20100212

ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നു : ശ്രേഷ്ഠ നിയുക്ത ബാവ

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ അങ്കമാലി ഭദ്രാസനത്തില്‍പ്പെട്ട ഓടയ്‌ക്കാലി സെന്റ്‌ മേരീസ്‌ പള്ളി പെരുന്നാള്‍ സംബന്ധിച്ച ഹൈക്കോടതിവിധി നീതി നടപ്പാക്കാനുള്ള നീക്കം എന്ന നിലയില്‍ സ്വാഗതം ചെയ്യുന്നതായി ശ്രേഷ്ഠ നിയുക്ത ബാവ അഭി. പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ പറഞ്ഞു.

ഇന്നുച്ചയ്‌ക്കു 12 മണി മുതല്‍ നാളെ ഉച്ചവരെ നടക്കുന്ന പെരുന്നാള്‍ ചടങ്ങുകള്‍ക്ക്‌ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കാ പൗലോസ്‌ മാര്‍ മിലിത്തിയോസ്‌, അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പോസ്‌ എന്നീ മെത്രാപ്പോലീത്താമാര്‍ നേതൃത്വം നല്‍കുമെന്നു ഭദ്രാസന സെക്രട്ടറി ഫാ. മത്തായി ഇടയനാല്‍ കോര്‍-എപ്പിസ്‌കോപ്പാ അറിയിച്ചു.

20100211

ഓടക്കാലി പള്ളിയില്‍ പെരുന്നാള്‍ മെത്രാപ്പോലീത്താമാരുടെ നേതൃത്വത്തില്‍

കൊച്ചി : ഓടക്കാലി പള്ളിയില്‍ പെരുന്നാള്‍ നടത്തുന്നതിന് കോടതി അനുവദിച്ചതിനാല്‍ ശ്രേഷ്ഠ നിയുക്‌ത കാതോലിക്ക പൌലോസ്‌ മാര്‍ മിലിത്തിയോസിന്റെയും അങ്കമാലി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ പോളികാര്‍പ്പസിന്റെയും നേതൃത്വത്തില്‍ പെരുന്നാള്‍ നടത്തുമെന്ന്‌ സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ സി.പി. ജയിംസ്‌ ചാമക്കാട്ട്‌ അറിയിച്ചു. വെളളിയാഴ്‌ച വൈകിട്ട്‌ ടൗണ്‍ ചുറ്റി പ്രദക്ഷിണവും നേര്‍ച്ചയും, കരിമരുന്ന്‌ പ്രയോഗവും ശനിയാഴ്‌ച മൂന്നിന്മേല്‍ കുര്‍ബാനയും പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടായിരിക്കും

വെളളിയാഴ്‌ച 12 മണി മുതല്‍ ശനിയാഴ്‌ച 12 വരെ ഓര്‍ത്തഡോക്‌സ് സഭക്ക് ആരാധന നടത്താം.ഓര്‍ത്തഡോക്‌സ് സഭാംഗം വികാരി ഫാ. തര്യന്‍ കീച്ചേരിയും ഇടവകാംഗങ്ങളും ചേര്‍ന്നു നല്‍കിയ ഹര്‍ജിയിലാണ്‌ ജസ്‌റ്റിസ്‌ ഹാരുണ്‍ അല്‍ റഷീദിന്റെ ഉത്തരവ്‌. 98ലെ ജില്ലാ കോടതി വിധിക്കെതിരേ യാക്കോബായ വിഭാഗം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. സത്യവാങ്‌മൂലത്തിന്റെ അടിസ്‌ഥാനത്തില്‍ പളളിയില്‍ ആരാധന നടത്താനുളള അവകാശം യാക്കോബായ വിഭാഗത്തിനു ലഭിച്ചെങ്കിലും ഓര്‍ത്തഡോക്‌സ് പക്ഷത്തിനു സമയം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ്‌ കല്ലിട്ട പെരുന്നാള്‍ നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു ഓര്‍ത്തഡോക്‌സ് വിഭാഗം വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്‌.
.

ഓടക്കാലി പള്ളിപ്പെരുന്നാള്‍: അടിയന്തിരമായി വാദം കേള്‍ക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

.
ന്യൂഡല്‍ഹി: അങ്കമാലി മെത്രാപ്പോലീത്തന്‍ ഭദ്രാസനത്തിലെ ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയിലെ കല്ലിട്ട പെരുനാളിനോട്‌ അനുബന്ധിച്ചു് മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു അനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച പ്രത്യേക അനുമതി ഹര്‍ജി അടിയന്തിരമായി പരിഗണിച്ച് ഇടക്കാല ഉത്തരവു് നല്കണമെന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആവശ്യം സുപ്രീം കോടതി നിരസിച്ചു. ചീഫ് ജസ്റ്റീസ് കെ ജി ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായ ബഞ്ചാണു് ഈ നടപടി കൈക്കൊണ്ടതു്. ഈ മാസം 12, 13 തീയതികളിലാണ്‌ പെരുന്നാള്‍. ഇതില്‍ സംബന്ധിക്കാന്‍ ഓര്‍ത്തഡോക്‌സ് സഭാ വിശ്വാസികള്‍ എത്തുന്നത്‌ ക്രമസമാധാന നില തകരാറിലാക്കുമെന്ന്‌ വാദിച്ചാണ്‌ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ അഭിഭാഷകര്‍ ഹര്‍ജി സമര്‍പ്പിച്ചത്‌.


ഹൈക്കോടതി വിധി ഇതാ : 1 2 3 4 5 6 7

.

ഓടക്കാലി പള്ളിയിലെ കല്ലിട്ട പെരുനാളിനു മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു ഹൈക്കോടതി അനുമതി

ആലുവ: ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളിയിലെ കല്ലിട്ട പെരുനാളിനോട്‌ അനുബന്ധിച്ചു് മതപരമായ ചടങ്ങുകള്‍ നടത്താന്‍ ഓര്‍ത്തഡോക്‌സ്‌ സഭയ്‌ക്കു ഹൈക്കോടതി അനുമതി നല്‍കി. മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയുടെ അങ്കമാലി മെത്രാപ്പോലീത്തന്‍ ഭദ്രാസനത്തിലെ ഓടക്കാലി സെന്റ്‌ മേരീസ്‌ പള്ളി കുറച്ചുകാമായി വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ ബലമായി നിയന്ത്രണത്തിലാക്കിയിരിക്കുകയായിരുന്നു. ഫെബ്രുവരി 12ന്‌ ഉച്ചയ്‌ക്കു് 12 മുതല്‍ പിറ്റേന്ന്‌ ഉച്ചയ്‌ക്കു 12 വരെയാണു മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭയ്ക്കു് പ്രാര്‍ഥനയ്‌ക്കു സമയം അനുവദിച്ചിട്ടുള്ളത്‌.


ക്രമസമാധാനം പാലിക്കപ്പെടുമെന്നും അനിഷ്‌ടസംഭവങ്ങള്‍ ഉണ്ടാകുന്നില്ലെന്നും പെരുമ്പാവൂര്‍ ഡിവൈഎസ്‌പി, കുറുപ്പംപടി സിഐ, എസ്‌ഐ എന്നിവര്‍ ഉറപ്പാക്കണം.പെരുനാളിനോടനുബന്ധിച്ചു പ്രാര്‍ഥനയ്‌ക്കും റാസയ്‌ക്കും എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ തടസ്സമുണ്ടാക്കുന്നതു തടയണമെന്ന്‌ ആവശ്യപ്പെട്ട്‌ ഓടക്കാലി സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ്‌ സുറിയാനി പള്ളി വികാരി ഫാ. കെ.വി. തര്യന്‍ സമര്‍പ്പിച്ച ഉപഹര്‍ജി തീര്‍പ്പാക്കിക്കൊണ്ടാണു ജസ്‌റ്റിസ്‌ ഹാറുണ്‍ അല്‍ റഷീദിന്റെ ഉത്തരവ്‌.


പെരുനാള്‍ സമാധാനപരമായി നടത്തുമെന്നും ഇതിനായി ഇരുവിഭാഗവും സഹകരിക്കുമെന്നും കോടതി പ്രത്യാശ പ്രകടിപ്പിച്ചു.കേസ്‌ നിലവിലുള്ള മുന്‍വര്‍ഷത്തില്‍ ഹര്‍ജിക്കാര്‍ പെരുനാളിന്റെ ചടങ്ങുകള്‍ നടത്തിയിട്ടില്ലെന്നും ആവശ്യം അനുവദിച്ചാല്‍ പുതിയ അവകാശം സൃഷ്‌ടിക്കലാകുമെന്നും എതിര്‍ഭാഗം (എതിര്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭ) വാദിച്ചു. എന്നാല്‍, ഭൂരിപക്ഷമായാലും ന്യൂനപക്ഷമായാലും ഓരോ വിശ്വാസിക്കും വാര്‍ഷിക പെരുനാളില്‍ പങ്കെടുക്കാനും പ്രാര്‍ഥന നടത്താനും അവകാശമുണ്ടെന്നു കോടതി അഭിപ്രായപ്പെട്ടു.


ചിലപ്പോള്‍ ഇടവകയില്‍ ഭൂരിപക്ഷം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ വിശ്വാസികളാകാം. പക്ഷേ മലങ്കര ഓര്‍ത്തഡോക്‌സ്‌ സുറിയാനി സഭാ വിശ്വാസികളും ഇടവകയിലുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഈ വിശ്വാസികള്‍ക്കു പെരുനാളും
പ്രാര്‍ഥനയും നടത്തണമെന്ന ആവശ്യം അന്യായമാണെന്നു കരുതാനാവില്ലെന്നു കോടതി വ്യക്‌തമാക്കി. കല്ലിട്ട പെരുനാളിനോടനുബന്ധിച്ചു . ഫെബ്രുവരി 12ന്‌ വൈകിട്ട്‌ ടൗണ്‍ ചുറ്റി പ്രദക്ഷിണവും നേര്‍ച്ചയും കരിമരുന്നു പ്രയോഗവും, . ഫെബ്രുവരി 13 ശനിയാഴ്‌ച മൂന്നിന്മേല്‍ കുര്‍ബാനയും പ്രദക്ഷിണവും നേര്‍ച്ചയും ഉണ്ടാകും.

മലങ്കര അസോസിയേഷന്‍ പതാകയാത്രയ്ക്ക് സ്വീകരണം നല്‍കി

പിറവം, ഫെബ്രുവരി 11: ശാസ്താംകോട്ടയില്‍ 17ന് നടക്കുന്ന മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ നഗറിലേക്ക് മട്ടാഞ്ചേരിയില്‍ നിന്ന് പുറപ്പെട്ട പതാകയാത്രയ്ക്ക്, കഴിഞ്ഞ അസോസിയേഷന്‍ വേദിയായ പാമ്പാക്കുടയില്‍ സ്വീകരണം നല്‍കി. പാമ്പാക്കുട പള്ളിത്താഴത്ത് കണ്ടനാട് വെസ്റ്റ് ഭദ്രാസനാധിപന്‍ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത പതാക ഏറ്റുവാങ്ങി. സഭാ വൈദികട്രസ്റ്റി ഫാ. ഡോ. ജോണ്‍സ് എബ്രാഹം കോനാട്ട്, ഫാ. വര്‍ഗീസ് പി.വര്‍ഗീസ്, ഫാ. സണ്ണി വര്‍ഗീസ്, ഫാ. എ.കെ.വര്‍ഗീസ്, ഫാ. ജിയോ മട്ടുമ്മേല്‍ തുടങ്ങിയവരും സഭാ മാനേജിങ്കമ്മിറ്റി അംഗങ്ങളും ഇടവക വിശ്വാസികളും പങ്കെടുത്തു.

നേരത്തെ പിറവത്തെത്തിയ യാത്രയ്ക്ക് ടൗണില്‍ സ്വീകരണം നല്‍കി. ജോണ്‍ തളിയച്ചിറയില്‍ കോറെപ്പിസേ്കാപ്പ, സഭാ മാനേജിഗ് സമിതിയംഗം ലക്‌നോ ജോയി, മലങ്കര അസോസിയേഷന്‍ അംഗം എം.യു.അവിര തുടങ്ങിയവര്‍ പങ്കെടുത്തു.

പതാകയാത്ര വെള്ളിയാഴ്ച 12ന് പാമ്പാക്കുട വലിയപള്ളിയില്‍ നിന്ന് പ്രയാണം തുടരും. പാമ്പാക്കുട സെന്റ് തോമസ് ചെറിയ പള്ളിയില്‍ പ്രദക്ഷിണം നടത്തിയശേഷം ആട്ടിന്‍കുന്ന്, കൂത്താട്ടുകുളം, ഏറ്റുമാനൂര്‍, കോട്ടയം, ചങ്ങനാശ്ശേരി വഴി വൈകിട്ട് ശാസ്താംകോട്ടയിലെത്തും.ഫിബ്രവരി 17നാണ് മെത്രാന്‍ തിരഞ്ഞെടുപ്പ്. ഏഴ് മെത്രാപ്പോലീത്തമാരെ തിരഞ്ഞെടുക്കാനാണ് ഇക്കുറി അസോസിയേഷന്‍ യോഗം ചേരുന്നത്

20100208

ചെങ്ങന്നൂര്‍ ഭദ്രാസന രജത ജൂബിലി ഒരുക്കങ്ങള്‍ പൂര്‍ത്തിയായി: അര്‍മ്മീനിയന്‍ കാതോലിക്കാ വിശിഷ്ട അതിഥി

ചെങ്ങന്നൂര്‍ : ഓര്‍ത്തഡോക്സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസന ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തില്‍ കിലിക്യയിലെ അര്‍മ്മീനിയന്‍ കാതോലിക്കാ പരിശുദ്ധ അരാം പ്രഥമന്‍ ജൂബിലി സന്ദേശം നല്‍കും. ഫെബ്രുവരി 28-ആം തീയതി 3.30 ന് അഭിവന്ദ്യ തോമസ് മാര്‍ അത്താനാസിയോസ് അദ്ധ്യക്ഷത വഹിക്കുന്ന യോഗം, മഹാരാഷ്ട്ര ഗവര്‍ണ്ണര്‍ കെ. ശങ്കരനാരായണന്‍ ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തില്‍ കേന്ദ്രപ്രവാസികാര്യ മന്ത്രി വയലാര്‍ രവി മുഖ്യപ്രഭാഷണം നടത്തും, അരാം കാതോലിക്കായോടൊപ്പം അര്‍മ്മീനിയന്‍ സഭയുടെ എക്യുമെനിക്കല്‍ ഓഫീസര്‍ അഭിവന്ദ്യ നരീഗ് അല്‍മെസിയാന്‍, അഭിവന്ദ്യ റ്റെഹറാന്‍ ആര്‍ച്ച് ബിഷപ്പ്, അഭിവന്ദ്യ സെബവൂ സര്‍ക്കീസിയാന്‍, ഫാ. മെസറോബ് സര്‍ക്കീസിയാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ അഭിവന്ദ്യ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ ഭദ്രാസന ഡയറക്ടറി പ്രകാശനവും, മന്ത്രി പി. ജെ.ജോസഫ് ജൂബിലി ഭവനങ്ങളുടെ താക്കോല്‍ ദാനവും, പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി സ്മരണിക പ്രകാശനവും നിര്‍വ്വഹിക്കും. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പൌവ്വത്തില്‍, അഭിവന്ദ്യ സഖറിയാസ് മാര്‍ തെയോഫിലോസ് സഫ്രഗന്‍ മെത്രാപ്പോലീത്താ, അഭിവന്ദ്യ കുര്യാക്കോസ് മാര്‍ ക്ളിമ്മീസ് മെത്രാപ്പോലീത്താ, പ്രൊഫ. പി. ജെ. കുര്യന്‍ എം. പി., കൊടിക്കുന്നില്‍ സുരേഷ് എം. പി., സഭാ അസ്സോസിയേഷന്‍ സെക്രട്ടറി ഡോ. ജോര്‍ജ്ജ് ജോസഫ്, കെ. ഒ. ഫിലിപ്പ് കോര്‍-എപ്പിസ്ക്കോപ്പാ, പി. സി. വിഷ്ണുനാഥ് എം. എല്‍. എ., മുനിസിപ്പല്‍ ചെയര്‍മാന്‍ രാജന്‍ കണ്ണാട്ട്, പ്രൊഫ. വി. ഐ. ജോസഫ്, ശ്രീ. ചാക്കോ വര്‍ഗ്ഗീസ്, അഡ്വ. വി. സി. സാബു, ഫാ. തോമസ് അമയില്‍, ഭദ്രാസന സെക്രട്ടറി ഫാ. മാത്യു വര്‍ഗ്ഗീസ്, എന്നിവര്‍ പ്രസംഗിക്കും. സമാപന സമ്മേളനത്തിനു മുമ്പായി ക്രിസ്ത്യന്‍ കോളേജ് ജംഗ്ഷനില്‍ നിന്ന് വര്‍ണ്ണാഭമായ ഘോഷയാത്രയില്‍ ഭദ്രാസനത്തിലെ 51 ദേവാലയങ്ങളില്‍ നിന്നുള്ള വൈദികരും, വിശ്വാസികളും പങ്കെടുക്കും. വാദ്യമേളങ്ങള്‍, ക്രൈസ്തവ കലാരൂപങ്ങള്‍, നിശ്ചല ദൃശ്യങ്ങള്‍ തുടങ്ങിയവ ഘോഷയാത്രയ്ക്ക് നിറം പകരും.


ഫെബ്രുവരി 21-ാം തീയതി കോട്ടയം ദേവലോകം അരമനയില്‍ നിന്ന് കാതോലിക്കാസന പതാകയും, നിരണം വലിയപള്ളിയില്‍ നിന്ന് ദീപശിഖയും, പത്തനംതിട്ട ബേസില്‍ അരമനയില്‍ നിന്ന് അഭിവന്ദ്യ പുത്തന്‍കാവില്‍ തിരുമേനിയുടെ ഛായാചിത്രവും കൊണ്ടുവരും. ഫെബ്രുവരി 24 മുതല്‍ 26 വരെ തീയതികളില്‍ നടക്കുന്ന ഭദ്രാസന തൃതീയ കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ ഡോ. യൂഹാനോന്‍ മാര്‍ ദീയസ്ക്കോറസ് , ഫാ. വര്‍ഗ്ഗീസ് വര്‍ഗ്ഗീസ്, ഫാ. ഫിലിപ്പ് തരകന്‍ എന്നിവര്‍ പ്രസംഗിക്കും. 25-ാം തീയതി നടക്കുന്ന വൈദിക സമ്മേളനം ഫാ. ഡോ. ജോണ്‍സ് ഏബ്രഹാം കോനാട്ട് ഉദ്ഘാടനം ചെയ്യുന്നതും, ഫാ. ഡോ. ബേബി വര്‍ഗ്ഗീസ് ക്ളാസ്സെടുക്കുന്നതുമായിരിക്കും. 26 ന് രാവിലെ നടക്കുന്ന കുടുംബ സംഗമത്തില്‍ ഫാ. ഏലിയാസ് ചെറുകാട് ധ്യാനം നയിക്കും. 27-ാം തീയതി ശനിയാഴ്ച രാവിലെ 7 മണിക്ക് തോമസ് മാര്‍ അത്താനാസിയോസിന്റെ മുഖ്യ കാര്‍മ്മികത്വത്തിലും 24 വൈദികരുടെ സഹകാര്‍മ്മികത്വത്തിലും സമൂഹബലി നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ആദ്ധ്യാത്മിക സംഘടനകളുടെ വാര്‍ഷികം കേരള ഹൈക്കോടതി ജസ്റിസ് സുരേന്ദ്ര മോഹന്‍ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2 ന് നടക്കുന്ന ബസ്ക്യാമ്മ സംഗമത്തില്‍ ഡോ. വിപിന്‍ വി. റൊണാള്‍ഡ് ക്ളാസ്സെടുക്കും. മാര്‍ച്ച് 1 ന് വൈകിട്ട് 6.30 ന് കോട്ടയം ശ്രുതി സ്ക്കൂള്‍ ഓഫ് ലിറ്റര്‍ജിക്കല്‍ മ്യൂസിക്ക് ഡയറക്ടര്‍ ഫാ. എം. പി. ജോര്‍ജ്ജും സംഘവും നയിക്കുന്ന ക്രിസ്തീയ സംഗീത കച്ചേരിയും നടക്കും.

ജൂബിലി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി എന്ന് ജനറല്‍ കണ്‍വീനര്‍ ഫാ. മാത്യുവര്‍ഗ്ഗീസ് പുളിമൂട്ടില്‍, വിവിധ കമ്മറ്റി ചെയര്‍മാന്‍മാരായ ഫാ. തോമസ് വര്‍ഗ്ഗീസ് അമയില്‍ (പ്രോഗ്രാം), ഫാ. ഏബ്രഹാം കോശി കുന്നുംപുറത്ത് (പബ്ളിസിറ്റി), ഫാ. സ്റീഫന്‍ വര്‍ഗ്ഗീസ് (മീഡിയ), ഓഫീസ് സെക്രട്ടറി ഫാ. ജോണ്‍ പി. ഉമ്മന്‍, തോമസ് കുതിരവട്ടം എംഎല്‍‍‍.എ. ജോണ്‍സണ്‍ ഉള്ളന്നൂര്‍, സി.സി. ചെറിയാന്‍, ബിനു മുളക്കുഴ, സജി പട്ടരുമഠം എന്നിവര്‍ അറിയിച്ചു.
.

പരിശുദ്ധ അരാം ഒന്നാമന്‍ കേരളം സന്ദര്‍ശിക്കുന്നു

ദേവലോകം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാബാവായുടെ ക്ഷണപ്രകാരം അര്‍മീനിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ സിലിഷ്യ കാതോലിക്കേറ്റിന്റെ പരമാദ്ധ്യക്ഷ്യന്‍ പരിശുദ്ധ അരാം കെഷെഷിയാന്‍ കാതോലിക്ക ബാവാ ഫെബ്രുവരി 24 മുതല്‍ 28 വരെ മലങ്കര സഭ സന്ദര്‍ശിക്കുന്നതാണ്.
പൌരസ്ത്യ ഓര്‍ത്തഡോക്സ് സഭകളില്‍ ഒന്നായ അര്‍മീനിയന്‍ സഭാ തലവന്‍ അരാം ബാവായുടെ ആസ്ഥാനം ലബനോനിലെ ആന്റലിയാസ് ആണ്. അഖില ലോക സഭാ കൌണ്‍സില്‍ മോഡറേറ്ററായി രണ്ട് തവണ തെരഞ്ഞെടുക്കപ്പെട്ടിട്ടുളള ഇദ്ദേഹം സഭകള്‍ തമ്മിലും മതങ്ങള്‍ തമ്മിലും സഹകരണം സാധിക്കുന്നതിനായുളള പ്രവര്‍ത്തനങ്ങള്‍ക്ക് നേത്യത്വം നല്‍ക്കുന്ന ആത്മീയ നേതാവാണ്.