ആലുവ : മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസന ആസ്ഥാനമായ ആലുവാ തൃക്കുന്നത്ത് സെമിനാരിയില്‍ കബറടങ്ങിയിരിക്കുന്ന അഭിവന്ദ്യ കടവില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, ധന്യന്‍ കുറ്റിക്കാട്ടില്‍ പൌലോസ് മാര്‍ അത്താനാസിയോസ്, അഭിവന്ദ്യ വയലിപറമ്പില്‍ ഗീവറുഗീസ് മാര്‍ ഗ്രീഗോറിയോസ്, അഭിവന്ദ്യ കല്ലുപുരയ്ക്കല്‍ ഡോ. ഫിലിപ്പോസ് മാര്‍ തേയോഫിലോസ് എന്നീ പിതാക്കന്മാരുടെയും ശാസ്താം കോട്ട മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെയും സംയുക്ത ഓര്‍മ്മ പെരുന്നാള്‍ നാളെയും (ജനുവരി 23)മറ്റന്നാളും (ജനുവരി 24) നടക്കും.
സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ ബാവാ, ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ്, അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ് എന്നിവരുടെ നേതൃത്വത്തിലും സഭയുലെ മറ്റ് മെത്രാപ്പോലീത്താമാരുടെ സഹകാര്‍മ്മികത്വത്തിലുമാണ് പെരുന്നാള്‍ ചടങ്ങുകള്‍.
കോടതി വിധി അനുസരിച്ചും ജില്ലാ കളക്ടര്‍ പോലീസ് അധികാരികള്‍ എന്നിവരുടെ നിര്‍ദ്ദേശം പാലിച്ചുമായിരിക്കും പെരുന്നാള്‍ ആഘോഷിക്കുകയെന്ന് വികാരി ഫാ. മത്തായി ഇടയനാല്‍ അറിയിച്ചു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.