20111129
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് രാമമംഗലം പോലീസ് സ്റ്റേഷന് ഉപരോധിച്ചു
പിറവം, നവംബര്‍ 28: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ പ്രശ്നമുണ്ടാക്കുന്ന യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് നവംബര്‍ 28 തിങ്കളാഴ്ച നാലുമണിയോടെ രാമമംഗലത്തെ പോലീസ് സ്റ്റേഷന് ഉപരോധിച്ചു. നവംബര്‍ 26 ശനിയാഴ്ച രാത്രി മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ് പിരിഞ്ഞ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ് റ്ചെയ്തതിനെ തുടര്‍ന്നായിരുന്നു തിങ്കളാഴ്ച രാമമംഗലം പൊലീസ് സ്റ്റേഷന് പരിസരത്ത് പ്രശ്നമുണ്ടായതു്.
അറസ്റ്റ് ചെയ്തയാളെ വിട്ടയക്കണമെന്നാവശ്യപ്പെട്ടു് ഫാ. വര്‍ഗീസ് പുല്ല്യാട്ടേലിന്റെ നേതൃത്വത്തില്‍ നാലുമണിയോടെ സ്റ്റേഷനിലും മുന്നിലെ റോഡിലുമായി തടിച്ചുകൂടി സംഘര്‍ഷാവസ്ഥയുണ്ടാക്കി. ആറുമണിയ്ക്കു് സമരം അവസാനിപ്പിച്ചു് ഈ പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങി. അല്‍പ്പ സമയത്തിനകം യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ തലവന്‍ തോമസ് പ്രഥമന്‍ ചില മെത്രാന്മാരോടും നിരവധി വിശ്വാസികളോടുമൊപ്പം വന്നു് പോലീസ് സ്റ്റേഷന് ഉപരോധിയ്ക്കുകയായിരുന്നു.
നവംബര്‍ 26 ശനിയാഴ്ച രാത്രി ഓര്‍ത്തഡോക്സ് വിശ്വാസികളെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തുണ്ണാമലയില്‍ ടി പി ജോയിയെ(50) നവംബര്‍ 28 തിങ്കളാഴ്ച രാവിലെയാണു് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയതു്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. മറ്റു പ്രതികളെ അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്യുമെന്നു് സിഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു.
പ്രതിയെ ആശുപത്രിയിലാക്കിച്ചു
അന്തരിച്ച മുന്‍ വികാരി ഫാ. മാത്യൂസ് കരിവാളത്തിന്റെ അമ്മ അന്നമ്മയുടെ ശവസംസ്കാരച്ചടങ്ങുകളില്‍ ഫാ. പോള്‍ മത്തായി പങ്കെടുക്കാനിടയുണ്ടെന്ന നിഗമനത്തെത്തുടര്‍ന്ന് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് പള്ളിയ്ക്കു് സമീപം സംഘടിച്ചിരുന്നു. ഇതറിഞ്ഞു് വന്‍ പോലീസ് സംഘവും ആര് ഡി യഒയും നേരത്തെ തന്നെ പള്ളിയിലെത്തിയിരുന്നു. ഉച്ചയോടെ ശവസംസ്കാരച്ചടങ്ങുകള്‍ സമാധാനപരമായി നടന്നു. അതിനുശേഷമാണ് യാക്കോബായ വിശ്വാസിയുടെ അറസ്റ്റ് സംബന്ധിച്ച വാര്‍ത്ത പരന്നത്.
കസ്റ്റഡിയിലെടുത്ത വിശ്വാസിയെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടു് വൈകുന്നേരം നാലു് മണിയോടെ സ്ത്രീകളടക്കമുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. മറുവിഭാഗത്തിന്റെ പ്രേരണയില്‍ പൊലീസ് ഏകപക്ഷീയമായി പെരുമാറുകയായിരുന്നുവെന്നും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് പറഞ്ഞു. ഏറെനേരം പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനിന്നു. ഡി വൈ എസ് പിയായ കെ പി വിജയന് , ആര് ഡി ഒ മണിയമ്മ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയെത്തുടര്‍ന്ന് ആറുമണിയോടെ ആളുകള്‍ സ്റ്റേഷനു് മുമ്പില്‍ നിന്ന് പിരിഞ്ഞുപോയി.
സമരം അവസാനിപ്പിച്ചു് പ്രതിഷേധ സമരക്കാര്‍ പിന്‍വാങ്ങുന്നതിനിടയിലാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ പ്രാദേശിക കാതോലിക്ക ശ്രേഷ്ഠ തോമസ് പ്രഥമന്‍ സ്റ്റേഷനിലേക്ക് എത്തിയത്. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമനോടൊപ്പം മെത്രാന്മാരായ മാത്യൂസ് മാര്‍ ഈവാനിയോസ്, ഏലിയാസ് മാര്‍ അത്തനാസിയോസ്, ഐസക് മാര്‍ ഒസ്താത്തിയോസ്, ജോസഫ് മാര്‍ ഗ്രിഗോറിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് എന്നിവരും സ്ഥലത്തെത്തി. സ്റ്റേഷനില്‍ കയറി ഇരിപ്പുറപ്പിച്ച ശ്രേഷ്ഠ ബാവയ്ക്കും മെത്രാപ്പോലീത്തമാര്‍ക്കും അഭിവാദ്യമര്‍പ്പിച്ച് ധാരാളം ആളുകളും പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടി. ബസേലിയോസ് തോമസ് പ്രഥമന്റെ നേതൃത്വത്തില്‍ രാമമംഗലം പോലീസ് സ്റ്റേഷന് ഉപരോധിച്ചതോടെ ഇതിലെയുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. തുടര്‍ന്ന് പോലീസ് വാഹനങ്ങള്‍ തിരിച്ചു വിട്ടു. ക്രിമിനലുകളോടെന്ന പോലെയാണ് വിശ്വാസികളോടു പൊലീസ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
രാമമംഗലം പൊലീസ് സ്റ്റേഷനു മുന്നില്‍ രാത്രി ഏഴു് മണിയോടെതുടങ്ങിയ സമരം പിന്നീട് രാമമംഗലം രാമമംഗലം ആശുപത്രികവലയിലെ സെന്റ് ജോണ്‍സ് ക്നാനായ കുരിശുപള്ളി കവലയിലേക്കു് മാറ്റി. തുടര്‍ന്ന് സ്റ്റേഷനു് സമീപത്ത് തയാറാക്കിയ വേദിയില്‍ പ്രാര്‍ഥന നടത്തിയശേഷമാണു് അദ്ദേഹം ചാപ്പലിലേക്കു് നീങ്ങിയത്. ജോസഫ് വാഴയ്ക്കന് എം എല്‍ എ നടത്തിയ ചര്‍ച്ച കള്‍ക്കൊടുവില്‍ രാത്രി വൈകി സമരം അവസാനിപ്പിച്ചു. അതനുസരിച്ചു് റിമാന്‍ഡിലുള്ള തുണ്ണാമലയില്‍ ടി പി ജോയിയെ ആശുപത്രിയിലാക്കി.
മാമലശേരി പള്ളിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു
പിറവം, നവംബര്‍ 29: സംഘര്‍ഷസാദ്ധ്യതയെത്തുടര്‍ന്നു്‍ ശക്തമായ പോലീസ് സംഘം നവംബര്‍ 27 ഞായറാഴ്ച മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലും പരിസരത്തും നിലയുറപ്പിച്ചിരുന്നു.
സി കെ ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്കോപ്പ യുടെകാര്‍മികത്വത്തില്‍ മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ കുര്‍ബാന നടന്നു. ചാപ്പലില്‍ വികാരി വെമ്പനാട്ട് കുര്‍ബാനയര്‍പ്പിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് ഫാ.വര്ഗീ്സ് പുല്യട്ടെലിന്റെ നേതൃത്ത്വത്തില്‍ പിന്നീടു് പള്ളിയുടെ കുരിശടിയ്ക്കു സമീപം വട്ടംകൂടി.
നവംബര്‍ 26 ശനിയാഴ്ച രാത്രി കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ് എട്ടു മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ആറു പേര്‍ക്കെതിരെയും ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഏഴു് പേര്‍ക്കെതിരെയും കേസ് എടുത്തതായി സി ഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു. അന്യായമായി സംഘംചേരല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു് കേസ്.
സി കെ ജോണ്‍ ചിറക്കുടക്കുന്നേല്‍ കോര്‍ എപ്പിസ്കോപ്പ യുടെകാര്‍മികത്വത്തില്‍ മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ കുര്‍ബാന നടന്നു. ചാപ്പലില്‍ വികാരി വെമ്പനാട്ട് കുര്‍ബാനയര്‍പ്പിച്ചു.
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് ഫാ.വര്ഗീ്സ് പുല്യട്ടെലിന്റെ നേതൃത്ത്വത്തില്‍ പിന്നീടു് പള്ളിയുടെ കുരിശടിയ്ക്കു സമീപം വട്ടംകൂടി.
നവംബര്‍ 26 ശനിയാഴ്ച രാത്രി കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ് എട്ടു മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് രണ്ടു് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി പോലീസ് പറഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാംഗങ്ങളായ ആറു പേര്‍ക്കെതിരെയും ഓര്‍ത്തഡോക്സ് സഭാംഗങ്ങളായ ഏഴു് പേര്‍ക്കെതിരെയും കേസ് എടുത്തതായി സി ഐ ബിജു കെ. സ്റ്റീഫന്‍ പറഞ്ഞു. അന്യായമായി സംഘംചേരല്‍, ആയുധം ഉപയോഗിച്ചുള്ള ആക്രമണം, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണു് കേസ്.
20111126
മാമ്മലശേരി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരുടെ ആക്രമണം: ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു് പരു്ക്ക്
പാമ്പാക്കുട, നവംബര്‍ 26: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തില്‍ പെട്ട മാമലശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ നടത്തിയ ആക്രമണത്തില്‍ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ക്കു് പരു്ക്ക്. നവംബര്‍ 26 ശനിയാഴ്ച രാത്രി പള്ളിയിലെ സന്ധ്യാ നമസ്കാരം കഴിഞ്ഞ് എട്ടു് മണിയോടെ പിരിഞ്ഞ ഓര്‍ത്തഡോക്സ് വിശ്വാസികളെയാണ് മറുവിഭാഗം ആക്രമിച്ചതു്. പരു്ക്കേറ്റ ചിറക്കല്‍ തങ്കച്ചന്(42), കപ്യാരേട്ടേല്‍ സാബു(44), മേച്ചേരില്‍ വര്‍ഗീസ് കുട്ടി(38), കോട്ടമുറിക്കല്‍ ജോണ്‍(44) എന്നിവരെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരുക്കേറ്റെന്നു് പറഞ്ഞു് ഏതാനും യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പിറവം ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ടു്. പട്ടരുമഠത്തില്‍ അലക്സ്(25), ചെമ്മാനയില്‍ അജിത്(22), തമ്പിലുകണ്ടത്തില്‍ എല്‍ദോ(23), മോനക്കുന്നേല്‍ എല്‍ദോ(23), വിജു നാഗത്തില്‍(24) എന്നിവരാണവര്‍. രാത്രി എട്ടു് മണിയോടെ പള്ളിയുടെ താഴെ കുരിശടിയില്‍ എത്തിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പ്രാര്‍ഥന കഴിഞ്ഞെത്തിയ ഓര്‍ത്തഡോക്സുകാര്‍ ആക്രമിച്ചതായാണു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ വാദം. പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികള്‍ ശാന്തമാക്കി.
പരു്ക്കേറ്റ ഓര്‍ത്തഡോക്സ് വിശ്വാസികളില്‍ ചിലരുടെ മുറിവു് ഗുരുതരമാണു്. പരു്ക്കേറ്റു് കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന വിശ്വാസികളെ ഭദ്രാസനാധിപന്‍ ഡോ.തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്തയും വൈദീകരും സന്ദര്‍ശിച്ചു.
20111123
യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് വഴിയരികില്‍ കുര്‍ബാനയര്‍പ്പിച്ചു
![]() |
ഫോട്ടോ കടപ്പാടു്: മാതൃഭൂമി |
പിറവം: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ നടയുടെ പുറത്തു് വഴിയരികില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് നവംബര്‍ 20 ഞായറാഴ്ച കുര്‍ബാന നടത്തി. തങ്ങളുടെ ചാപ്പലിലെ കുര്‍ബാനവേണ്ടെന്നുവച്ചു് മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ കയറി കുര്‍ബാനനടത്തുവാനായി യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞപ്പോള്‍ വഴിയരികില്‍ തടഞ്ഞിടത്തുവച്ചു് കുര്‍ബാന നടത്തി ആഘോഷിക്കുകയായിരുന്നു.
മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളിയിലേയ്ക്ക് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ചാപ്പലിന്റെ വികാരി വര്‍ഗീസ് പുല്ല്യാട്ടേല്‍ കശീശയുടെ നേതൃത്വത്തില്‍ നവംബര്‍ 20 ഞായറാഴ്ച രാവിലെ ഏഴ് മണിയോടെ നീങ്ങിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാരെ പള്ളിനടയുടെ അടുത്തെത്തിയപ്പാള്‍ പോലീസ് തടഞ്ഞു. രാമമംഗലം എസ്ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം പള്ളിനടയില്‍ നിലയുറപ്പിച്ചിരുന്നു. തുടര്‍ന്നായിരുന്നു സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ടു് കുര്‍ബാന നടത്തിയതു്. കുര്‍ബാനയ്ക്കുശേഷം യാക്കോബായ സുറിയാനി ക്രിസ്ത്യാനി വിശ്വാസികള്‍ പോലീസ് കാവലില്‍ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ സെമിത്തേരിയിലെത്തി പൂര്‍വികരുടെ കല്ലറകള്‍ക്കു മുന്നില്‍ തിരിതെളിച്ച് പ്രാര്‍ഥന നടത്തി.
മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് പള്ളിയില്‍ വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെ കാര്‍മികത്വത്തില്‍ കുര്‍ബാന സമാധാനപരമായി നടന്നു.
ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്. ഒന്നരവര്‍ഷമായി വികാരിയുടെ സഹായിയായി കര്‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചെന്നുപറഞ്ഞു് പിന്നത്തെ ഞായറാഴ്ച (ഒക്ടോ 30 ) സംഘര്‍ഷാവസ്ഥയുണ്ടാക്കി കുര്‍ബാന തടസ്സപ്പെടുത്തി. മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് അക്രമം അഴിച്ചവിട്ടിരുന്നു. നവം.19 ശനിയാഴ്ചയാകട്ടെ തടസ്സമുണ്ടാക്കിയ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പോലീസ് അറസ്റ്റുചെയ്ത് നീക്കിയശേഷമാണു് കോടതി ഉത്തരവുമായി വന്ന ഫാ. പോള്‍ മത്തായി പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചതു്.
സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി. കോടതി കോമ്പ്രമൈസ് ഡിക്രി നല്‍കുകയും ചെയ്തു. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.
അധികവായനയ്ക്കു്
മാമ്മലശ്ശേരി പള്ളിയില്‍ സംഘര്‍ഷം; കുര്‍ബാന മുടങ്ങി
http://orthodoxleader.blogspot.com/2011/10/blog-post_31.html
മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം
http://orthodoxleader.blogspot.com/2011/11/blog-post_04.html
മാമ്മലശ്ശേരി പള്ളിയില്‍ വീണ്ടും ആക്രമണം, വൈദികനെ തടഞ്ഞ അവിശ്വാസികളെ അറസ്റ്റുചെയ്ത് നീക്കി http://orthodoxleader.blogspot.com/2011/11/blog-post_20.html
20111122
ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ് മാര്‍ പീലക്സീനോസ് കാലം ചെയ്തു
കോട്ടയം: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭ ഡല്‍ഹി ഭദ്രാസനാധിപന്‍ ഇയ്യോബ് മാര്‍ പീലക്സിനോസ് (73) കാലംചെയ്തു. കോലഞ്ചേരി മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് (എം ഒ എസ് സി) മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവംബര്‍ 20 രാവിലെ 7.30 നായിരുന്നു ദേഹവിയോഗം.
22 ചൊവ്വാഴ്ച രണ്ടുമണിക്ക് ദയറായില്‍ നടന്നകബറടക്ക ശുശ്രൂഷയ്ക്ക് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവായും പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവായും മുഖ്യകാര്‍മികത്വം വഹിച്ചു
മാര്‍ പീലക്സീനോസ് വൃക്കരോഗത്തിന് ദീര്‍ഘകാലമായി കോലഞ്ചേരി എം ഒ എസ് സി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വൃക്ക സംബന്ധമായ രോഗത്തെ തുടര്‍ന്നു് സപ്തംബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഒരുവര്‍ഷത്തോളം ഡല്‍ഹിയില്‍ ചികിത്സ തേടിയ ശേഷമാണ് കോലഞ്ചേരി ആശുപത്രിയില്‍ എത്തിയത്. ശ്വാസകോശ സംബന്ധമായ രോഗവും വാര്‍ദ്ധനക്യസഹജമായ രോഗങ്ങളും മെത്രാപ്പോലീത്തയെ ബുദ്ധിമുട്ടിച്ചിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. നവംബര്‍ 20 രാവിലെ അഞ്ചരയോടെ ഹൃദയാഘാതമുണ്ടായി. ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. രാവിലെ 7.30 നായിരുന്നു ദേഹവിയോഗം.
നവംബര്‍ 20-നു് ഞായറാഴ്ച രാവിലെ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രി ചാപ്പലില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പതിനൊന്നരയോടെ ഭൗതികശരീരം പൊതു ദര്‍ശനത്തിനു വച്ചു. തുടര്‍ന്ന് മെത്രാപ്പോലീത്തമാരായ ഡോ. തോമസ് മാര്‍ അത്താനാസിയോസ്, യാക്കോബ് മാര്‍ ഐറേനിയോസ് എന്നിവര്‍ ആശുപത്രി ചാപ്പലില്‍ എത്തി ധൂപപ്രാര്‍ത്ഥന നടത്തി. ഉച്ചയ്ക്കുശേഷം 2.30ന് പൗരസ്ത്യ കാതോലിക്ക പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ ദ്വിതീയന്‍ ബാവയെത്തി മെത്രാപ്പോലീത്തയുടെ ഭൗതികശരീരം സന്ദര്‍ശിച്ച് ധൂപപ്രാര്‍ഥന നടത്തി. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കോലഞ്ചേരി ആശുപത്രി ചാപ്പലില്‍ അന്തിമോപചാരമര്‍പ്പിച്ചു. വി.പി. സജീന്ദ്രന് എംഎല്‍എയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
3.30-ഓടെ ഭൗതികശരീരം കോലഞ്ചേരി കാതോലിക്കേറ്റ് സെന്ററിലേക്ക് കൊണ്ടുപോയി. കാതോലിക്കേറ്റ് സെന്ററില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ ഒട്ടേറെപ്പേര്‍ അന്തിമോപചാരം അര്‍പ്പിച്ചു. സുനഹദോസ് സെക്രട്ടറി ഡോ. മാത്യൂസ് മാര്‍ സേവേറിയോസിന്റെ നേതൃത്വത്തില്‍ പ്രാര്‍ഥന നടത്തി.
രാത്രി കോട്ടയം പഴയ സെമിനാരിയിലെത്തിച്ച ഭൗതികശരീരം 21നു് രാവിലെ 10 മണിവരെ സെമിനാരി ചാപ്പലില്‍ പൊതുദര്‍ശനത്തിനു് വച്ചതിനു് ശേഷം വിലാപയാത്രയായി പത്തനാപുരം മൗണ്ട് താബോര്‍ ദയറായിലേയ്ക്കു് കൊണ്ടുപോയി.
22 ചൊവ്വാഴ്ചരാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് കൊച്ചി ഭദ്രാസനാധിപന്‍ അഭി.ഡോ.യാക്കോബ് മാര്‍ ഐറേനിയസ് മെത്രാപ്പോലിത്ത മുഖ്യ കാര്‍മികത്വം വഹിച്ചു. വി.കുര്‍ബ്ബാനയ്ക്കുശേഷം ധൂപപ്രാര്‍ത്ഥന നടത്തി.
അഭിവന്ദ്യ പിതാവിന്റെ ഭൌതികശരീരം ദര്‍ശിക്കുവാനായി കേരളത്തിനകത്തും പുറത്തും നിന്നും നിരവധി വിശ്വാസികളാണ് പത്തനാപുരം ദയറായിലേക്ക് എത്തിയത്. വിദേശത്തുനിന്നും ഇടവകകളെ പ്രതിനിധീകരിച്ച് ധാരാളം വിശ്വാസികള്‍ അന്തിമോപചാരം അര്‍പ്പിക്കുവാന്‍ എത്തി. രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തുനിന്നും നിരവധി പ്രമുഖര്‍ അഭി. പിതാവിന് ആദരമര്‍പ്പിക്കുവാന്‍ എത്തിയിരുന്നു. പത്തനാപുരം മൗണ്ട് താബോര്‍ ദയറായുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും 21നും 22നും അവധി കൊടുത്തു. ഓര്‍ത്തഡോക്സ് സഭയുടെ എല്ലാ സ്ഥാപനങ്ങള്‍ക്കും 22നും അവധി പ്രഖ്യാപിച്ചു. കബറടക്കശുശ്രൂഷ ഇന്ന് ഉച്ചതിരിഞ്ഞ് 2 മണിക്ക് പത്താനാപുരം മൌണ്ട് താബോര്‍ ദയറായില്‍ ആരംഭിച്ചു.
ന്യൂഡല്‍ഹി ഓര്‍ത്തഡോക്സ് സെന്ററിലും വിവിധ ദേവാലയലങ്ങളിലും വലിയ സ്ക്രീനുകളിലൂടെ തിരുമേനിയുടെ സംസ്കാര ശുശ്രൂഷാ ചടങ്ങുകള്‍ തത്സയമയം കാണിച്ചു. സഭയുടെ ഔദ്യോഗിക വെബ് ടി.വിയായ ഗ്രീഗോറിയന് ടി.വി.യിലൂടെയാണ് (www.orthodoxchurch.tv, www.orthodoxchurch.in) തല്‍സമയ സംപ്രേഷണം ഒരുക്കിയിരുന്നത്
ജീവിതരേഖ
മാര്‍ പീലക്സീനോസ് തിരുവല്ലാ മേപ്രാല്‍ കണിയാന്തറ കെ.സി. തോമസിന്റെയും അച്ചാമ്മയുടെയും മകനാണ്. 1939 മേയ് എട്ടിന് ജനിച്ചു. പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവായുടെ അനന്തരവളുടെ മകനാണ്. മേപ്രാല്‍ സ്കൂളില്‍ വിദ്യാഭ്യാസത്തിനുശേഷം പതിനാറാം വയസ്സില്‍ വയസ്സില്‍ പത്തനാപുരം മൗണ്ട് താബോര്‍ ദയറായില്‍ അംഗമായി. ബസ്സേലിയോസ് ഗീവര്ഗീ്സ് രണ്ടാമന് ബാവയോട് സ്കൂള്‍ പഠന സമയങ്ങളിലുണ്ടായ താല്പര്യവും അഭിനിവേശവുമാണ് ദയറായില്‍ ചേരാന്‍ പ്രേരണയായത്. ആശ്രമ സ്ഥാപകന്‍ തോമ്മാ മാര്‍ ദിവന്നാസിയോസിന്റെ ശിക്ഷണത്തില്‍ സന്യാസവ്രതം സ്വീകരിച്ചു. കുട്ടിക്കാലം മുതല്‍ക്കെ പഠനത്തിലും കലാരംഗത്തും ഏറെ മികവു പുലര്‍ത്തിയിരുന്ന ജോബിനോട് കാലം ചെയ്ത മാര്‍ത്തോമ്മാ ദിവന്നാസിയോസിനു് പ്രത്യേക വാത്സല്യവും സ്നേഹവുമായിരുന്നു. സെമിനാരി പഠനത്തിനൊപ്പം പല സ്ഥലങ്ങളിലായി ഉന്നത വിദ്യാഭ്യാസവും മികച്ച രീതിയില്‍ പൂര്‍ത്തിയാക്കി. ഇതിനിടെ 1956 മെയ് 26ന് ഗീവര്‍ഗീസ് ദ്വിതീയന്‍ ബാവയില്‍ നിന്ന് ശെമ്മാശ പട്ടവും പൂര്‍ണശെമ്മാശ പട്ടവും സ്വീകരിച്ചു.
തിരുച്ചിറപ്പള്ളി സെന്റ് ജോസഫ്സ് കോളജില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനെത്തുടര്‍ന്ന് 1969ല്‍ പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളജില്‍ അധ്യാപകനായി. അദ്ദേഹത്തിന് 1972 മെയ് 11ന് വൈദിക പട്ടവും ലഭിച്ചു. സൗമ്യനും സരസനുമായിരുന്ന അദ്ദേഹം ഈ കോളജില്‍ 1990 വരെ അതായതു് 21 വര്‍ഷം ഇംഗ്ലിഷ് അധ്യാപകനായിരുന്നു. ഇംഗ്ലിഷ് ഭാഷയിലും സുറിയാനിയിലും അഗാധജ്ഞാനമുണ്ടായിരുന്ന അദ്ദേഹത്തിന് വലിയ ശിഷ്യസമ്പത്താണുള്ളത്. ഏറെനാള്‍ കോളജിന്റെ വൈസ് പ്രിന്‍സിപ്പല്‍ സ്ഥാനവും വഹിച്ചു.
കോളജ് വിദ്യാര്‍ഥികള്‍ക്ക് ജോബ് അച്ചന് നല്ലൊരു ഇംഗ്ലിഷ് അധ്യാപകനായിരുന്നെങ്കില്‍ മൗണ്ട് താബോറിലെ ആശ്രമവാസികള്‍ക്ക് അദ്ദേഹം നല്ലൊരു പാട്ട് അധ്യാപകനായിരുന്നു. നല്ലൊരു ഗായകനായിരുന്ന അദ്ദേഹം അവധി ദിനങ്ങളിലും കോളജിലെ ക്ലാസ് കഴിഞ്ഞു മടങ്ങിയെത്തിയ ശേഷവും ആശ്രമവാസികളെ പാട്ട് പഠിപ്പിക്കുന്നതിനു സമയം കണ്ടെത്തിയിരുന്നു.
പത്തനാപുരം സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ഇംഗ്ലിഷ് വകുപ്പ് മേധാവിയും വൈസ് പ്രിന്‍സിപ്പലുമായിരിക്കെ മേല്പ്പട്ട സ്ഥാനത്തേക്ക് 1989-ല്‍ തിരഞ്ഞെടുക്കപ്പെട്ടു. 1990 മാര്‍ച്ചില്‍ റമ്പാനായതോടെ അധ്യാപന ജീവിതത്തില്‍ നിന്നു് വിരമിച്ചു. 1991 ഏപ്രില്‍ 30നു മെത്രാനായി. ജൂലൈ 17ന് ഡല്‍ഹി ഭദ്രാസന സഹായ മെത്രാപ്പൊലീത്തയായി സ്ഥാനമേറ്റു. പിന്നീട് ഡല്‍ഹിയായിരുന്നു പ്രവര്‍ത്തന മേഖല. 1996ല്‍ ഡോ. പൗലോസ് മാര്‍ ഗ്രിഗോറിയോസ് കാലംചെയ്തതോടെ ഡല്‍ഹി ഭദ്രാസനാധിപനായി മെത്രാപ്പൊലീത്തായായി. വിവിധ സാമൂഹിക സേവന പദ്ധതികള്‍ നടപ്പാക്കുന്നതിന് നേതൃത്വം നല്കി. 2002 ആഗസ്ത് 27ന് മെത്രാപ്പോലീത്തയായി.
സഹോദരങ്ങള്‍ തോമസ് കെ. ഉമ്മന്‍, പരേതരായ കെ.ജെ. ജോസഫ്, കെ.ജെ. ഫിലിപ്പ്, തങ്കമ്മ, കോശി ഫിലിപ്പ് എന്നിവരാണു്.
20111121
മുഖ്യമന്ത്രിക്കും മകനുമെതിരേ ഓര്‍ത്തഡോക്സ് വിശ്വാസികളുടെ പ്രതിഷേധം
കോലഞ്ചേരി,നവം 20: മലങ്കര ഓര്‍ത്ത്ഡോക്സ് സഭയുടെ കാലം ചെയ്ത ഈയ്യോബ് മാര്‍ ഫീലക്സിനോസ് മെത്രാപ്പോലീത്തയ്ക്ക് അന്തിമോപചാരമര്‍പ്പിക്കാനെത്തിയ മുഖ്യമന്ത്രിക്കും മകനുമെതിരേ ഓര്‍ത്തഡോക്സ് വിശ്വാസികള്‍ പ്രതിഷേധിച്ചു. നവം 20 ഞായറാഴ്ച ഉച്ചഴിഞ്ഞ് മൂന്നോടെ ഭൌതികശരീരം പൊതുദര്‍ശനത്തിനുവച്ച കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രി ചാപ്പലിലാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരേ ഓര്ത്തിഡോക്സ് വിശ്വാസികള്‍ പ്രതിഷേധ മുദ്രാവാക്യം മുഴക്കിയത്.
ഭൌതികശരീരത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചശേഷം ചാപ്പല്‍ മുറിയില്‍ പരിശുദ്ധ കാതോലിക്ക ബസേലിയോസ് പൌലോസ് ദ്വിതീയന്‍ ബാവയുമായി ചര്‍ച്ച നടത്തി പുറത്തിറങ്ങിയപ്പോഴാണ് വിശ്വാസികള്‍ മുദ്രാവാക്യം വിളിച്ചത്. കോലഞ്ചേരി പളളി സംബന്ധിച്ച് മുഖ്യമന്ത്രി സഭയ്ക്കു നല്കിയ ഉറപ്പ് പാലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചിലര്‍ പോസ്റ്ററുകള്‍ ഉയര്‍ത്തിക്കാണിച്ചിരുന്നു. റൂറല്‍ എസ്.പി. ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ പോലീസ് തടയാന്‍ ശ്രമിച്ചെങ്കിലും മുഖ്യമന്ത്രി പിന്തിരിപ്പിക്കുകയായിരുന്നു. പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി നടന്നുനീങ്ങി. കാതോലിക്കേറ്റ് സെന്ററില്‍ പൊതുദര്‍ശനത്തിനുവച്ച ഭൌതികശരീരത്തില്‍ അന്തിമോപചാരമര്പ്പിക്കാനെത്തിയപ്പോള് വൈകിട്ട് നാലരയ്ക്കായിരുന്നു മുഖ്യമന്ത്രിയുടെ മകന് ചാണ്ടി ഉമ്മനെ വളഞ്ഞുവച്ചത്. പോലീസും ഒരു വിഭാഗം വിശ്വാസികളും ഇടപെട്ട് പ്രതിഷേധക്കാരെ പിന്തിരിപ്പിച്ചു.
20111120
മാമ്മലശ്ശേരി പള്ളിയില്‍ വീണ്ടും ആക്രമണം, വൈദികനെ തടഞ്ഞ അവിശ്വാസികളെ അറസ്റ്റുചെയ്ത് നീക്കി
പിറവം: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍ വീണ്ടും അതിക്രമം. നവം.19 ശനിയാഴ്ച കോടതി ഉത്തരവുമായി പള്ളിയില്‍ കുര്‍ബാനയര്‍പ്പിക്കാനെത്തിയ ഫാ. പോള്‍ മത്തായിയെ തടഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരെ പോലീസ് സംഘം അറസ്റ്റുചെയ്ത് നീക്കി. തുടര്‍ന്ന് പള്ളിയില്‍ ഫാ. പോള്‍ മത്തായിയുടെ കാര്‍മികത്വത്തില്‍ കുര്‍ബാന നടത്തി.
വികാരി ഫാ. ജോര്‍ജ് വെമ്പനാട്ട് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്കോപ്പ എന്നിവര്‍ക്കൊപ്പം മറ്റൊരു സഹവികാരിയായി ഫാ. പോള്‍ മത്തായിയും ശുശ്രൂഷകള്‍ നടത്തുന്നത് തടയരുതെന്ന നിലയില്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാരായ അഞ്ചുപേര്‍ക്കെതിരെ ഓര്‍ത്തഡോക്സ് സഭ കോടതി ഉത്തരവ് നേടിയിട്ടുണ്ടെന്നു് പോലീസ് വ്യക്തമാക്കി.
അതേസമയം വികാരി ഫാ. ജോര്‍ജ് വെമ്പനാട്ട് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്കോപ്പ, എന്നിവര്‍ക്ക് പുറമെ മൂന്നാമതൊരു വൈദികനെ ശുശ്രൂഷകളില്‍ പങ്കെടുപ്പിക്കുന്നതിനെയാണ് യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ എതിര്‍ക്കുന്നതെന്ന് പോലീസ് പറഞ്ഞു.
ഉത്തരവുമായി വൈദികന് പുലര്‍ച്ചെ തന്നെ പള്ളിയിലെത്തി. വികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്കോപ്പയ്ക്കൊപ്പം, ഫാ. പോള്‍ മത്തായിയും കുര്‍ബാനക്കായി പള്ളിക്കകത്തേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞപ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ തടയുകയായിരുന്നു. രാമമംഗലം എസ്ഐ കെ.ഒ. ജോസിന്റെ നേതൃത്വത്തിലെത്തിയ പോലീസ് ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതിനിടെ പുത്തന്‍കുരിശ് സി ഐ ബിജു കെ. സ്റ്റീഫന്റെ നേതൃത്വത്തില്‍ കൂടുതല്‍ പോലീസ് സ്ഥലത്തെത്തി. അറുപതോളം പേരടങ്ങുന്ന യാക്കോബായ വിശ്വാസികളെ പോലീസ് അറസ്റ്റുചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. വിശ്വാസികള്‍ സ്റ്റേഷനകത്തും പുറത്തും മുദ്രാവാക്യങ്ങളുയര്‍ത്തി തടിച്ചുകൂടി. വിവരമറിഞ്ഞ് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള പോലീസ് സംഘം രാമമംഗലത്തെത്തിയെങ്കിലും ഉച്ചയോടെയാണ് വിശ്വാസികളെ ജാമ്യത്തില്‍ വിട്ടയച്ചത്.
സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ വിട്ട യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ പ്രകടനമായി പള്ളിയുടെ സമീപമെത്തിയ ശേഷമാണ് പിരിഞ്ഞത്. വൈകീട്ട് മാമ്മലശ്ശേരിയില്‍ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
സംഭവത്തിനിടെ യാക്കോബായ വിഭാഗക്കാരുടെ ഏതാനും ബൈക്കുകള്‍ മറുഭാഗം കേടുവരുത്തിയതായും ഓര്‍ത്തഡോക്സ് യുവജനപ്രസ്ഥാനം പള്ളിക്ക് സമീപം കൃഷിയിറക്കിയിരുന്ന ഏത്തവാഴകള്‍ മറുഭാഗം വെട്ടിനശിപ്പിച്ചതായും പരാതിയുണ്ട്.
പള്ളി ആക്രമണ സമിതി
മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയില്‍നിന്നു് പിരിഞ്ഞ യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭക്കാര്‍ നവം 18നു് യോഗം ചേര്‍ന്ന് പള്ളി സംരക്ഷണ സമിതി രൂപവത്കരിച്ചിരുന്നു. അവരുടെ സെന്റ് ജോര്‍ജ് ചാപ്പലില്‍ കൂടിയ യോഗത്തില്‍ അതിന്റെ വികാരി ഫാ. വര്‍ഗീസ് പുല്ല്യാട്ടേല്‍ അധ്യക്ഷനായി. ട്രസ്റ്റിമാരായി ജേക്കബ് മാത്യു മംഗലത്ത്, ജോയി താമരശ്ശേരി എന്നിവരെയും പള്ളി സംരക്ഷണ സമിതി കണ്‍വീനര്‍മാരായി അനില്‍ തെമ്മാന, എല്‍സി ജോണ്‍ വാഴയില്‍ എന്നിവരെയും തിരഞ്ഞെടുത്തിട്ടുണ്ടു്.
ഇവിടെയും വീതം വേണം
വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങിയിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്. ഒന്നരവര്‍ഷമായി വികാരിയുടെ സഹായിയായി കര്‍മങ്ങളില്‍ പങ്കെടുത്തുവരുന്ന ഫാ. പോള്‍ മത്തായിയെ സഹവൈദീകനായി നിയമിച്ചുകൊണ്ടുള്ള കല്പന ഒക്ടോ 23 ഞായറാഴ്ച കുര്‍ബാന മദ്ധ്യേ പതിവുപോലെ വായിച്ചതാണു് പിന്നത്തെ ഞായറാഴ്ചയില്‍ സംഘര്‍ഷാവസ്ഥയുണ്ടാക്കി കുര്‍ബാന മുടക്കിയതു്. മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെയും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് അക്രമം അഴിച്ചവിട്ടിരുന്നു.
സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി കോടതി കോമ്പ്രമൈസ് ഡിക്രി നല്‍കുകയും ചെയ്തതാണു്. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.
മാമ്മലശ്ശേരി പള്ളിയില്‍ സംഘര്‍ഷം; കുര്‍ബാന മുടങ്ങി
മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം
20111104
മാമ്മലശ്ശേരി പള്ളിയുടെ ചാപ്പലിലും യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ ആക്രമണം
പാമ്പാക്കുട: കണ്ടനാടു് ഈസ്റ്റ് ഭദ്രാസനത്തിലെ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയുടെ കീഴിലുള്ള നീര്‍ക്കുഴി ചാപ്പലില്‍ നവംബര്‍ 2 ബുധനാഴ്ച വൈകീട്ട് പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാളിന്റെ ഭാഗമായി സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്കോപ്പയുടെയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടിന്റെയും കാര്‍മികത്വത്തില്‍ സന്ധ്യാ പ്രാര്‍ത്ഥന നടക്കുന്നതിനിടെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് അക്രമം അഴിച്ചവിട്ടു. പള്ളിമുറ്റത്തു് എത്തിയ സഹവികാരിയുടെ മകന് എല്‍ദോസ് ജോണിനെതിരെ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് അക്രമത്തിനൊരുമ്പെട്ടപ്പോള്‍ അയാള്‍ പള്ളിയകത്തേയ്ക്ക് ഓടിക്കയറി. ഈ സമയം രണ്ടോ മൂന്നോ പോലീസുകാരേ സ്ഥലത്തുണ്ടായിരുന്നുള്ളൂ. അയാള്‍ വന്ന വണ്ടിയാണെന്നു് പറഞ്ഞു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് ചാപ്പലിന്റെ മുറ്റത്ത് കിടന്ന ഒരു വണ്ടി തല്ലിത്തകര്‍ത്തു.
പള്ളിയകത്തുള്ള സഹവികാരിയുടെ മകനും മറ്റുചിലരും വന്ന വണ്ടിയാണു് തകര്‍ത്തതെന്നും വണ്ടിയില്‍ വാക്കത്തി, കമ്പി തുടങ്ങിയ ആയുധങ്ങളുണ്ടായിരുന്നെന്നും അവരെ കസ്റ്റഡിയിലെടുക്കണമെന്നും ആവശ്യപ്പെട്ട് സമീപ ഇടവകകളില്‍ നിന്നൊക്കെയുള്ള യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് ചാപ്പല്‍ വളഞ്ഞു. യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാ സെക്രട്ടറി തമ്പു ജോര്‍ജ് തുകലന്‍ ഫാ വര്‍ഗീസ് പുല്യട്ടെല്‍, ഫാ എല്‍ദോസ് കക്കാടന്‍ എന്നിവരെല്ലാം കൂടെയുണ്ടായിരുന്നു. പോലീസ് ഇരുകൂട്ടരുമായും ചര്‍ച്ച നടത്തി. പള്ളിയില്‍ നിന്നു് സഹവികാരി ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പയും വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടും എല്‍ദോസ് ജോണും ഉള്‍പ്പെടെയുള്ളവരെ അക്രമികള്‍ക്കിടയില്‍ പെടാതെ പോലീസ് കാവലില്‍ രാത്രി 10 .30 നു് പോലീസ് ജീപ്പില്‍ രക്ഷപ്പെടുത്തി.
പിറ്റേന്നു് പോലീസ് സംരക്ഷണയില്‍ ഈ നീര്‍ക്കുഴി ചാപ്പലില്‍ ചിറക്കടക്കുന്നേല്‍ ജോണ്‍ കോര്‍ എപ്പിസ്കോപ്പ കുര്‍ബാനയര്‍പ്പിച്ചു. നീര്‍ക്കുഴി ചാപ്പലില്‍ നവം. രണ്ട്, മൂന്ന് തീയതികളിലായിരുന്നു ഓര്‍മപ്പെരുന്നാള്‍.
മാമ്മലശ്ശേരി പള്ളിയില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി യാക്കോബായ- ഓര്‍ത്തഡോക്സ് സഭകള്‍ തമ്മില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ പള്ളിയുടെ ചാപ്പലിലേക്കും വ്യാപിച്ചതാണെന്ന് പോലീസ് പറഞ്ഞു.
നേരത്തെ നവം.2 ബുധനാഴ്ച രാവിലെ വികാരി ഫാ. ജോര്‍ജ് വെമ്പനാട്ടും തലപ്പള്ളിയായ മാമ്മലശ്ശേരി മാര്‍ മിഖായേല്‍ പള്ളിയില്‍ കുര്‍ബാനയര്‍പ്പിയ്ക്കുമ്പോള്‍ യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭക്കാര് കൂവി ബഹളമുണ്ടാക്കിയിരുന്നു.
പെരുന്നാള്‍ ചടങ്ങുകള്‍ നവം1നാണു് ആരംഭിച്ചതു്. ചിറക്കടക്കുന്നേല്‍ ജോണ്‍ കോറെപ്പിസ്കോപ്പയാണു് കൊടിയുയര്‍ത്തിയതു്.
വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം അഴിച്ചുവിട്ട സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് മാര്‍ മിഖായേല്‍ പള്ളിയില്‍ ഒക്ടോ 30 ഞായറാഴ്ച കുര്‍ബാന മുടങ്ങിയിരുന്നു. ഓര്‍ത്തഡോക്സ് സഭയുടെ വൈദീകര്‍ ആത്മീയഭരണം നടത്തുന്ന ഈ പള്ളിയില്‍ വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗത്തിനു് വീതമൊന്നുമില്ല. വീതംവേണമെന്നാവശ്യപെട്ടാണു് അക്രമം ആരംഭിച്ചിരിയ്ക്കുന്നതു്.
സഭാവഴക്കിനെത്തുടര്‍ന്ന് കോടതി നിയമിച്ച റിസീവറാണ് 1974 മുതല്‍ പിറവം മാമലശേരി മാര്‍ മിഖായേല്‍ പള്ളി ഭരിയ്ക്കുന്നത്. 1995-ലെ സുപ്രീം കോടതിവിധിയെത്തുടര്‍ന്നു് 1998-ല്‍ പള്ളിക്കേസ് രാജിയായി കോടതി കോമ്പ്രമൈസ് ഡിക്രി നല്‍കുകയും ചെയ്തതാണു്. പിന്നീടു് യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയില്‍ ചേര്‍ന്നവര്‍ സമാന്തരമായി ചാപ്പലുകള്‍ സ്ഥാപിച്ചു് മാറി. കോലഞ്ചേരി പള്ളിയിലെ സംഭവവികാസങ്ങളില്‍ നിന്നു് ആവേശം കൊണ്ടാണു് വിമത യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭാവിഭാഗം ഇവിടെയും വീതം വേണമെന്നാവശ്യപെട്ടിറങ്ങിയിരിയ്ക്കുന്നതു്.
20111103
കോലഞ്ചേരി പള്ളിക്കേസ് മാറ്റി
കൊച്ചി, നവംബര്‍ 2: കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്സ് സുറിയാനി പള്ളിയെ സംബന്ധിച്ച കേസ് രണ്ടു് ആഴ്ച കഴിഞ്ഞു് പരിഗണിയ്ക്കാന്‍ മാറ്റി.
20111102
സ്വയം ശീര്‍ഷകത്വം ഉള്ള സഭയാണ് ഓര്‍ത്തഡോക്സ് സഭ: പരിശുദ്ധ ബാവ
പരുമല, നവം.2: സ്വയം ശീര്‍ഷകത്വം ഉള്ള സഭയാണ് സ്വതന്ത്ര ഭാരത മലങ്കര ഓര്‍ത്തഡോക്സ് സഭയെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കാതോലിക്കാസനം മലങ്കരയിലേയ്ക്കു മാറ്റിയതിന്റെ ഒന്നാം ശതാബ്ദിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു പരിശുദ്ധ ബാവ. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ ദിദിമോസ് പ്രഥമന്‍ വലിയ ബാവ ഭദ്രദീപം കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു.
അഭിവന്ദ്യ ഡോ.യാക്കോബ് മാര്‍ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യപ്രഭാഷണം നടത്തി. ജനറല്‍ കണ്‍വീനര്‍ ഡോ. ജോര്‍ജ് ജോസഫ്, അത്മായ ട്രസ്റി എം.ജി. ജോര്‍ജ് മുത്തൂറ്റ്, വൈദിക ട്രസ്റി ഫാ. ഡോ.ജോണ്‍സ് ഏബ്രഹാം കോനാട്ട് എന്നിവര്‍ പ്രസംഗിച്ചു.
സമ്മേളനത്തില്‍ അഭിവന്ദ്യ മെത്രാപ്പോലീത്തമാരായ ഡോ. യാക്കോബ് മാര്‍ ഐറേനിയോസ്, തോമസ് മാര്‍ അത്തനാസിയോസ്, ഗീവര്‍ഗീസ് മാര്‍ കൂറിലോസ്, സഖറിയാസ് മാര്‍ അന്തോണിയോസ്, കുറിയാക്കോസ് മാര്‍ ക്ളിമ്മീസ്, ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ്, യൂഹാനോന്‍ മാര്‍ ദിയസ്കോറോസ്, യാക്കോബ് മാര്‍ ഏലിയാസ്, ഡോ. ജോഷ്വാ മാര്‍ നിക്കോദിമോസ്, ഗീവര്‍ഗീസ് മാര്‍ യൂലിയോസ് എന്നിവര്‍ പങ്കെടുത്തു.
ഓര്‍ത്തഡോക്സ് സഭ ഉമ്മന്‍ചാണ്ടിയെ ബഹിഷ്ക്കരിക്കുന്നു
ജനയുഗം ( 2011 നവംബര്‍ 2)
സരിത കൃഷ്ണന്
കോട്ടയം: കോലഞ്ചേരി പള്ളി പ്രശ്നത്തെ തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും മറ്റ് യുഡിഎഫ് നേതാക്കളെയും ഓര്‍ത്തഡോക്സ് സഭ ഔദ്യോഗിക പരിപാടികളില്‍ നിന്നും ബഹിഷ്കരിക്കുന്നു. ഇന്ന് പരുമലപള്ളിയില്‍ നടക്കുന്ന കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടന സമ്മേളനത്തിലും സഭാംഗം കൂടിയായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ക്ഷണിച്ചിട്ടില്ല. കോലഞ്ചേരി പള്ളി പ്രശ്നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സഹായിക്കാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തുക തന്നെയാണ് സഭയുടെ ലക്ഷ്യം. ബഹിഷ്കരണത്തിലൂടെയും സഭയ്ക്ക് നീതി ലഭിച്ചില്ലെങ്കില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താനാണ് സഭയുടെ നീക്കം. കോലഞ്ചേരി പ്രശ്നത്തില്‍ കോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാരും ഉമ്മന്‍ചാണ്ടിയും മടിക്കുന്നതിനെ സഭാംഗങ്ങളും സഭാ നേതൃത്വവും ശക്തമായി വിമര്‍ശിച്ചിരുന്നു. സഭാ പിതാക്കന്മാര് ഉപവസിച്ചിട്ടും മന്ത്രിമാരുടെ ഓഫീസുകള്‍ ഉപരോധിച്ചിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുന്ന സര്‍ക്കാര്‍ നിപാടുകള്‍ക്കെതിരെ സഭാ നേതൃത്വം നിശിതമായ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. പിന്നീട് മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുന്ന അവസ്ഥവരെ കാര്യങ്ങളെത്തിയിരുന്നു. എന്നിട്ടും സഭയ്ക്കനുകൂലമായ നിലപാട് സ്വീകരിക്കാത്ത മുഖ്യമന്ത്രിയെയും മന്ത്രിമാരെയും യുഡിഎഫ് നേതാക്കന്മാരെയും സഭാ പരിപാടികളില്‍ നിന്നും ഒഴിവാക്കണമെന്ന് വിശ്വാസികളില്‍ നല്ലൊരു വിഭാഗം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. സഭാ പരിപാടികളില്‍ പ്രധാനിയായ ഉമ്മന്‍ചാണ്ടിയെ ഇത്തവണ ഒഴിവാക്കിയതിന്റെ കാരണവും അതുതന്നെയാണെന്നാണ് സൂചന.
കാതോലിക്കേറ്റ് ശതാബ്ദി ഉദ്ഘാടനത്തിനെത്തുന്നത് ഡോ സുകുമാര്‍ അഴീക്കോടാണ്. കോലഞ്ചേരി പ്രശ്നത്തില്‍ കോടതിവിധി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടവരില്‍ പ്രധാനിയായിരുന്നു അഴീക്കോട്.
ഒരാഴ്ച നീണ്ടു നില്ക്കുന്ന ശതാബ്ദി ആഘോഷപരിപാടികളില്‍ ഒന്നിലും യുഡിഎഫ് നേതാക്കള്‍ക്ക് ക്ഷണം ലഭിച്ചിരുന്നില്ല. മുന്‍വര്‍ഷങ്ങളില്‍ ഇത്തരം പരിപാടികളിലെ നിറസാന്നിദ്ധ്യമായിരുന്ന ഉമ്മന്‍ചാണ്ടിയുടെയും യുഡിഎഫ് നേതാക്കന്മാരുടെയും ഇത്തവണത്തെ അസാന്നിദ്ധ്യം ഏറെ ശ്രദ്ധിക്കപ്പെടുമെന്ന് തീര്‍ച്ച.
കോലഞ്ചേരി പ്രശ്നം പരിഹരിക്കുന്നതിന് രണ്ടാഴ്ച സമയം ചോദിച്ച മന്ത്രിസഭാ ഉപസമിതി ഏഴുതവണ ചര്‍ച്ച നടത്തിയിട്ടും പരാജയപ്പെടുകയായിരുന്നു. രണ്ടുമാസം പിന്നിട്ടിട്ടും ഒരു നടപടിയും ഉണ്ടാവാത്തതിനാലാണ് യുഡിഎഫ് നേതൃത്വത്തെ യോഗങ്ങളില്‍ ക്ഷണിക്കേണ്ടെന്ന കടുത്ത നിലപാട് സഭ കൈക്കൊണ്ടത്.
പെരുന്നാളിനോടനുബന്ധിച്ച് നടക്കുന്ന ശതാബ്ദി സമ്മേളനത്തില്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വിതീയന്‍ കാതോലിക്കാബാവ കോലഞ്ചേരിയിലെ രണ്ടാംഘട്ട സമരപ്രഖ്യാപനം നടത്തുമെന്നാണ് സൂചന.
20111101
ജീവിതവിജയത്തിന് ആധാരം ദൈവാശ്രയം: പരിശുദ്ധ ബാവ
പരുമല,നവം.1: ദൈവത്തില്‍ ആശ്രയിച്ചുകൊണ്ടുള്ള ജീവിതമാണ് എല്ലാ വെല്ലുവിളിക്കുമുള്ള ഉത്തമ പരിഹാരമെന്ന് പൗരസ്ത്യ കാതോലിക്കോസ് പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൌലോസ് ദ്വിതീയന്‍ ബാവ പറഞ്ഞു. കാതോലിക്കാ സ്ഥാനാരോഹണ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനത്തില്‍ മറുപടി പ്രസംഗം നടത്തുകയായിരുന്നു പരിശുദ്ധ ബാവ.
ദൈവമാണ് നമ്മെയും സഭയെയും നയിക്കുന്നതെന്നുള്ള ബോദ്ധ്യം വേണം. വിശ്വാസികളുടെ ശക്തിയും കൂട്ടായ്മയും എന്നും സഭയ്ക്ക് കൂട്ടാണ് എന്നും ബാവ കൂട്ടിച്ചേര്‍ത്തു.
അഭിവന്ദ്യ ഡോ. തോമസ് മാര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് ജസ്റ്റിസ് ബഞ്ചമിന് കോശി അനുമോദന സന്ദേശം നല്കി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പോലീത്ത, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു എം.ജോര്‍ജ്, അത്മായ ട്രസ്റി ജോര്‍ജ്ജ് മുത്തൂറ്റ്, അസോസിയേഷന് സെക്രട്ടറി ഡോ. ജോര്‍ജ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)