ആലുവ,ജനുവരി 23: സമാധാനാന്തരീക്ഷത്തില്‍ തൃക്കുന്നത്ത് സെമിനാരിപ്പള്ളി പെരുന്നാളിനായി തുറന്ന് പ്രാര്‍ത്ഥന നടത്താന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ ദിതിമോസ് പ്രഥമന്‍ ബാവ പറഞ്ഞു.
മൂന്ന് പതിറ്റാണ്ട് പൂട്ടിക്കിടന്ന പള്ളി തുറന്നുകിട്ടാന്‍ കോടതിയെ സമീപിച്ചത് ഓര്‍ത്തഡോക്‌സ് പക്ഷമാണ്. ഓര്‍ത്തഡോക്‌സ് സഭയുടെ അഭ്യര്‍ഥന അനുവദിച്ച കോടതിവിധിയെ സ്വാഗതം ചെയ്യുന്നു.
ആരാധനാലയങ്ങളില്‍ ആരാധന നടത്തുന്നതുമായി ബന്ധപ്പെട്ടുണ്ടാകുന്ന തര്‍ക്കങ്ങളും ആരോപണങ്ങളും അവകാശവാദങ്ങളും അപലപനീയമാണെന്നും പരിശുദ്ധ ബാവ പറഞ്ഞു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.