കൊച്ചി, ജൂലൈ 1: കൊച്ചി ഭദ്രാസനത്തിലുള്‍പ്പെട്ട കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ അഡ്വക്കേറ്റ് കമ്മീഷന്റെ അദ്ധ്യക്ഷതയില്‍ ഇടവക പൊതുയോഗം കൂടുവാന്‍ നിര്‍ദേശിച്ചുകൊണ്ടുള്ള എറണാകുളം അഡീഷണല്‍ ജില്ലാക്കോടതിയുടെ ഉത്തരവു് കേരള ഹൈക്കോടതി തടഞ്ഞു.
കാഞ്ഞിരമറ്റം മാര്‍ ഇഗ്‌നാത്തിയോസ് ഓര്‍ത്തഡോക്‌സ് പള്ളി വികാരി മാത്യൂസ് പുളിമൂട്ടില്‍ കോറെപ്പിസ്കോപ്പ നല്കിയ ഹര്‍ജിയിലാണ് മറ്റൊരു ഉത്തരവുണ്ടാകുന്നതുവരെ ജില്ലാക്കോടതിയുടെ ഉത്തരവു് തടഞ്ഞതു്. സുപ്രീം കോടതി അംഗീകരിച്ച 1934ലെ സഭാഭരണഘടനയ്ക്കു വിരുദ്ധമായതുകൊണ്ടാണ് ഹൈക്കോടതിയെ സമീപിച്ചതെന്ന് മാത്യൂസ് പുളിമൂട്ടില്‍ കോറെപ്പിസ്കോപ്പ പറഞ്ഞു.
കോടതിവിധിയുണ്ടാകുന്നതുവരെയുള്ള ക്രമീകരണമായി ഒന്നിടവിട്ട ആഴ്‌ചയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഇടവകക്കാരും യാക്കോബായ സുറിയാനി ക്രിസ്ത്യാനി പള്ളി ഇടവകക്കാരും മാറിമാറി ആരാധന നടത്തിവരുന്ന പള്ളിയാണിത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
കുറിപ്പ്: ഈ ബ്ലോഗിലെ ഒരു അംഗത്തിനു മാത്രമേ അഭിപ്രായം പോസ്റ്റ് ചെയ്യാന്‍ കഴിയൂ.