നാലാമത് പരിമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് പ്രഫ. എം. തോമസ് മാത്യുവിനു്
മാവേലിക്കര: നാലാമത് പരിമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് ഒക്ടോബര്‍ ആറിനു് ചേപ്പാട് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരുമല തിരുമേനി അനുസ്‌മരണ സമ്മേളനത്തില്‍ വച്ചു് പ്രഫ. എം. തോമസ് മാത്യുവിനു് നല്‍കും. പരുമല ബാവയുടെ പരിശുദ്ധ പ്ര്യാപനത്തിന്റെ 60-ആം വാര്‍ഷികാചരണാര്‍ഥം മാര്‍ ഗ്രിഗോറിയോസ് സ്‌റ്റഡി ഫോറം ഏര്‍പ്പെടുത്തിയതാണു് പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ്.
ഒക്ടോബര്‍ ആറിനു് ഉച്ചകഴിഞ്ഞു് രണ്ടു് മണിയ്ക്കു് ചേരുന്ന പരുമല തിരുമേനി അനുസ്‌മരണ സമ്മേള ത്തില്‍. സ്‌റ്റഡി ഫോറം ഡയറക്‌ടര്‍ ഇലവുക്കാട്ട് ഗീവര്‍ഗീസ് റമ്പാന്‍ അധ്യക്ഷതവഹിക്കും. ഡോ. ജോസഫ് മാര്‍ ദിവന്നാസിയോസ് ഉദ്‌ഘാടനം ചെയ്യും. നോവലിസ്‌റ്റ് പെരുമ്പടവം ശ്രീധരന്‍ അനുസ്‌മരണ പ്രഭാഷണം നടത്തും.
കേരള ഭാഷാ ഇന്‍സ്‌റ്റിറ്റിയൂട്ട് റിസര്‍ച്ച് ഓഫിസര്‍ എ. ജി. ഒലീന പരുമല തിരുമേനിയുടെ ജീവിതം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും.മൂന്നിനു് പൊതുസമ്മേളനം തുടങ്ങും. പൗലോസ് മാര്‍ പക്കോമിയോസ് അധ്യക്ഷതവഹിക്കും. ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്കോസ് പൗലോസ് മാര്‍ മിലിത്തിയോസ് ഉദ്‌ഘാടനം ചെയ്യും. നാലാമത് പരുമല മാര്‍ ഗ്രിഗോറിയോസ് അവാര്‍ഡ് പ്രഫ. എം. തോമസ് മാത്യുവിനു നല്‍കും.
കെ പി സി സി- ഐ പ്രസിഡന്റ് രമേശ് ചെന്നിത്തലയാണു് മുഖ്യാതിഥി. സ്‌റ്റഡി ഫോറം രക്ഷാധികാരി കുര്യാക്കോസ് മാര്‍ ക്ലിമ്മീസ് അനുഗ്രഹപ്രഭാഷണം നടത്തും. നവാഭിഷിക്‌ത മെത്രാന്‍മാരായ ഡോ. യൂഹാനോന്‍ മാര്‍ തേവോദോറോസ്, ജോഷ്വാ മാര്‍ നിക്കോദിമോസ് എന്നിവര്‍ക്കു് സ്വീകരണം നല്‍കും.
പരുമല തിരുമേനിയുടെ ജീവിതത്തിലെ 150 ചിത്രങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള ഫോട്ടോ പ്രദര്‍ശനവും നടത്തും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.