മുള്ളരിങ്ങാട് 2010 ഒക്ടോ.23: അങ്കമാലി ഭദ്രാസനത്തില്‍ സഭാ തര്‍ക്കത്തെ തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാനാകാതിരുന്ന സംഭവത്തിന് ഹൈകോടതി ഉത്തരവിലൂടെ പരിഹാരം.
കഴിഞ്ഞ ദിവസം നിര്യാതനായ താഴത്തുതടത്തില്‍ മത്തായിയുടെ മൃതദേഹം കോടതി ഉത്തരവിനെത്തുടര്‍ന്ന് അങ്കമാലി ഭദ്രാസനത്തിലെ മുള്ളരിങ്ങാട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി സെമിത്തേരിയിലാണ് അടക്കം ചെയ്തത്.
സഭാ തര്‍ക്കം നിലനില്‍ക്കുന്ന മുള്ളരിങ്ങാട് പള്ളിയില്‍ ഓര്‍ത്തഡോക്‌സ് വിശ്വാസിയായ മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാന്‍ അനുവദിയ്ക്കില്ലെന്ന വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി അസോസിയേഷന്‍ പക്ഷത്തിന്റെ നിലപാടിനെ ത്തുടര്‍ന്ന് മലങ്കര ഓർത്തഡോക്സ് (യാക്കോബായ) സുറിയാനി സഭയുടെ വികാരി ഫാ. തോമസ് പോള്‍ റമ്പാന്‍, ട്രസ്റ്റിമാരായ ജോര്‍ജ് പൗലോസ്, എം.എം. ബിനോയി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയില്‍ ജസ്റ്റിസ് തോമസ് പി.ജോസഫിന്റേതാണ് വിധി.
തര്‍ക്കത്തെത്തുടര്‍ന്ന് രണ്ട് ദിവസമായി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു.സംഘര്‍ഷസാധ്യത കണക്കിലെടുത്ത് കാളിയാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍, എസ്.ഐ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.