷേധിക്കുന്നു.

മണ്ണത്തൂര്‍ സെന്റ് ജോര്‍ജ്, വെട്ടിത്തറ മാര്‍ മിഖായേല്‍, ഓണക്കൂര്‍ സെഹിയോന്‍ എന്നീ പള്ളികളിലും കോടതിവിധി അനുസരിക്കാതെയും തല്‍സ്ഥിതി ലംഘിച്ചും അക്രമണം നടത്തി അരാജകത്വം സൃഷ്ടിക്കാനുള്ള നീക്കം തടയാനും സ്വൈരജീവിതം ഉറപ്പാക്കാനും സര്‍ക്കാ ര്‍ തയാറാകണമെന്ന് ബാവ ആവശ്യപ്പെട്ടു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.