
കോട്ടയം, 2010മാര്‍ച്ച് 13: പരി. വട്ടശ്ശേരില്‍ തിരുമേനി കാലത്തിന്റെ വെല്ലുവിളികളെ അതിജീവിച്ച കര്‍മ്മയോഗി എന്ന് അദേഹം അഭിപ്രായപ്പെട്ടു.സെന്റ് ഡയനീഷ്യസ് ഫൌണ്ടേഷന്റെ ആഭിമുഖ്യത്തില്‍ പരിശുദ്ധ വട്ടശ്ശേരില്‍ ഗീവര്‍ഗീസ് മാര്‍ ദീവാന്നാസിയോസ് തിരുമേനിയുടെ ഡയറിക്കുറിപ്പുകളുടെ ഇംഗ്ലീഷ് പരിഭാഷയുടെയും മതോപദേശ സാരങ്ങള്‍ പുതിയ പതിപ്പിന്റെയും പ്രകാശന കര്‍മ്മം നിര്‍വഹിക്കുകയായിരുന്നു അദേഹം.ചടങ്ങില്‍ ശ്രേഷ്‌ഠ നിയുക്‌ത കാതോലിക്ക പൗലോസ് മാര്‍ മിലിത്തിയോസ് മെത്രാപോലീത്ത അദ്ധ്യക്ഷ പ്രസംഗം നടത്തി. അഭി. ഡോ. സക്കറിയ മാര്‍ തെയഫിലോസ്മെത്രാപ്പോലീത്താ ,അഭി. ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ്മെത്രാപ്പോലീത്താ ,അഭി. ഡോ. യാക്കൂബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്താ എന്നിവര്‍ സംബന്ധിച്ചു . ചടങ്ങില്‍ സെന്റ് ഡയനീഷ്യസ് ഫൌണ്ടേഷന്റെ ലോഗോ പ്രകാശനവും നടന്നു
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.