
കോട്ടയം, മാര്‍ച്ച് 23: താഴത്തങ്ങാടി ദുരന്തത്തില്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ അദ്ധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ കാതോലിക്കാ ബാവാ അനുശോചനം രേഖപ്പെടുത്തി. മരണമടഞ്ഞവരുടെ അത്മാവിന് നിത്യശാന്തിക്കായി പ്രാര്‍ത്ഥിക്കണമെന്ന് ബാവാ ആഹ്വാനം ചെയതു. ശ്രേഷ്ഠ നിയുക്ത കാതോലിക്കാ പൌലോസ് മാര്‍ മിലിത്തിയോസ് മെത്രാപ്പോലീത്താ അപകട സ്ഥലം സന്ദര്‍ശിക്കുകയും താഴത്തങ്ങാടി മാര്‍ ബസേലിയോസ് ഇടവകാംഗങ്ങളോട് രക്ഷാ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായി സഹകരിക്കണമെന്ന് നിര്‍ദ്ദേശം നല്കുകയും, പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തുകയും ചെയ്തു.
.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.