20120112
നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടി തടയണം-ഓര്‍ത്തഡോക്‌സ് സഭ
കോട്ടയം, ജനു.11:കണ്ണ്യാട്ട്‌നിരപ്പ് സെന്റ് ജോണ്‍സ് പള്ളി വികാരിയെ ആക്രമിച്ചവരെ തടയാന്‍ ശ്രമിച്ച പുത്തന്‍കുരിശ് സി.ഐ. ബിജു കെ. സ്റ്റീഫന്റെ തലയ്ക്കടിച്ച് വീഴ്ത്തിയ കേസില്‍ പ്രതികളായവരെ ആസ്പത്രിയില്‍ രഹസ്യമായി അറസ്റ്റ്‌രേഖപ്പെടുത്തി രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്ന നടപടി നിയമവാഴ്ചയെ വെല്ലുവിളിക്കുന്ന നടപടിയാണെന്ന് ഓര്‍ത്തഡോക്‌സ് സഭാ വൈദിക ട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രഹാം കോനാട്ട് പറഞ്ഞു.
ഉന്നത രാഷ്ട്രീയ നേതാക്കള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ക്കു് ഒത്താശചെയ്യുന്നതിനാലാണ് പല പള്ളികളിലും അക്രമഅനുഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നത്-അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.