20111104
മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം
പാമ്പാക്കുട: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമം അഴിച്ചവിട്ടു. പള്ളിമുറ്റത്തു് എത്തിയ സഹവികാരിയുടെ മകന്‍ എല്‍ദോസ് ജോണിനെതിരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ അക്രമത്തിനൊരുമ്പെട്ടപ്പോള്‍ അയാള്‍ പള്ളിയകത്തേയ്ക്ക് ഓടിക്കയറി. ഈ സമയം രണ്ടോ മൂന്നോ പോലീസുകാരേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. അയാള്‍ വന്ന വണ്ടിയാണെന്നു് പറഞ്ഞു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചാപ്പലിന്റെ മുറ്റത്ത് കിടന്ന ഒരു വണ്ടി തല്ലിത്തകര്‍ത്തു.
പള്ളിയകത്തുള്ള സഹവികാരിയുടെ മകനും മറ്റുചിലരും വന്ന വണ്ടിയാണു് തകര്‍ത്തതെന്നും വണ്ടിയില്‍ വാക്കത്തി, കമ്പി തുടങ്ങിയ ആയുധങ്ങളുണ്ടായിരുന്നെന്നും അവരെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ട് സമീപ ഇടവകകളില്‍ നിന്നൊക്കെയുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ ചാപ്പല്‍ വളഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഫാ വര്‍ഗീസ് പുല്യട്ടെല്‍, ഫാ എല്ദോസ് കക്കാടന്‍ എന്നിവരെല്ലാം കൂടെയുണ്ടായിരുന്നു. പോലീസ് ഇരുകൂട്ടരുമായും ചര്‍ച്ച നടത്തി. പള്ളിയില്‍ നിന്നു് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടും എല്‍ദോസ് ജോണും ഉള്‍പ്പെടെയുള്ളവരെ അക്രമികള്‍ക്കിടയില്‍ പെടാതെ പോലീസ് കാവലില്‍ രാത്രി 10 .30 നു് പോലീസ് ജീപ്പില്‍ രക്ഷപ്പെടുത്തി.
പിറ്റേന്നു് പോലീസ് സംരക്ഷണയില്‍ ഈ നീര്‍ക്കുഴി ചാപ്പലില്‍ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പ കുര്‍ബാനയര്‍പ്പിച്ചു. നീര്‍ക്കുഴി ചാപ്പലില്‍ നവം. രണ്ട്, മൂന്ന് തീയതികളിലായിരുന്നു ഓര്‍മപ്പെരുന്നാള്‍.
മാമ്മലശ്ശേരി പള്ളിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ പള്ളിയുടെ ചാപ്പലിലേക്കും വ്യാപിച്ചതാണെന്ന് പോലീസ് പറഞ്ഞു.
നേരത്തെ നവം.2 ബുധനാഴ്ച രാവിലെ വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടും തലപ്പള്ളിയായ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ കുര്‍ബാനയര്‍പ്പിയ്ക്കുമ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര്‍ കൂവി ബഹളമുണ്ടാക്കിയിരുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ നവം1നാണു് ആരംഭിച്ചതു്. ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്‌കോപ്പയാണു് കൊടിയുയര്‍ത്തിയതു്.
വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങിയിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്.
സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി കോടതി കോമ്പ്രമൈസ് ഡിക്രി നല്കുകയും ചെയ്തതാണു്. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
jai jai catholicos....
മറുപടിഇല്ലാതാക്കൂ